Image

അനുസരണം (കവിത: ഡോ. ഇ. എം. പൂമൊട്ടില്‍)     

Published on 02 April, 2022
അനുസരണം (കവിത: ഡോ. ഇ. എം. പൂമൊട്ടില്‍)     

ഏദനില്‍ ദൈവം വിലക്കിയൊരാ ഫലം
വേഗം ഭക്ഷിച്ചോരാ ഹവ്വയും ആദമും
സ്വര്‍ണ്ണ മാനിന്‍ പ്രഭ കണ്ടു മോഹിക്കവെ
ലക്ഷ്മണ രേഖ ഭേദിച്ചവള്‍ സീതയും 
അതിമോഹം ആപത്തനര്‍ത്ഥമെന്നോര്‍ത്തില്ല
അഹന്തയതു തിന്മയെന്നറിഞ്ഞീല ;
പെട്ടന്നു  ശിക്ഷയതേറ്റുവാങ്ങീടവെ
തെറ്റവര്‍ ചെയ്തെന്നനുതപിച്ചില്ല ! 

‘മാതാപിതാഗുരുദൈവ’മെന്നല്ലയോ
ആദരണീയരാരെന്നതിന്നുത്തരം ;
ആകുന്നു അനുസരണത്തിന്‍ ആധാരം
താഴ്മയും വിശ്വാസവും സംതൃപ്തിയും ! 

ദുഷ്ടാത്മ മിഥ്യ പ്രലോഭനങ്ങളതില്‍  
ദുര്‍മാര്‍ഗ്ഗ ബന്ധങ്ങളില്‍ വീണുപോകിലും
അറിയൂ, ലഭ്യമായീടും വിമോചനം
അനുതാപ ഹൃദയയമതുണ്ടെയെങ്കില്‍ ! 

Join WhatsApp News
Sudhir Panikkaveetil 2022-04-02 14:35:31
ചില തെറ്റുകൾ ചെയ്തവർ അനുതപിച്ചാലും തലമുറ അനുഭവിക്കും. ആദി മാതാപിതാക്കളുടെ അനുസരണക്കേടിന്റെ ഫലം ഇന്നും മനുഷ്യരാശിയുടെ പ്രശ്നങ്ങൾക്ക് കാരണമെന്ന് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. സീതയുടെ വ്യാമോഹം മഹാ ദുരന്തത്തിന് കാരണമായി. കുറെ പാവം കുരങ്ങന്മാരും രാക്ഷസന്മാരും ചത്തൊടുങ്ങി. അനുതപിച്ചാലും ചില പ്രവർത്തികൾക്ക് മാപ്പില്ല. വായനക്കാരെ ചിന്തിപ്പിക്കുന്ന കവിത. ചെയ്ത തെറ്റിൽ അനുതപിച്ച് മുന്നോട്ട് പോകുകിൽ കൂടുതൽ ദുഃഖങ്ങൾ ഒഴിവാക്കാം. ഡോക്ടർ പൂമൊട്ടിൽ സാർ നന്മയുടെ വാടാമലരുകൾ ഏന്തി വരുന്നു. അതിന്റെ സുഗന്ധം ശ്വാശ്വതമാകുന്നു.
Easow Mathew 2022-04-09 02:24:44
Thank you, Sri. Sudhir for he appreciative words about the poem, Anusaranam.
വിദ്യാധരൻ 2022-04-09 03:47:51
ആദാമും ഹവ്വായും മോസസിന്റെ തലയിൽ ഉദയം കൊണ്ട ഒരു സങ്കൽപ്പം മാത്രമാണെന്നാണ് എന്റെ വിശ്വാസം . ശാസ്ത്രജ്ഞനായ താങ്കളുടെ തലയിലും ഇതുപോലെ ഒരാശയം ഉദയം കൊണ്ടിരിക്കും . പക്ഷെ ആ ആശയം പരീക്ഷണ നിരീക്ഷങ്ങളിലൂടെ തെളിയിച്ചയിച്ചിട്ടായിരിക്കണം നിങ്ങൾ നിങ്ങളുടെ പി എച്ച് ഡി നേടിയെതെന്ന് അനുമാനിക്കുന്നു . പ്കഷെ ഈ കവിതയുകെ നായകനായ ദൈവത്തെ ഒരു ലാബിലും തെളിയിക്കാൻ പറ്റില്ല എന്നതാണ് മനുഷ്യനെ സംബന്ധിച്ചടത്തോളം സൃഷ്ടിയുടെ പ്രമാണ സൂത്രം എന്ന് പറയുന്നത് ഒരു പുരുഷനും സ്ത്രീയും ഇണ ചേർന്ന് സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും സങ്കലിച്ചാണ് . അതുവരെ ശാസ്ത്രന് തെളിയിച്ചിട്ടുണ്ട് പക്ഷെ അണ്ഡവും ബീജവും സ്ടിഷ്ടിച്ചതു് ദൈവമാണെങ്കിൽ ആ ദൈവത്തെ കണ്ടുപിടിക്കാൻ ഒരു ശാത്രജ്ഞമാർക്കും കഴിഞ്ഞിട്ടില്ല . നിങ്ങൾ ഒരു ഊർജതന്ത്ര ശാസ്ത്രജ്ഞനായതുകിണ്ടാണ് ഇത്രയും എഴുതിയതും കവിതയെ അംഗീകരിക്കാൻ കഴിയാതെ പോയതും അറിവിന്റെ ഫലം എന്നത് സെക്സ് ആണെങ്കിൽ ആ സെക്സ് ഒരു തെറ്റാകുന്നതെങ്ങനെയാണ് ? സെക്സിനെ കുറിച്ച് മനസിലാക്കാതിരിക്കുന്നതല്ലേ തെറ്റ് . എല്ലാ മനുഷ്യരിലും തെറ്റും ശരിയും മനസ്സിലാക്കാൻ കഴിവുള്ള സ്വതന്ത്രമായ ബോധം ഉണ്ട് . അത് മനസിലാക്കാതെ മതചിന്തകളെ പിന്തുടരുന്നത് തെറ്റും അങ്ങനെയുള്ളവരെ തിരുത്തേണ്ടതും ശാത്രജ്ഞന്മാരുടെ ഒരു കടമയാണ് . നമ്മൾക്ക് മന്സിലാകാത്ത പലതും ഉണ്ട് . പ്കഷെ അത് മനസിലാക്കാൻ ഒരു ജന്മം കൊണ്ട് സാധിച്ചെന്നിരിക്കില്ല പക്ഷേ, “ ആസ്‌പഷ്ടം സ്പഷ്ടമാത്രേ പുനരുരു പുരുഷാർത്ഥകം ബ്രമ്ഹ തത്വം “ (നാരായണീയം) അസ്പഷ്ടനായ ബ്രഹ്‌മാവിനെ കാണാൻ വീണ്ടും വീണ്ടും അന്വേഷണം തുടർന്നുകൊണ്ടേയിരിക്കണം . ഈ അന്വേഷണത്തിൽ ഒരു ശാസ്ത്രജ്ഞന് ഉള്ള ഇത്തരവാദിത്വം വളരെയാണ്. അത് ഇടുക്ക് വച്ച് നിറുത്തി അറിവിന്റഫലം കഴിച്ചതുകൊണ്ടാണ് എന്നുള്ള നിഗ്മനത്തിൽ എത്തിച്ചേർന്നോ താങ്കൾ എന്ന് സംശയിക്കുന്നു ഈ കവിത വായിച്ചപ്പോൾ. വിദ്യാധരൻ
Professor 2022-04-09 13:18:23
There are several parallel stories of creation, Adam, Lilith; Adam's first wife, the flood; in other ancient cultures & literature. Those who wrote the Genesis copied them. Eve is the 2nd wife.
Easow Mathew 2022-04-09 19:42:19
Thank you, Sri Vidhyadaran for the detailed analysis of the poem. Your depth of knowledge, and critical thinking on the topic is greatly appreciated. Whether the story of Adam and Eve is true or not, is not the theme of the poem. Rather, it is the lesson one need to learn from it; over-ambition, pride, and lack of faith are the basic causes of disobedience. In other words, a life of contentment, humility, and faith will be pleasing to the Almighty God that created everything. Also, realizing that the thinking power of human being has a limitation, his search to fully discover the unknown must continue. Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക