ഹെറാള്‍ഡ് ഫിഗെറാഡോ: വിശ്വാസവും പാരമ്പര്യവും കാത്ത് ചിക്കാഗോലാൻഡിൽ (യു.എസ്. പ്രൊഫൈൽസ്)

Published on 04 April, 2022
ഹെറാള്‍ഡ് ഫിഗെറാഡോ: വിശ്വാസവും പാരമ്പര്യവും കാത്ത് ചിക്കാഗോലാൻഡിൽ  (യു.എസ്. പ്രൊഫൈൽസ്)

ചിക്കാഗോ: ഹെറാള്‍ഡ് ഫിഗെറാഡോ എന്ന് പേരുള്ള ഒരൊറ്റ  മലയാളി മാത്രമേ  അമേരിക്കയിലുണ്ടാകൂ. ആ പേരിനുടമ സമൂഹത്തിൽ പരക്കെ  അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. 44   വർഷമായി ചിക്കാഗോയിൽ താമസിക്കുന്ന ഈ കൊച്ചിക്കാരൻ ആദ്യകാല മലയാളികളുടെ പ്രതിനിധി തന്നെ.

കൊച്ചിയിൽ  സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ പഠിക്കുമ്പോൾ യേശുദാസ് സീനിയറായിരുന്നു.  തേവര എസ്.എച്ച് കോളേജില്‍ നിന്ന് ബി.കോം ബിരുദം നേടി. വൈകാതെ ചിക്കാഗോയിലെത്തുകയും ബാങ്കിങ്ങില്‍ ഉപരിപഠനം നേടുകയും ചെയ്തു. ബാങ്കിംഗ് രംഗത്തു നിന്ന്   റിട്ടയർ ചെയ്തു. ആർ.എൻ. ആയ ഭാര്യ മാരഗരറ്റും റിട്ടയർ ചെയ്തു വിശ്രമജീവിതത്തിൽ.

ഏക സന്താനമാണ് പുത്രി  മെല്‍ഫ. ബിക്കിയാണ് മരുമകന്‍. ജാന്‍  കൊച്ചുമകൻ . കൊച്ചു കുടുംബം,  സന്തുഷ്ട കുടുംബം.

കൊച്ചിയിലെ തോപ്പുംപടിയിൽ ജനിച്ച ഹെറാൾഡ് ഫിഗേറേഡോ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകാംഗമായിരുന്നു.  ഇപ്പോൾ ഇല്ലിനോയിയിലെ വെസ്റ്മോണ്ടിലെ  ഹോളി ട്രിനിറ്റി കാത്തലിക്  ഇടവകാംഗം.  

ഇത്രയുമാണ് ഹ്രസ്വ ജീവചരിത്രം.

1978-ൽ വിവാഹശേഷം  അമേരിക്കയിലേക്ക്. Read:

emalayalee.com/vartha/259779

or

https://emalayalee.b-cdn.net/getPDFNews.php?pdf=259779_Herald.pdf

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക