Image

എ.സി. ജോർജ്: സൗമ്യതക്കു പിന്നിലെ  ഉത്പതിഷ്ണുവായ  ചിന്തകൻ,  എഴുത്തുകാരൻ  (യു.എസ്. പ്രൊഫൈൽ)

Published on 11 April, 2022
എ.സി. ജോർജ്: സൗമ്യതക്കു പിന്നിലെ  ഉത്പതിഷ്ണുവായ  ചിന്തകൻ,  എഴുത്തുകാരൻ  (യു.എസ്. പ്രൊഫൈൽ)

സൗമ്യമായ പെരുമാറ്റത്തിനും ശാന്തമായ സ്വരത്തിനും പിന്നിൽ ഉത്പതിഷ്ണുവായ ചിന്തകൻ ഉണ്ടെന്ന് എ.സി. ജോർജിനെ കണ്ടാൽ തോന്നില്ല. എന്നാൽ എല്ലാ കാര്യങ്ങളിലും  സ്വന്തമായ അഭിപ്രായം  കൈമുതലായുള്ള ജോർജ്  ചിന്തകളിലെ  യുവത്വവും  മാറ്റങ്ങൾക്കു വേണ്ടിയുള്ള പ്രസരിപ്പാർന്ന   നിലപാടും കൊണ്ട് വ്യത്യസ്തനായി നിൽക്കുന്നു. സാമൂഹിക കാര്യങ്ങളിലും സഭാ കാര്യങ്ങളിലുമൊക്കെ ഈ നിലപാട് പ്രകടമായി കാണാം.

സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മാത്രമല്ല സാഹിത്യരംഗത്തും തന്റേതായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയാണ്  ജോർജ്.

ഇന്ത്യൻ റെയിൽവേയുടെ  കർണാടക ഡിവിഷൻ ജീവനക്കാരനും  റെയിൽവേ മസ്ദൂർ  യൂണിയൻ സെക്രട്ടറിയുമായിരുന്ന എ. സി. ജോർജ് 1975 അമേരിക്കയിലേക്ക് കുടിയേറി. 34 വർഷം ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ  കൗണ്ടിയിൽ, (വൈറ്റ് പ്ലെയിൻസ്) താമസിച്ചതിനു ശേഷം  11 വർഷം മുൻപ് ഹ്യൂസ്റ്റണിലേക്കു  താമസം മാറ്റി. ഔദ്യോഗിക ജോലികളിൽ നിന്ന് റിട്ടയർ ചെയ്തെങ്കിലും സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ അദ്ദേഹത്തിൻറെ സജീവസാന്നിധ്യം ഇപ്പോഴുമുണ്ട്.

ഇതാണ് ലഘുജീവചരിത്രം. 34 വർഷത്തെ ന്യൂയോർക്  വാസത്തിനിടയിൽ എ. സി. ജോർജിൻറെ കയ്യൊപ്പ് പതിയാത്ത മേഖലകൾ വിരളമാണെന്ന് പറയാം.  

ഇപ്പോൾ 76  വയസായി. തിരിഞ്ഞു നോക്കുമ്പോൾ ജീവിതം.... 

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=260357_1AC%20George.pdf

magazine format

https://profiles.emalayalee.com/us-profiles/ac-george/

Join WhatsApp News
Paul D Panakal 2022-04-11 13:50:28
I’m so proud to read this profile of my friend AC. I have always been amazed to see his energy and enthusiasm in knowing the breadth around him in the society. I used to believe that his days were thirty six hours long from the way he was visibly active while in New York! He continues to be that young AC and I wish and pray that he be like that for a long time to come!
Sudhir Panikkaveetil 2022-04-11 21:11:11
കർമ്മനിരതനായികൊണ്ടു വിജയകരമായി വളരെ ദൗത്യങ്ങൾ നിർവഹിച്ചു. താങ്കളുടെ സേവനങ്ങൾ മനുഷ്യരാശിക്ക് ആവശ്യമാണ്. അതുകൊണ്ട് വിരമിക്കരുത്. കുമാരനാശാന്റെ നാലുവരി കവിത ഉദ്ധരിക്കുന്നു. "നമസ്കാരമുപഗുപ്ത, വരിക ഭവാൻ നിർവ്വാണ- നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്; പതിതകാരുണികരാം ഭവാദൃശസുതന്മാരെ ക്ഷിതിദേവിക്കിന്നു വേണമധികം പേരെ". ശ്രീ ജോർജ്ജ് സാറിനു ആരോഗ്യവും, സൗഖ്യവും ദീർഘായുസ്സും നേരുന്നു. .
Sheela Cheru 2022-04-11 23:10:14
A successful ,well deserved , an occasion worth writing! Thank You. Congratulations to A. C. George Sir 🎊🎉🎈
Curious 2022-04-12 02:47:16
Is it part of an autobiography?
ഒരു പഴയ വായനക്കാരൻ 2022-04-13 23:24:56
ഇത്തരം പ്രൊഫൈൽ വിവരണം വഴി അമേരിക്കയിലെ പല പ്രമുഖരായ പഴമക്കാരയും പരിചയപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം പ്രത്യേകിച്ച് പുതിയ ആൾക്കാർക്ക് ഇവരെപ്പറ്റി കാര്യമായി ഒന്നും അറിയില്ല. . പിന്നെ ഓട്ടോബയോഗ്രഫി ആർക്കും എപ്പോൾ വേണമെങ്കിലും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ചിലർ സംഘടനാ പ്രവർത്തകർ മാത്രമാണ്, ചിലർ എഴുത്തുകാർ മാത്രമാണ്, ചിലർ മത പ്രവർത്തകർമാത്രമാണ്. എന്നാൽ ചിലർ എല്ലാ കഴിവുകളുള്ളവരും എല്ലാ മേഖലകളിലും പ്രവർത്തിച്ചവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർ. ഞാൻ അറിയുന്നത്, ഇതിൽ പറയുന്ന എ സി ജോർജ് എല്ലാമേഖലകളിലും തന്നെ പ്രവർത്തിച്ച വ്യക്തിയാണ്.. എന്നാൽ മറ്റു ചിലർ ചെയ്യുന്നത് മാതിരി സ്ഥിരമായി അധികാരക്കസേരകളിൽ കുത്തിയിരിക്കുന്ന ഒരാളായിരുന്നില്ല. എവിടെയും ജനാധിപത്യത്തിന്ന് ഊന്നൽ നൽകുന്ന ഒരു വ്യക്തിയാണ് ജോർജ്. മറ്റു പല നേതാക്കളുടെ മാതിരി നാട്ടിലെയോ അമേരിക്കയിലെയോ രാഷ്ട്രീയനേതാക്കളുടെയോ വമ്പൻമാരെയോ തോളിലേറ്റി ദൈവമാക്കുന്ന ഒരു പരിപാടി അദ്ദേഹത്തിനില്ലായിരുന്നു. നാട്ടിലോ ഇവിടെയോ അവാർഡുകളുടെ പിറകെ അദ്ദേഹം പോയിട്ടില്ല. 1980കളിൽ ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ വച്ചുനീട്ടിയ ഒരു സർവീസ് അവാർഡ് അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ച ഒരു കഥ എനിക്ക് വളരെ നന്നായി ഓർമ്മയുണ്ട്. . ഇപ്പോൾ ഇവിടെ നിരവധി പേർക്ക് അറിവില്ലെങ്കിൽകൂടെ സാമൂഹ്യ-സാംസ്കാരിക എഴുത്തു രംഗങ്ങളിൽ അദ്ദേഹത്തിൻറെ സേവനങ്ങൾ നിരവധിയാണ്.. അത് അദ്ദേഹം കൊട്ടിഘോഷിച്ചു കൊണ്ട് നടക്കുന്നില്ല എന്ന് മാത്രം. എന്നുകരുതി മറ്റെല്ലാവരും കൊട്ടിഘോഷിച്ചു കൊണ്ടാണ് നടക്കുന്നത് എന്നു അർത്ഥം ആക്കരുത് കേട്ടോ. എല്ലാം പോസിറ്റീവ് ആയി എടുത്താൽ മതി. ഈ മലയാളി എങ്കിലും ഇദ്ദേഹത്തെപ്പറ്റി പറ്റി ഇത്ര എങ്കിൽ എഴുതിയത് വളരെ വളരെ നന്നായിരിക്കുന്നു. ഈ മലയാളിക്കും എസി ജോർജിനും അഭിനന്ദനങ്ങൾ.
എ.സി. ജോർജ്ജ് 2022-04-18 21:57:08
ഈമലയാളിയുടെ യുഎസ്സ് പ്രൊഫൈൽ പംക്തിയിൽ എന്നെയും കൂടെ ഉൾപ്പെടുത്തി ഒരു ഫീച്ചർ തയ്യാറാക്കി ഇവിടെ പ്രസിദ്ധീകരിച്ചതിൽ, ഈ മലയാളിയോടുള്ള എൻറെ അകൈതവമായ നന്ദിയും കടപ്പാടും ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു. ഈ ലേഖനത്തോട് വളരെ പോസിറ്റീവായി പ്രതികരിച്ച് എന്നെ അഭിനന്ദിച്ചവരോടും, എല്ലാവരോടും, പ്രത്യേകിച്ച് മുകളിൽ കാണുന്ന, പേരുള്ള എൻറെ എല്ലാ നല്ല സുഹൃത്തുക്കളോടും ഞാൻ നന്ദി പറയുന്നു. കൂടാതെ ഈ വാർത്താ ലിങ്ക് വിവിധ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തവരോടും, അതിൽ പ്രതികരിച്ചവരോടും ഞാൻ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഭാവിയിലും ബഹുമാന്യരായ നിങ്ങളുടെ ഒക്കെ ഉപദേശവും, നിർദേശവും, പിന്തുണയും പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം
George Neduvelil 2022-04-19 03:02:26
ശ്രി. എ. സി ജോർജുമായി പരിചയത്തിനിലായിട്ടു കേവലം അഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. തമ്മിൽ മുഖാമുഖം കാണുന്നതിനു മുൻപ് ടെലി - കോൺഫറൻസികളിലൂടെ പരിചയപ്പെട്ടു. പിന്നീട് മൂന്നു വർഷം മുൻപ് പാലായിൽനടന്ന ഒരു സമ്മേളനത്തിൻറെ വേദിയിൽ വെച്ച് ആദ്യമായി മുഖാമുഖം പരിചയപ്പെടാൻ ഭാഗ്യമുണ്ടായി. അന്നുമുതൽ ഇന്നുവരെ ഞങ്ങളുടെ പരിചയം വളർന്ന് അടുപ്പമായും, സ്നേഹബന്ധമായും പരസ്പരാരാധനയായും പരിണമിച്ചിരിക്കുന്നു. ഇപ്പോൾ, കോവിഡ് തരപ്പെടുത്തിയ സൂം സമ്മേളനങ്ങളിലൂടെ മാസത്തിലൊരിക്കലെങ്കിലും പരസ്പരം കാണുന്നതിനും ആശയവിനിമയത്തിനും ഇടയാകുന്നു. മാത്രമല്ല, സമകാലിക പ്രാധാന്യമേറിയ വിഷയങ്ങൾ ഏറ്റെടുത്തു എ .സി സംഘടിപ്പിക്കുന്ന ചർച്ചകളിൽ സജീവ സാന്നിധ്യമാകുവാനും അവസരം ലഭ്യമാകുന്നു. സ്വകാര്യ സംഭാഷണങ്ങൾ ആഴ്ച സംഭവമായിരിക്കുന്നു. ഹ്രസ്വമായ അഞ്ചു വർഷക്കാലംകൊണ്ട് ഞങ്ങൾ അഞ്ചു പതിറ്റാണ്ടിൻറെ സൗഹൃദം സ്വായത്തമാക്കിയിരിക്കുന്നു എന്നവകാശപ്പെടുന്നതിന് മടിക്കുന്നില്ല. അഞ്ചു വർഷക്കാലത്തിനിടയിൽ ശ്രി. ജോർജിൻറെ അനന്യസാധാരണമായ ഊർജ്വസ്വലതയും, സമചിത്തതയും സമകാലിക വിഷയങ്ങളിലുള്ള അവഗാഹവും അതിനെ ശ്രോതാക്കൾക്ക് പകർന്നുകൊടുക്കുന്നതിനുള്ള പ്രാഭവവും എന്നെ അതിശയപ്പിച്ചിട്ടുണ്ട്. എഴുപത്തിൽപരം വർഷങ്ങൾ പിന്നിട്ടെങ്കിലും മനസ്സുകൊണ്ട് താരുണ്യത്തിളപ്പുകാണിക്കുന്ന ഒരു നവോന്മേഷി എന്ന് ശ്രി. എ.സി ജോർജിനെ വിശേഷിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രി. ജോർജിനും, അദ്ദേഹത്തിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രചോദനവും പങ്കാളിത്തവും പ്രദാനം ചെയ്യുന്ന പ്രിയതമ ചിന്നമ്മക്കും ആരോഗ്യവും ആനന്ദവും ദീർഘായുസും നേരാൻ ഈ സന്ദർഭം വിനിയോഗിക്കട്ടെ!
Ninan Mathullah 2022-04-19 03:14:51
Yes, I know A.C. George sir for many years personally. I never saw him angry although, he has strong opinions on different subjects. He moderates Malayalam Society meetings and conduct the meetings in a very professional manner. Looks like he is immune to the ego problem we see in many writers. Best wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക