Image

മിനി ജോസഫിനെ വെസ്റ്റേണ്‍ റീജിയന്‍ നാഷണല്‍ കമ്മിറ്റി മെമ്പറായി കല നാമനിര്‍ദേശം ചെയ്തു

Published on 06 April, 2022
മിനി ജോസഫിനെ വെസ്റ്റേണ്‍ റീജിയന്‍ നാഷണല്‍ കമ്മിറ്റി മെമ്പറായി കല നാമനിര്‍ദേശം ചെയ്തു

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ആദ്യകാല മലയാളി സംഘടനയായ കേരളാ അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് (കല) 2022- 24 കാലഘട്ടത്തിലേക്കുള്ള ഫോമ വെസ്റ്റേണ്‍ റീജിയന്‍ നാഷണല്‍ കമ്മിറ്റി മെമ്പറായി മിനി ജോസഫിനെ നാമനിര്‍ദേശം ചെയ്തു.

കലയുടെ കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിക്കുന്ന മിനി താമസിക്കുന്ന കമ്യൂണിറ്റിയുടെ ഹോം ഓണേഴ്‌സ് അസോസിയേഷന്‍ മെമ്പറായും സേവനം അനുഷ്ഠിച്ചുവരുന്നു. രജിസ്‌ട്രേഡ് നഴ്‌സായ മിനി കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ലൈസന്‍സിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സെക്ഷനില്‍ ഡിസ്ട്രിക് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നു. 

ഫോമയുടെ വെസ്റ്റേണ്‍ റീജിയന്‍ വിമന്‍സ് ഫോറം സെക്രട്ടറിയായും, വെസ്റ്റേണ്‍ റീജിയന്‍ മയൂഖം കോര്‍ഡിനേറ്ററായും, ഇന്‍ലാന്റ് എംപയര്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, അസോസിയേഷന്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായാണ് ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് കടന്നുവരുന്നത്. 

ജോലിയോടൊപ്പം മയൂര സില്‍ക് എന്ന ബിസിനസ് സ്ഥാപനത്തിന്റെ പങ്കാളിയായും മിനി പ്രവര്‍ത്തിക്കുന്നു. നല്ലൊരു കലാകാരിയും, സംഘാടകയുമായ മിനി ജോസഫിനെ പിന്തുണച്ച് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ടോമി പുല്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. 

 

Biju 2022-04-06 16:34:16
Congratulations Mini
saju 2022-04-12 05:28:17
congratulations mini
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക