'ഞാന്‍ മിഖായേല്‍' ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രൈയ് ലര്‍ പ്രകാശനം ചെയ്തു

Published on 10 April, 2022
'ഞാന്‍ മിഖായേല്‍'  ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രൈയ് ലര്‍ പ്രകാശനം ചെയ്തു
മെല്‍ബണ്‍ : എ.കെ ഫിലിംസിന്റെ ബാനറില്‍ അനീഷ്. കെ. സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ജോസ് സണ്ണി സംവിധാനംചെയ്യുന്ന 'ഞാന്‍ മിഖായേല്‍ 'എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രൈലെര്‍ പ്രശസ്ത സംവിധായകന്‍ജിയോ ബേബിയുടെ ഫേസ്ബുക്ക് പേജിലൂടെ മാര്‍ച്ച് നാലിനു റിലീസ് ചെയ്തു. പൂര്‍ണമായും ഓസ്‌ട്രേലിയില്‍ ഷൂട്ട് ചെയ്ത ചിത്രത്തില്‍ 80 ഓളം വരുന്ന താരനിരക്ക്, പിന്നണിയില്‍പ്രവര്‍ത്തിച്ചവരില്‍ മലയാളി സംഗീത സംവിധായകന്‍ മെജോ ജോസഫ്, ഗാനരചയിതാവ് ഷോബിന്‍ കണ്ണങ്ങാട്ട്, സംഭാഷണം ദിനേഷ് നീലകണ്ഠന്‍, DI കന്‍സള്റ്റന്റ് ആന്റണിജോ, കളറിസ്‌റ് നിഖേഷ് രമേശ്, സൗണ്ട് ഡിസൈന്‍ വരുണ്‍ ഉണ്ണി, VFX ഇന്ദ്രജിത് എന്നീ പ്രമുഖര്‍ ഉള്‍പെടുന്നു. മെജോയുടെ സംഗീതത്തില്‍ ഹരിചരന്‍ ആലപിച്ച ഗാനം ഇതിനോടകം ജനശ്രദ്ധനേടിക്കഴിഞ്ഞു. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ സ്ഥാനം പിടിക്കാന്‍ ആയി ഒരുങ്ങി കഴിഞ്ഞു ഈചിത്രം. കേരളത്തിലെ മലയാള ചലച്ചിത്ര പിന്നണി മുന്നണി പ്രവര്‍ത്തകര്‍ക്കായുള്ള പ്രേത്യേക പ്രിവ്യൂ ഒരുക്കുകയാണ് ഈ വരും ദിവസങ്ങളിലെന്ന്, ഇതിനോടകം നാല് ചിത്രങ്ങള്‍ഇതിനു ഇറക്കിയ ഞാന്‍ മിഖായേലിന്റെ സംവിധായകന്‍ ജോസ് സണ്ണി പറയുന്നു. https://www.youtube.com/watch?v=0o95py1p--Q എബി പൊയ്ക്കാട്ടില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക