Image

കിയാവിലെ കണ്ണുനീർ (ചെറുകഥ: ബി ജോൺ കുന്തറ)

Published on 31 March, 2022
കിയാവിലെ കണ്ണുനീർ (ചെറുകഥ: ബി ജോൺ കുന്തറ)

ഡാനിയേല, ചെറിയ ക്യാനിൻറ്റെ മൂട്ടിൽ പറ്റിയിരുന്ന പുഡിങ് കത്തികൊണ്ട് വടിച്ചെടുത്തു അവശേഷിച്ച ബ്രെഡിൻറ്റെ കഷണത്തിൽ തെയ്ച്ചു, നിലത്തിരുന്നു കടലാസ്സിൽ എന്തോ കുത്തിവരച്ചുകൊണ്ടിരുന്ന അലക്സിക്കു കൊടുത്തു. അവനതൊരു നിധി കിട്ടിയമാതിരി വാങ്ങി തിന്നു തുടങ്ങി.

നേരം വെളുത്തു വരുന്നു, വെളിയില്‍ ബോംബുകൾ വീണു പൊട്ടുന്ന ശബ്ദം കേൾക്കാം. കഴിഞ്ഞ രാത്രിയിൽ മാത്രമല്ല ശെരിക്കൊന്ന് ഉറങ്ങിയിട്ട് ഒരു ആഴ്ച്ചയാകുന്നു ഇപ്പോൾ നാലു വയസിലേക്ക് നീങ്ങുന്ന അലക്സി ഒരുവിധം നന്നായി ഉറങ്ങുന്നുണ്ട് എന്നത് ഒരു ആശ്വാസം.

യുദ്ധം തുടങ്ങിയിട്ട് ഇന്ന് എട്ടാംദിനം. രണ്ടു ദിനങ്ങൾക്ക് മുൻപ് ഞങ്ങൾ താമസിക്കുന്ന ചെറിയ കെട്ടിടത്തിനു സമീപം വീണു പൊട്ടിയ ബോംബിൻറ്റെ ആഘാതത്തിൽ കെട്ടിടത്തിൻറ്റെ നല്ലൊരു ഭാഗം ഇടിഞ്ഞു വീണു.

 ഈ കെട്ടിടത്തിൽ മൂന്നു അപ്പാർട്ടുമെൻറ്റ് ഇത് കിയാവ് നഗരത്തിൽ നിന്നും ഏകദേശം ഏഴ് മൈലുകൾ അകലെ. അവിടെ അലക്സിയുടെ പിതാവ് തൻറ്റെ ഭർത്താവ് ഡിമിട്രി ഒരു  ഐ ടി സ്ഥാപനത്തിൽ ജോലിചെയ്യുന്നു.

ആദ്യത്തെ വീട്ടിൽ മരിയ എന്ന ഏതാണ്ട് അറുപതുവയസു പ്രായമുള്ള ഒരു ആൻറ്റി അവരുടെ ഭത്താവ് തൻറ്റെ കെട്ടിയവനെ പോലെത്തന്നെ യൂകരെനെ റഷ്യൻ അതിക്രമത്തിൽ നിന്നും രക്ഷിക്കുന്നതിന്,യുകാറിൻ സൈന്യത്തിൽ അംഗമല്ല  എങ്കിലും ഒരു സന്നദ്ധ ഭടനായി പോയിരിക്കുന്നു.

ഞങ്ങൾ താമസിക്കുന്നത് നടുക്കത്തെ അപ്പാർട്ട്മെൻറ്റ് മൂന്നാമത്തത്തിൽ ഭർത്താക്കൾ 2014 യുദ്ധത്തിൽ മരിച്ചുപോയ യോദ്ധാക്കളുടെ ഭാര്യമാർ ഗ്ലോറി,ബോയിക്ക ഇവർക്ക് ഏകദേശം അറുപതു വയസു കാണും.

 തൻറ്റെ വീടിൻറ്റെ കിടപ്പുമുറിയുടെ മേൽക്കൂര തകർന്നു വീണിരുന്നു. ബോംബ് മുന്നറിയിപ്പ്‌ സൈറൺ കേട്ടപ്പോൾ അലക്സിയെയും എടുത്തു ഊണുമേശയുടെ അടിയിൽ ചെന്നിരുന്നതിനാൽ തങ്ങളുടെ മേൽ ഒന്നും വന്നു വീണില്ല.എങ്കിലും ഇപ്പോൾ കിടപ്പു മുറിയും ബാത്തുറൂമും ഉപയോഗ്യ ശൂന്യം.

ഹീറ്റ് , വൈദ്യുതി ഇവ നഷ്ട്ടപ്പെട്ടിട്ട് മൂന്നു ദിവസമാകുന്നു. അടുക്കളയിലെ പൈപ്പിൽ നിന്നും വല്ലപ്പോഴുമൊക്കെ അൽപ്പം വെള്ളം കിട്ടും അങ്ങനെ കിട്ടുന്നസമയം വീട്ടിലുള്ള എല്ലാ പാത്രങ്ങളിലും ജലം ശേഖരിച്ചുവയ്ക്കും.

കെട്ടിടം ഉപയോഗ്യ ശൂന്യമായി എങ്കിലും ഭാഗ്യത്തിന് ആർക്കും അപായം ഒന്നും സംഭവിച്ചില്ല. പിറ്റേദിനം  തന്നെ ഗ്ലോറിയും, ബോയിക്കയും സ്ഥലം വിട്ടു ഗ്ലോറിയുടെ ഒരു സഹോദരൻ പോളണ്ടിൽ താമസിക്കുന്നു അയാളുടെ അടുത്തേക്ക് .ഞങ്ങളെയും, മരിയയെയും കൂടെ ചെല്ലുവാൻ നിർബന്ധിച്ചു എന്നാൽ ഞങ്ങൾ പോയില്ല. ഭർത്താക്കന്മാർ യുദ്ധക്കളത്തിൽ  വേണമെങ്കിൽ റഷ്യക്കാർ ഞങ്ങളെയും കൊല്ലട്ടെ .

ഇവർ പോകുന്നതിനു മുൻപ് പറഞ്ഞിരുന്നു അടുക്കളയിൽ ഭാഗികമായി തകർന്നു വീണിരുന്ന ഷെൽഫുകളിൽ എന്തോക്കെയോ ഭക്ഷണ സാധനങ്ങൾ കാണും എടുത്തു കഴിച്ചോളൂ രണ്ടു വീടുകളും തമ്മിൽ വേർതിരിച്ചിരുന്ന ഭിത്തി തകർന്നു വീണിരുന്നു. അവരുടെ ബാത്ത്രുറൂം കുറെയൊക്കെ ഉപയോഗപ്രദം. എല്ലാം നഷ്ട്ടപ്പെട്ട വിഷമത്തിൽ കരഞ്ഞുകൊണ്ട് ഇരുവരും ഓരോ ബാഗുമായി  സ്ഥലം വിട്ടു,

പുറം ലോകവുമായി യാതൊരു ബന്ധവുമില്ല മൊബൈൽ ഫോൺ മൂന്നു ദിനങ്ങൾക്കു മുൻപ് ചലിക്കാതായി ടീവി തകർന്നു പോയി ആകെ ചിലപ്പോൾ കിട്ടുന്ന വാർത്തകൾ ബാറ്റരിയിൽ പ്രവർത്തിക്കുന്ന ചെറിയ റേഡിയോ വഴി അതും എപ്പോഴും പ്രവർത്തിക്കുന്നുമില്ല.

 ഡാനിയേലയും അലക്സിയും കിടക്കുന്ന സ്ഥലം അടുക്കളയിലെ മേശക്കടിയിൽ. തണുപ്പൽപ്പം കുറഞ്ഞതിനാൽ ഹീറ്റർ പ്രവർത്തിക്കുന്നില്ല എങ്കിലും പുതപ്പുകൾ പുതച്ചു കിടക്കാം. മേശക്കടിയിലെ തുണി മെത്തയിൽ. എന്തോ വരച്ചുകൊണ്ടിരുന്ന അലക്സി തറയിൽ ഉറക്കത്തിലായി .

ഈ സമയം ഡാനിയേലയുടെ ചിന്തകൾ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് പറന്നു പോയി. ഈ യുദ്ധം തുടങ്ങുന്നതിന് മുൻപ് എത്ര സുഖമായി അല്ലലുകൾ ഒന്നും കൂടാതെ ടിമിട്രിയോടും അലക്സിയോടും കൂടെ ജീവിച്ചിരുന്നു.

താൻ അലക്സിയെ ആദ്യമായി പരിജയപ്പെടുന്നത് താൻ പോളണ്ടിൽ ക്രാക്കോവ് എന്ന പട്ടണത്തിൽ ഒരു സ്കൂളിൽ അമേരിക്കൻ ഇഗ്ലീഷ് പഠിപ്പിക്കുന്ന സമയം. തൻറ്റെ മാതാപിതാക്കൾ അഞ്ചു വർഷത്തോളം അമേരിക്കയിൽ യൂകാറിൻ എംബസ്സിയിൽ പ്രവർത്തിച്ചിരുന്നു ആ സമയം താൻ ഇംഗ്ലീഷ് നന്നായി പഠിച്ചു .

ക്രാക്കോവിൽ തൻ താമസിച്ചിരുന്ന അതേ അപ്പാർട്ട്മെൻറ്റ് കെട്ടിടത്തിൽത്തന്നെ ഡിമിട്രിയും താമസിച്ചിരുന്നു. ഒരു നാൾ താനും ഡിമിട്രിയും ലിഫ്റ്റിൽ താഴേക്ക് വരുന്ന സമയം പെട്ടെന്ന് ലിഫ്റ്റ് നിന്നുപോയി ഞങ്ങൾ ഇരുവയും പേടിച്ചു. ഡിമിട്രി ഉടനെ ലിഫ്റ്റിലെ ഒരു ബട്ടണിൽ നെക്കി ഉത്തരം കിട്ടി അവർക്കറിയാം പേടിക്കേണ്ട ഉടൻ ലിഫ്റ്റ് പ്രവർത്തിക്കും.

അന്നാണ് താൻ ആദ്യമായി ഡിമിട്രിയെ പരിചയപ്പെടുന്നത് പിന്നീട് പലേതവണ കാണുവാൻ തുടങ്ങി ആ പരിജയം നല്ലരീതിയിൽ മുന്നോട്ടു പോയി ഞങ്ങളുടെ വിവാഹത്തിലെത്തി ഇപ്പോൾ അഞ്ചു വർഷമാകുന്നു .വിവാഹം കഴിഞ്ഞു ആറുമാസം ആയപ്പോൾ , ഡിമിട്രി ജോലി ചെയ്തിരുന്ന സ്ഥാപനം അവരുടെ കിയാവിലുള്ള ശാഖയിലേയ്ക്ക് ഒരു ഉദ്യോഗക്കയറ്റവും നൽകി വിട്ടു അതിൽ ഞങ്ങൾ സന്തുഷ്‌ടരായിരുന്നു.

താൻ ജനിച്ചു വളർന്നത് യൂകറിനിൽ ലിവ് എന്ന പട്ടണത്തിലാണ് ഇത് ഒരു സൈനിക താവളം കൂടി തൻറ്റെ പിതാവ് അമേരിക്കയിൽ എംബസ്സി ജോലിക്കു പോകുന്നതിനു മുൻപ് സൈന്യത്തിൽ ഒരു ക്യാപ്റ്റൻ ആയിരുന്നു. ഇപ്പോൾ പ്രായമായി പെൻഷൻ പറ്റി ലിവിലിൽ ത്തന്നെ ജീവിക്കുന്നു.

ഞങ്ങൾ കിയാവിലേയ്ക്ക് സ്ഥലം മാറ്റപ്പെട്ടപ്പോൾ എന്നിൽ അലക്സി രൂപം കൊണ്ടിരുന്നു. ഡിമിട്രിയുടെ ജോലി സ്ഥലമാണ് ഈ താമസ സ്വകാര്യം ഒരുക്കിത്തന്നത് ചെറുതെങ്കിലും എല്ലാ സ്വകര്യങ്ങളും . ഞങ്ങൾക്ക് ഒരു കാറുമുണ്ട് പത്തു മിനിറ്റുകൊണ്ട്  ഡിമിട്രിക്ക്‌ ജോലി സ്ഥലത്തെത്താം. ഇപ്പോൾ ആ കാർ മുന്നിലെ തെരുവിൽ ചില്ലുകൾ പൊട്ടി ചളുങ്ങി കിടക്കുന്നു.

തനിക്കും അടുത്തുള്ള ഒരു സ്കൂളിൽ ജോലി ലഭിച്ചു അവിടെയും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന്. കിയാവ് ഒരു ആധുനിക പട്ടണമാണ് വളരെ സുരക്ഷിതമായ പട്ടണം. എല്ലാത്തരം ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെത്തിയിരിക്കുന്നു ജോലിക്കായും പഠനത്തിനായും. യൂകറിൻ ജനത പൊതുവെ എല്ലാവരെയും സ്വീകരിക്കുന്ന ശാന്ത ശീലർ.

ഞങ്ങൾക്ക് ഒരുപാടു മോഹങ്ങൾ ഉണ്ടായിരുന്നു ഡിമിട്രിക്ക് നല്ലജോലി താനും കുറച്ചു മണിക്കൂറുകൾ സ്കൂളിൽ പഠിപ്പിക്കുന്നു. ഓരോ മാസവും പണം സൂക്ഷിച്ചവയ്ക്കുവാൻ തുടങ്ങി. സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങുന്നതിന് മുന്‍പണം നൽകിയിരുന്നു. കഴിഞ്ഞ ദിവസവും പണിതീർന്നുവരുന്ന ഫ്ലാറ്റ് ബിൽഡിംഗ് പോയി കണ്ടിരുന്നു അതിപ്പോൾ ബോംബിൽ തകർന്നു വീണുകാണും

ഈ സമയം ആദ്യത്തെ വീട്ടിലെ മരിയ തന്നെ വിളിച്ചു അത് ചിന്തകളിൽ നിന്നും തന്നെ വേർപ്പെടുത്തി . മരിയ പറഞ്ഞു അവർ പുറത്തേക്കു പോകുന്നു എത്ര ദിവസങ്ങളായി ഇങ്ങനെ അകത്തു കുത്തിയിരിക്കുന്നു.ഇതും പറഞ്ഞു മരിയ കോട്ടുമിട്ടു നടന്നുതുടങ്ങി. ഞാൻ വിളിച്ചു പറഞ്ഞു ആൻറ്റി സൂക്ഷിക്കണേ ഇപ്പോഴും വെടിയുടെയും പൊട്ടലുകളുടെയും ശബ്ദം കേൾക്കുന്നുണ്ട്.

അതിനു മറുപടിയായി മരിയ പറഞ്ഞു 'ഓ ഞാനധികം ദൂരെ പോകുന്നില്ല ഏറിയാൽ രണ്ടു ബ്ലോക്കകലത്തിലുള്ള ചെറിയ കട അതിപ്പോഴും ഉണ്ടോ എന്ന് നോക്കുവാൻ.  താൻ വീണ്ടും പറഞ്ഞു "സൂക്ഷിക്കണേ" ഇതായിരുന്നു അവസാനമായി ഞാൻ മരിയയോട് സംസാരിച്ചത്.

മരിയ ഒരു നൂറടിദൂരം നടന്നുകാണും റോഡിൻറ്റെ ഇരു വശങ്ങളിൽ നിന്നും നിലക്കാത്ത വെടി കൂടാതെ സ്പോടനങ്ങൾ.

ഞാൻ അലക്സിയെ തൂക്കിയെടുത്തു അടുക്കളയിലെ ഫ്രിഡ്ജിൻറ്റെ പാർശ്വത്തിൽ പതുങ്ങിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞു വെടിശബ്ദം കുറഞ്ഞു എന്നാൽ മരിയ തിരികെ വന്നില്ല താൻ തകർന്നു കിടക്കുന്ന മുൻ വാതിലിൽകൂടി പുറത്തേക്കു നോക്കി കാണുന്നത് രണ്ടുമൂന്നുപേർ ചേർന്ന് ഏതാനും ചലനമില്ലാത്ത വികൃതമായ ശരീരങ്ങൾ ഒരു വാഹനത്തിൽ കയറ്റുന്നത്. ഞാൻ അലക്സിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ഓരോ ദിനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ആഹാര സാധനങ്ങൾ തീർന്നു വരുന്നു ചൂടുള്ള ഭക്ഷണം കഴിച്ച നാൾ മറന്നിരിക്കുന്നു. ഒരു സമയം റേഡിയോയിൽ കേട്ടു വീടുകളിൽ ഇപ്പോഴും താമസിക്കുന്നവർ തുകറെൻ പതാകഉണ്ടെങ്കിൽ അത് അഥവാ ഒരു വെള്ള ക്കൊടി മുന്നിൽ വയ്ക്കുക ആരെങ്കിലും വന്നു സഹായം വേണമോ എന്ന് അന്വേഷിച്ചെന്നുവരും .

അങ്ങിനെ മൂന്നുതവണ ആരോക്കെയോ വീടിനുമുന്നിൽ എത്തിയിരുന്നു വിളിച്ചു ചോദിച്ചിരുന്നു ഞാൻ സേഫ് എന്നു പറഞ്ഞാൽ ഒരു പൊതി മുന്നിൽ വൈച്ചശേഷം വന്നയാൾ പോയിരുന്നു. ഈ പൊതിയിൽ വെള്ളവും, റൊട്ടിയും, ജാമുo, ചെലപ്പോൾ കാൻഡിബാറും  എല്ലാം ഉണ്ടായിരിക്കും. കാൻഡി കാണുമ്പോൾ ഡിമിട്രിയുടെ മുഖം തെളിയും. അവൻ ഇടക്കിടെ ചോദിക്കും "പാപ്പ എപ്പം വരും" അവനോട് എന്തു മറുപടി പറയണം കരച്ചിൽ വന്നാൽ അത് കടിച്ചമർത്തുക.

യുദ്ധം തുടങ്ങിയിട്ടു ഒരു മാസം കഴിഞ്ഞിരിക്കുന്നു. വല്ലപ്പോഴും കേൾക്കുന്ന വാർത്തകളിൽ രാജ്യത്തിൻറ്റെ പ്രസിഡൻറ്റ് പറയുന്നത് കേട്ടിരുന്നു "യൂകാറിൻ റഷ്യക്കുകീഴടങ്ങില്ല നാം വിജയിക്കും" ഇത് തീർച്ചയായും അസ്വാവസ വചനങ്ങൾ ആയിരുന്നു. ഇപ്പോൾ നേരത്തെമാതിരി ഉണ്ടായിരുന്ന ബോംബ് അലട്ടൽ സൈറൺ കേൾക്കുന്നില്ല വെടിപൊട്ടുന്ന ശബ്ദവും കുറഞ്ഞു.

പതിവുപോലെ രാവിലെ അലക്സിക്ക് എന്തെകിലും കഴിക്കുവാൻ കൊടുക്കുന്ന സമയം ആരോ കെട്ടിടത്തിൻറ്റെ വാതുക്കൽ എത്തിയതായി തോന്നി എഴുന്നേറ്റു നോക്കുബോൾ കാണുന്നത് മരിയയുടെ ഭർത്താവ് നിക്കോളായ് ഒരു ചെറിയ ബാഗുമായി ആകുലതയോടെ നിൽക്കുന്നു വിളിക്കുന്നു "മരിയ നീ എവിടെ"

ഇതു കേട്ട് ഞാൻ കരഞ്ഞുപോയി നിക്കോലായിക്ക് അറിഞ്ഞുകൂട ഭാര്യക്ക് എന്തുപറ്റി. ഞാൻ എഴുന്നേറ്റു നിക്കോളയുടെ മുന്നിലെത്തി ഒന്നും പറയുവാൻ പറ്റാതെ കെട്ടിപ്പിടിച്ചു കരഞ്ഞു.

 അയാൾക്കു മനസ്സിലായി മരിയക്ക് എന്തോ സംഭവിച്ചിരിക്കുന്നു ആദ്യമേ കരുതിയത് ബോംബ് സ്ഫോടനത്തിൽ വീട് തകർന്നപ്പോൾ അക്കൂടെ മരിയ മരണപ്പെട്ടുകാണും.

കരച്ചിൽ അടക്കുവാൻ ശ്രമിച്ചുകൊണ്ട് നിക്കോളായ് ചോദിച്ചു "ഡാനിയേല നിനക്കറിയാമോ മരിയയുടെ  ശരീരം എവിടെ എന്ന് " അതിനു മറുപടിയായി ഞാൻ വിവരിച്ചു കൊടുത്തു എങ്ങിനെ എപ്പോൾ എവിടെ മരിയ മരണപ്പെട്ടു. നിക്കോളായ് ഉത്തരമൊന്നും പറയാതെ തകർന്നു കിടക്കുന്ന അവരുടെ വീട്ടിലേയ്ക് പ്രവേശിച്ചു.

ഡാനിയേല താനെ പറഞ്ഞു എന്തിനീ ക്രൂരത ഞങ്ങൾ റഷ്യയോട് എന്തപരാധംകാട്ടി? നന്നായി ജീവിച്ചിരുന്ന എത്രയോ ജീവിതങ്ങൾ ഇല്ലാതായിരിക്കുന്നു എത്രയോ മോഹങ്ങൾ ആശകൾ തകർന്നിരിക്കുന്നു. ഇതെല്ലാം ആർക്കുവേണ്ടി എന്തിനുവേണ്ടി ആരോട് പരാതിപറയും ?

പിറ്റേന്ന് ഏതാണ്ട് ഈ സമയം രാവിലെ പുറത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു ഞാൻ പോയിനോക്കി പുറകെ അലക്സിയും . വാനിൻറ്റെ പുറകിലെ വാതിൽ തുറക്കപ്പെട്ടതു അതിൽനിന്നും ഒരു വീൽ ചെയർ പുറത്തു വന്നു അതിൽ ഇരിക്കുന്ന ആളെകണ്ട് ഡാനിയേല പൊട്ടിക്കരഞ്ഞു അലക്സിയെ എടുത്തുകൊണ്ടു വാനിനടുത്തേക്കോടി .

 

Join WhatsApp News
G.Puthenkurish 2022-03-31 16:31:20
യുദ്ധം പതിനായിരക്കണക്കിന് സാധാരണ ജനങ്ങളുടെ ജീവിതത്തെ തച്ചുടച്ച് കണ്ണീരിലാഴ്ത്തുന്നു; അത് ലോകത്തിൽ എവിടെയായാലും . ഏറ്റവും ദുഃഖകരമായ കാഴച്ച എന്ന് പറയുന്നത് , നിരാലംബരായ കുട്ടികളെയും കൊണ്ട് ലക്‌ഷ്യം ഒന്നുമില്ലാതെ എവിടേയ്ക്കോ പോകുന്ന 'അമ്മമാരെയാണ് . ഡിസ്പ്ലേസ്‌മെന്റ് അഥവാ സ്ഥാനഭ്രംശം എന്ന് പറയുന്നത് യുദ്ധം സൃഷ്ടിക്കുന്ന ഒരു ദുരവസ്ഥയാണ് . ഓരോ ദിവസവും നമ്മുടെ കണ്മുന്നിൽ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന യുക്രൈൻ യുദ്ധത്തിന്റെ ഭീകരത ഹൃദയഭേദകമാണ് . അതിൽ നിന്ന് കോറിയെടുത്ത ഹൃദയസ്പർശിയായി കണ്ണുനീരിൽ ചാലിച്ചെഴുതിയ ഒരു അനുഭവ കഥയാണ് (ഇതുപോലെയുള്ള സഭാവങ്ങൾ നിരന്തരം ടീ വി യിൽ കാണാവുന്നതാണ് ) “കിയാവിലെ കണ്ണുനീർ.” .വളരെ ആകാംഷയോടെ വായിച്ചു തീർത്ത ഒരു കഥയാണിത് . ശ്രീ ജോൺ കുന്തറക്ക് എല്ലാവിധ അഭിനന്ദങ്ങളും .
Kuruvilla Elamatha 2022-03-31 22:13:28
Beautiful in style and substance ! Very poignant, timely ! This storyteller is going places ! Thank you sir ! (Anindocanadian)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക