Image

അക്കരെ, ഇക്കരെ ; (കവിത : മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 01 April, 2022
അക്കരെ, ഇക്കരെ ; (കവിത : മോന്‍സി കൊടുമണ്‍)

ജാതി ദൈവങ്ങള്‍  വിലസുന്ന നാട്ടില്‍
കൈവെട്ടും  തല വെട്ടും
നിത്യമാണേ?
ക്വട്ടേഷന്‍ സംഘവും
വാണിഭ സംഘവും
ഭരണരഥത്തിന്റെ
ചക്രംതിരിക്കുന്നു
കള്ളപ്പണംമാറുവാന്‍-
ഭൂമി മാഫിയാക്കള്‍
തലങ്ങും വിലങ്ങും
മണിമന്ദിരം പൊക്കി.
ബന്ദിന്റെ പര്യായം -ഹര്‍ത്താലും സമരവും
പട്ടിണിക്കാരനെവീണ്ടും
കോലമാക്കി
ചിക്കന്‍ഗുനിയ, ഡങ്കി,എലിപ്പനി
കേരളമൊന്നാകെ-
കത്തിപ്പടരുമ്പോള്‍
ഭരണംനടത്തും മന്ത്രിപുംഗവന്‍മാര്‍
വിദേശംനോക്കിസുഖവാസംതേടുന്നു.
നാറും മുന്‍മന്ത്രിയെ
പല്ലക്കിലേറ്റിടാന്‍
ഇക്കരെ, നാണം കെട്ട
പ്രവാസിയുണ്ടേ!
വിസ്‌ക്കിയും ബൊക്കെയും
നീട്ടിക്കൊടുത്തിട്ട്
ചെത്തിനടക്കാന്‍ പലരും
നോക്കുന്നുണ്ടേ!
വെള്ളഖദറും വെള്ളമുണ്ടുംചുറ്റി
ഉള്ളിലെകുഷ്ടംമറയ്ക്കു-ന്നമാന്യന്‍മാര്‍
കേരളരാഷ്ട്രീയം ഇക്കരെ
കടത്തുവാന്‍ കോപ്രായംകാട്ടും 
വെറും മൂഢരത്രേ.

മോന്‍സി കൊടുമണ്‍

Join WhatsApp News
Peter Basil 2022-04-01 13:39:36
Very realistic and relevant poem, Moncy!! Keep up the great work… 👍👍👍
Jacob Mathew 2022-04-03 05:42:35
Great poem , really appreciate Money for deliberately elaborating the modern political situation in Kerala after pandemic. The people of Kerala are gearing up from drastic tragedy of Covid 19 which never seen before. In this movement to stay with people but these politicians comedies are performing ( CPM) hartal and blocking and testifying common people tolerance
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക