Image

മെല്‍ബണ്‍ വെസ്റ്റ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍

Published on 07 April, 2022
മെല്‍ബണ്‍ വെസ്റ്റ് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
മെല്‍ബണ്‍: സെന്റ് മേരീസ് സീറോ മലബാര്‍ മെല്‍ബണ്‍ വെസ്റ്റ് ഇടവകയിലെ വിശുദ്ധവാരാചരണങ്ങള്‍ പുതിയതായി പണികഴിപ്പിച്ച രാവെന്‍ഹാളിലെ പുതിയ ദേവാലയത്തില്‍ ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങളോടെ ആരംഭിക്കും. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ 10നു രാവിലെ 10 ന് പ്രത്യേകം തയാറാക്കിയ പന്തലില്‍ നിന്ന് ആരംഭിച്ച് കുരുത്തോല പ്രദക്ഷിണമായി പള്ളിയില്‍ പ്രവേശിക്കും. തുടര്‍ന്നുള്ള തിരുക്കര്‍മങ്ങള്‍ ദേവലായത്തിനുള്ളില്‍ നടക്കും. അന്നേ ദിവസം വൈകുന്നേരം ആറിനും തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കും. പെസഹാവ്യാഴാഴ്ചയിലെ തിരുക്കര്‍മങ്ങളും കാല്‍കഴുകല്‍ ശുശ്രൂഷയും വൈകുന്നേരം 6.30ന് ആരംഭിക്കും. രാവിലെ 10നു പീഡാനുഭവവായനകളോടെ ദുഃഖവെള്ളിയിലെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ച്, ദേവാലയത്തിനു ചുറ്റും നടത്തുന്ന കുരിശിന്റെ വഴിയോടെ സമാപിക്കും. അന്നേദിവസം ഉച്ചകഞ്ഞി നേര്‍ച്ചയും ഒരുക്കിയിട്ടുണ്ട്. ദുഃഖശനിയിലെ വെള്ളം വെഞ്ചിരിപ്പ് ഉള്‍പ്പെടെയുള്ള തി ക്കര്‍മങ്ങള്‍ രാവിലെ ഒന്പതിനു തുടങ്ങും. രാത്രി എട്ടിനാണ് ഈസ്റ്റര്‍ വിജില്‍ കുര്‍ബാന . ഞായറാഴ്ച രാവിലെ 10 നും ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കും. വിശുദ്ധവാരത്തിലെ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍ കാര്‍മികത്വം വഹിക്കും. പുതിയ ദേവാലയത്തിലെ ആദ്യ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കൈക്കാന്മാരായ സുനില്‍ ദേവസ്യ, ഫ്രാന്‍സിസ് ഫിലിപ്പോസ്, ജോസി ജോസഫ് എന്നിവര്‍ അറിയിച്ചു. പോള്‍ സെബാസ്റ്റ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക