Image

കൈരളി ബ്രിസ്‌ബേണിന്റെ ഓള്‍ ഓസ്‌ട്രേലിയ ഫുട്‌ബോള്‍ മാമാങ്കം ഏപ്രില്‍ 9ന് തുടക്കമാകും

Published on 31 March, 2022
 കൈരളി ബ്രിസ്‌ബേണിന്റെ ഓള്‍ ഓസ്‌ട്രേലിയ ഫുട്‌ബോള്‍ മാമാങ്കം ഏപ്രില്‍ 9ന് തുടക്കമാകും

 

ബ്രിസ്‌ബേന്‍ : ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷനുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൈരളി ബ്രിസ്‌ബേന്‍ ഓള്‍ ഓസ്‌ട്രേലിയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ബ്രിസ്‌ബേന്‍ കൈരളി ബ്രിസ്‌ബേന്‍ അസോസിയേഷന്‍ അംഗവും ബ്രിസ്‌ബേനിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരനുമായ ഹെഗല്‍ ജോസഫ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഒന്നാമത് ടൂര്‍ണമെന്റാണ് ഗ്രിഫിത് യൂണിവേഴ്‌സിറ്റിയുടെ നാഥാന്‍ ക്യാന്പസില്‍ ( ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലിന് എതിര്‍വശം) അരങ്ങേറുന്നത്.

ഏപ്രില്‍ 9 രാവിലെ 7.30 മുതല്‍ വൈകുന്നേരം 7 വരെ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ കാന്‍ബെറ , വിക്ടോറിയ, ക്യുന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, നോര്‍തേര ടെറിറ്റോറി എന്നിവിടങ്ങളില്‍ നിന്നായി 16 ഓളം ടീമുകള്‍ 4 പൂളിലായി മാറ്റുരക്കും. അതാതു സംസ്ഥാനങ്ങളില്‍ ജേതാക്കളയ മികച്ച ടീമുകള്‍ മാറ്റുരക്കുന്‌പോള്‍ ഈ കാല്‍പന്തുകളി മത്സരം കാണികള്‍ക്കു ആവേശം പകരുന്ന ഒരു വിരുന്നായിരിക്കും എന്ന് സംഘടകര്‍ പറയുന്നു. അരുണ്‍ കല്ലുപുരക്കല്‍, ജെറിന്‍ കരോള്‍, മോബിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കാന്‍ ഉള്ള ഒരുക്കത്തിലാണ്. പരിപാടിയുടെ വിജയത്തിനായി ഷോജന്‍, സജി ജോസഫ്, ലിജി ജിജോ, ഷൈനി ജോയ്, അജിത് മാര്‍ക്കോസ്, ഡാനിയ സോണി, ആഷ്‌ന റോബി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തിക്കുന്നു.


കാല്‍പന്തുകളിയില്‍ മറഡോണയും പെലെയും റൊണാള്‍ഡീന്യോയും കഫുവുമെല്ലാമാണ് സൂപ്പര്‍താരങ്ങളെങ്കില്‍ ഓസ്‌ട്രേലിയന്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ പന്തിലെ മായാജാലത്തില്‍ മറ്റുചിലരാണ് കേമന്‍മാര്‍ എന്ന് തെളിയിക്കുവാന്‍ ഒരുങ്ങുകയാണ് ഇതര സംസ്ഥാനങ്ങളിലെ ഫുട്‌ബോള്‍ ക്ലബുകള്‍.

ഒരു ദിനം നീണ്ടു നില്‍ക്കുന്ന ഈ ഫുട്‌ബോള്‍ മാമാങ്കം കാണുവാനും കാല്‍പന്തുകളിയുടെ ചാതുര്യം ആസ്വദിക്കാനും കൈരളി ബ്രിബ്‌സബേന്‍ പ്രസിഡന്റ് ടോം ജോസഫ് , സെക്രട്ടറി സൈമണ്‍ , പിആര്‍ ഓ പ്രീതി സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള കൈരളി എക്‌സിക്യൂട്ടിവ് കമ്മിറ്റി എല്ലാ കായിക പ്രേമികളെയും ക്ഷണിക്കുന്നു.

ടൂര്ണമെന്റിനോടനുബന്ധിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി , ഡാന്‍സ് പ്രോഗ്രാമുകള്‍ , പഞ്ചാബി നൃത്തങ്ങള്‍, ഫുഡ് സ്റ്റാളുകള്‍, ഐസ് ക്രീം കൗണ്ടറുകള്‍, നോണ്‍ ഫുഡ് സ്റ്റാളുകള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ബ്രിസ്‌ബേണിലുള്ള എല്ലാ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും കോവിഡു കാലത്തിനു ശേഷമുള്ള ഒരു ഫാമിലി ഫണ്‍ ഡേ ആക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് സംഘടകര്‍.

ടോം ജോസ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക