Image

ഡാളസ്സില്‍ നിന്നും കാണാതായ 15കാരിയെ കണ്ടെത്തി ; മൂന്നു പേര്‍ അറസ്റ്റില്‍ 

പി പി ചെറിയാന്‍ Published on 19 April, 2022
ഡാളസ്സില്‍ നിന്നും കാണാതായ 15കാരിയെ കണ്ടെത്തി ; മൂന്നു പേര്‍ അറസ്റ്റില്‍ 

ഒക്കലഹോമ : ഡാളസില്‍ ഏപ്രില്‍ 8 ന് നടന്ന മാവറിക്  ബാസ്‌കറ്റ് ബോള്‍  മത്സരത്തിന് ശേഷം  കാണാതായ  15 കാരി നാറ്റ്‌ലി ക്രാമറെ ഏപ്രില്‍ 18 തിങ്കളാഴ്ച ഒക്കലഹോമയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു .

ഒക്കലഹോമ സിറ്റിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത് . എന്നാല്‍ കൃത്യ സ്ഥലം പോലീസ് വെളിപ്പെടുത്തിയിട്ടില്ല . ഇവര്‍ക്ക് വേണ്ടിയുളള അന്വേഷണം പത്തു ദിവസമായി ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു .

ഡാളസ് റിച്ച് ലാന്‍ഡില്‍ നിന്നുള്ളതായിരുന്നു ഈ കൗമാരക്കാരി നാറ്റ്‌ലി .

കുട്ടിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ ഒക്കലഹോമ പോലീസ് അറസ്റ്റ് ചെയ്തു . കേരന്‍ ഗോണ്‍സാല്‍വസ് , സാറാ ഹെയസ് , കെന്നത്ത് നെല്‍സണ്‍  എന്നിവരാണ് അറസ്റ്റിലായത് .

ഇവര്‍ക്കെതിരെ ഹ്യുമന്‍ ട്രാഫിക്കിംഗ് , ഗൂഡാലോചന , കമ്പ്യൂട്ടര്‍ ക്രൈംസ് എന്നീ വകുപ്പുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട് . 

നെല്‍സണെതിരെ ചൈല്‍ഡ് പോണോഗ്രാഫിയുമായി ബന്ധപ്പെട്ട് കേസ്സുകള്‍ നിലവിലുണ്ട് .

കുട്ടിയെ തിരിച്ചു കിട്ടിയതില്‍ ഡാളസിലുള്ള ഇവരുടെ കുടുംബാംഗങ്ങള്‍ ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി രേഖപ്പെടുത്തി . കുട്ടിയുടെ തിരോധാനവുമായി കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക