Malabar Gold

ഏപ്രിൽ ഫൂൾ (ഷാജു ജോൺ)

Published on 31 March, 2022
ഏപ്രിൽ ഫൂൾ (ഷാജു ജോൺ)

വിഡ്ഢികളാക്കാനൊരു  ദിനം  
വിഡ്ഢികളകാൻ അനുദിനം  
ഏപ്രിലിൻ ആദ്യദിനം 
വിലപിച്ചു ചോദിപ്പൂ ... 
ഞാനെന്തു പിഴച്ചു ?
വിഡ്ഢിദിനമെന്നു വിളിക്കാൻ 
ഞാനെന്തു പിഴച്ചു? 

ആ കരച്ചിൽ
ആര് കേൾക്കാൻ..?  
മറുദിനങ്ങളും രഹസ്യമായ്
ചെവിയിൽ  മൊഴിഞ്ഞു
ഞങ്ങളും വിഡ്ഢിവേഷം 
കെട്ടിയവർ  തന്നെ...!   
പറ്റിക്കപ്പെടാതെ ജീവിക്കാൻ 
പരിപാലനദിനം  മാത്രം 
ഈ ഉലകിലേയില്ല.....! 
  
പലതിന്‌ നേരെയും 
രഹസ്യമായ് മിഴി പൂട്ടി  
തളം കെട്ടിയ ഇരുട്ടിൽ
എല്ലാവരും 'എന്തോ' തിരയുന്നു. 

കിട്ടിയാൽ കേമൻ, 
ഇല്ലേൽ ....
ഞാനൊന്നുമറിഞ്ഞില്ലേ,
രാമനാരായണ !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക