മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഏപ്രില്‍ 24ന്

Published on 11 April, 2022
മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഏപ്രില്‍ 24ന്
മെല്‍ബണ്‍: 1976-ല്‍ സ്ഥാപിതമായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയാ (MAV) യുടെ വാര്‍ഷിക പൊതുയോഗവും, 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ഏപ്രില്‍ 24 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ ഡാന്‍ഡിനോംഗ് യുണൈറ്റിംഗ് പള്ളി ഹാളില്‍ വച്ചു നടക്കപ്പെടും. പ്രസിഡന്റ് തന്പി ചെമ്മനം അധ്യക്ഷത വഹിക്കും. സെക്രട്ടറി മദനന്‍ ചെല്ലപ്പന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ ഉദയ് ചന്ദ്രന്‍ വരവു ചെലവ് കണക്കുകളും അവതരിപ്പിക്കും. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്ന വാരണാധികാരിയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. എംഎവിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ വിശദവിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് തന്പി ചെമ്മനം: 0423583682 എബി പൊയ്ക്കാട്ടില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക