Image

റേഡിയോ ലെമണ്‍ ലൈവ് ഓസ്ട്രേലിയ സംപ്രേഷണം ആരംഭിച്ചു

Published on 10 April, 2022
 റേഡിയോ ലെമണ്‍ ലൈവ് ഓസ്ട്രേലിയ സംപ്രേഷണം ആരംഭിച്ചു
ഓസ്ട്രേലിയന്‍ മലയാളികള്‍ക്കായി 24/7 റേഡിയോ പരിപാടികളുമായി റേഡിയോ ലെമണ്‍ ലൈവ് ഓസ്ട്രേലിയ എന്ന ഇന്റര്‍നെറ്റ് റേഡിയോ സ്റ്റേഷന് തുടക്കം കുറിച്ചു. ബാംഗ്ലൂരും, യു.കെ.യിലും, ന്യൂസീലന്റിലും ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള റേഡിയോ ലെമണ്‍ ഓസ്ട്രേലിയന്‍ മണ്ണിലെത്തിക്കുന്നത് ബിയോന്‍ഡ് ഡ്രീംസ് പ്രൊഡക്ഷന്‍സ് ആണ്. ഏപ്രില്‍ 7 വ്യാഴാഴ്ച ഗായിക കെ.എസ് ചിത്ര റേഡിയോ ചാനല്‍ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു.. ഇനിമുതല്‍ ഏഴുദിവസവും, 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രധാനപ്പെട്ട ഓസ്ട്രേലിയന്‍ നഗരങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 15 ലേറെ റേഡിയോ ജോക്കികളുമായി സംവദിക്കുവാനും, മനോഹരമായ ഗാനങ്ങള്‍ കേള്‍ക്കാനും, പ്രധാനപ്പെട്ട ന്യൂസ് അപ്ഡേറ്റ്‌സ് അറിയാനുമെല്ലാം ഇനി മുതല്‍ റേഡിയോ ലെമണ്‍ ലൈവ് ഓസ്ട്രേലിയ സദാ ജാഗരൂകമാണെന്ന് റേഡിയോ ലെമണ്‍ ലൈവ് ഓസ്ട്രേലിയ യുടെ സ്റ്റേഷന്‍ ഹെഡ് മനോജ് മനോജ് ആന്‍ഡ്രൂസ്, പ്രോഗ്രാം ഹെഡ് മനോജ് ജോയ് എന്നിവര്‍ അറിയിച്ചു. റേഡിയോ പരിപാടികള്‍ ആസ്വദിക്കുവാനായി ഈ ലിങ്കില്‍ https://www.radiolemonlive.com/australia/index.php ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കെ.പി.ഷിബു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക