ലോസ് ഏഞ്ചലസ് : ഫോമാ 2022-24 കാലഘട്ടത്തിലെ ഭരണസമിതിലേക്ക്, ദേശീയ സമിതി അംഗമായി മത്സരിക്കുകയാണ് ലോസ് ഏഞ്ചലസിൽ നിന്നുള്ള ജോൺസൺ ജോസഫ് വണ്ടനാംതടത്തിൽ. അമേരിക്കയിൽ സാമൂഹിക സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ജോൺസൺ ജോസഫ് വണ്ടനാം തടത്തിൽ ഫോമ വെസ്റ്റേൺ റീജിയണിൽ നിന്നും മാതൃസംഘടനയായ ഒരുമ - യിൽ നിന്നാണ് മത്സര രംഗത്തേക്ക് വരുന്നത്. ഒരുമ പ്രസിഡൻ്റ് റോയി മാത്യൂവിൻ്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്ടേന ജോൺസൺ ജോസഫിനെ നാമനിർദ്ദേശം ചെയ്തു.
കഴിഞ്ഞ പത്തു വർഷമായി "ഒരുമ" യുടെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ജോൺസൺ ഫോമയുടെ പ്രവർത്തനങ്ങൾക്കു ഒരു മുതൽ കൂട്ടായിരിയ്ക്കുമെന്ന് "ഒരുമ " എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി.
മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുധദാരിയായ ജോൺസൺ ലോസ് ഏഞ്ചൽസിനടത്തു സൈപ്രസ് സിറ്റിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.
സാന്താ അന്ന സെൻറ് തോമസ് സീറോ മലബാർ ഇടവക ട്രസ്‌റ്റി, സീറോ മലബാർ കാത്തലിക് കോൺഗ്രസ് പ്രസിഡൻറ് എന്നീ മേഖലകളിൽ മികച്ച സേവനം അനുഷ്ടിച്ചിട്ടുള്ള ജോൺസൺ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ പങ്കാളി കൂടിയാണ്.
റോയ് മാത്യൂ.