Image

ഈസ്റ്ററിന്റെ പ്രതീക്ഷ (മേരി മാത്യു മുട്ടത്ത്)

Published on 10 April, 2022
ഈസ്റ്ററിന്റെ പ്രതീക്ഷ (മേരി മാത്യു മുട്ടത്ത്)

ഈസ്റ്റര്‍ കാലം നമുക്കേവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുന്ന കാലമാണല്ലോ. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി സ്വയം ക്രൂശില്‍ ബലിയായ യേശു അവസാന അത്താഴ വിരുന്നില്‍ പറഞ്ഞത് : നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ എന്റെ ഓര്‍മ്മയ്ക്കായി ബലിയര്‍പ്പിക്കുവിന്‍' എന്നാണല്ലോ. ഇതിന്റെയൊക്കെ അന്തരാര്‍ത്ഥങ്ങളും, അന്തസത്തയും അതിന്റെ മുഴുവനായ അര്‍ത്ഥത്തില്‍ ആര്‍ക്കൊക്കെ അറിയാം? പണ്ടൊക്കെ ഞാനും ബലിയില്‍ പങ്കുചേര്‍ന്നിരുന്നത് ഒരു ചെറിയ നാടകം കാണുന്ന പ്രതീതിയിലായിരുന്നു. പ്രായവും, പക്വതയും, ഇരുത്തവും, ബൈബിള്‍ പാരായണവും, ധ്യാനങ്ങളും, ഒക്കെകൂടി ഞാനിതിന്റെ അര്‍ത്ഥങ്ങളും മറ്റും അതിന്റെ മുഴുവനായ അര്‍ത്ഥത്തില്‍ ഗ്രഹിച്ചു. 

ദൈവപുത്രന്‍ നമുക്കുവേണ്ടി സ്വയം ക്രൂശിതനായെന്നും, അത് നമ്മുടെ, മനുഷ്യരുടെ പാപപരിഹാര ബലിയായിരുന്നല്ലോ. ശരിക്കും യേശുവിന്റെ 33 വയസുവരെയുള്ള ജീവിതവും സഹനങ്ങളും ഓര്‍ത്താല്‍ ആര്‍ക്കുംതന്നെ അതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല ഈ ലോകജീവിതത്തില്‍. എങ്കിലും മരണംവരെ സഹിച്ചച്ചു. സഹനം എന്ന പുണ്യം അതിന്റെ പരമകാഷ്ഠയില്‍ യേശു സഹിച്ചു.  

ഈസ്റ്ററും അതിനെ സംബന്ധിച്ചുള്ള യേശുവിന്റെ ജീവിതവും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഇന്നും ജനങ്ങള്‍ വളരെ പരിപാവനമായി ആചരിച്ചുപോരുന്നതുമാണല്ലോ. മൂന്നാം നാളുള്ള യേശുവിന്റെ ഉയിര്‍പ്പ്, പ്രതീക്ഷയ്ക്കും പുനരുദ്ധാനത്തും വക നല്‍കുന്നതാണല്ലോ. സ്പ്രിംഗ് സീസണിലെ ചെടികളിലെ മൊട്ടീടിലും, പുഷ്പിക്കലും ഒക്കെ ഒരു ഉയര്‍ത്തെഴുന്നേല്‍ക്കലിന്റെ പ്രതീകമാണല്ലോ. 

യേശുവിന്റെ ഈലോക ജീവിതം 33 വയസുവരെയായിരുന്നല്ലോ. ആ കാലഘട്ടം വരെ ജനങ്ങളെ ഉപേശിച്ചും, രോഗികളെ സുഖപ്പെടുത്തിയും, പാപികളെ ചേര്‍ത്തുപിടിച്ചും, കുഞ്ഞുങ്ങളെ സ്‌നേഹത്തില്‍ പൊതിഞ്ഞും  ആയിരുന്നല്ലോ. ആദ്ഭുതങ്ങള്‍ ഏറെ പ്രവര്‍ത്തിച്ചിരുന്നു. 

എങ്കിലും പാപികളായ മനുഷ്യര്‍ അവനെ ക്രൂശില്‍ തറച്ചു. എങ്കിലും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു. പാപം ലേശം തീണ്ടിയിട്ടില്ലാത്ത യേശു പാപികളായ നാം ഓരോരുത്തരുടേയും പാപ പരിഹാരത്തിനായാണല്ലോ ക്രൂശില്‍ ബലിയായ് തീര്‍ന്നത്. 

സ്വര്‍ഗത്തില്‍ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്ന യേശു അവസാന നാളില്‍ നാമോരുരുത്തരേയും വിധിക്കാന്‍ വരുമെന്നുള്ള വിശ്വാസത്തില്‍ നന്മചെയ്ത് നമുക്ക് ജീവിക്കാം. നാം ഏവര്‍ക്കും ഒരു ഉയിര്‍പ്പ് നാള്‍ പ്രതീക്ഷിക്കാം. അതിനായി നമുക്കോരുത്തര്‍ക്കും ഒരുങ്ങാം. ഈസ്റ്റര്‍ നാളില്‍ ക്ഷമയോടെ, സഹനത്തോടെ ഏറെ പ്രതീക്ഷയോടെ. ഈലോക ജീവിതത്തിന്റെ നീരാളിപ്പിടിയില്‍ അകപ്പെടാതെ മുന്നേറാന്‍ ഈ ഈസ്റ്റര്‍ നാളില്‍ നമുക്കേവര്‍ക്കും പ്രാര്‍ത്ഥിക്കാം. സ്‌നേഹത്തോടെ വര്‍ത്തിക്കാം. സൃഷ്ടാവിനൊരായിരം നന്ദിയും സ്‌നേഹവും അര്‍പ്പിക്കാം. 

ഈസ്റ്റര്‍ മംഗളങ്ങള്‍ ഏവര്‍ക്കും!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക