Image

പ്രൊഫ. പി ജെ കുര്യന്റെ എൺപതാം ജന്മദിനം ആഘോഷിച്ചു; ജോർജ് എബ്രഹാം  പൊന്നാടയണിയിച്ചു

Published on 01 April, 2022
പ്രൊഫ. പി ജെ കുര്യന്റെ എൺപതാം ജന്മദിനം ആഘോഷിച്ചു; ജോർജ് എബ്രഹാം  പൊന്നാടയണിയിച്ചു

തിരുവല്ല : റീമ പബ്ലിഷേഴ്സിന്റെ ഇരുപത്തിമൂന്നാം വാർഷികത്തോടനുബന്ധിച്ച് മാർച്ച് 26   ശനിയാഴ്ച   തിരുവല്ല വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനത്തിൽ രാജ്യസഭാ മുൻ  ഉപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യന്റെ എൺപതാം ജന്മദിനം ആഘോഷിച്ചു.

ഓവർസീസ് കോൺഗ്രസ് വൈസ് ചെയർമാൻ ജോർജ് എബ്രഹാം യുഎസ്എ, പ്രൊഫസർ പി ജെ കുര്യനെ പൊന്നാടയണിയിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി.

ഫൗണ്ടേഷൻ ചെയർമാൻ സി പി മോനായി, അരൂർ എം എൽ എ ദലീമ ജോജോ, മുൻ എംഎൽഎ രാജു എബ്രഹാം, തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, തിരുവല്ല ഡെവലപ്മെൻറ് സൊസൈറ്റി പ്രസിഡൻറ് അഡ്വക്കേറ്റ് വർഗീസ് മാമ്മൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് പ്രതാപചന്ദ്രവർമ്മ,എൻസിപി പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ജിജി വട്ടശ്ശേരി, മുതിർന്ന മാധ്യമപ്രവർത്തകരായ പോൾ മണലിൽ, തേക്കിൻകാട് ജോസഫ്, ഐപിസി ജനറൽ കൗൺസിൽ അംഗം അഡ്വക്കേറ്റ് ശ്യാം കുരുവിള, മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് എം സലിം, യുഡിഎഫ് കൺവീനർ ബിജു ലങ്കാഗിരി, കെ എം ചാക്കോ, ഡോ. ജോർജ് മാത്യു,വി വൈ പി  എ പ്രസിഡൻറ് അജു അലക്സ്, ഗാനരചയിതാവ് പാസ്റ്റർ സാം റ്റി മുഖത്തല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രൊഫ. പി ജെ കുര്യന്റെ എൺപതാം ജന്മദിനം ആഘോഷിച്ചു; ജോർജ് എബ്രഹാം  പൊന്നാടയണിയിച്ചുപ്രൊഫ. പി ജെ കുര്യന്റെ എൺപതാം ജന്മദിനം ആഘോഷിച്ചു; ജോർജ് എബ്രഹാം  പൊന്നാടയണിയിച്ചുപ്രൊഫ. പി ജെ കുര്യന്റെ എൺപതാം ജന്മദിനം ആഘോഷിച്ചു; ജോർജ് എബ്രഹാം  പൊന്നാടയണിയിച്ചുപ്രൊഫ. പി ജെ കുര്യന്റെ എൺപതാം ജന്മദിനം ആഘോഷിച്ചു; ജോർജ് എബ്രഹാം  പൊന്നാടയണിയിച്ചുപ്രൊഫ. പി ജെ കുര്യന്റെ എൺപതാം ജന്മദിനം ആഘോഷിച്ചു; ജോർജ് എബ്രഹാം  പൊന്നാടയണിയിച്ചുപ്രൊഫ. പി ജെ കുര്യന്റെ എൺപതാം ജന്മദിനം ആഘോഷിച്ചു; ജോർജ് എബ്രഹാം  പൊന്നാടയണിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക