ടുവൂമ്പ മലയാളി അസോസിയേഷന്റെ വ്യക്തിത്വ വികസന പരിശീലന പരിപാടികള്‍ക്ക് തുടക്കമായി

Published on 19 April, 2022
 ടുവൂമ്പ മലയാളി അസോസിയേഷന്റെ വ്യക്തിത്വ വികസന പരിശീലന പരിപാടികള്‍ക്ക് തുടക്കമായി

 

ബ്രിസ്‌ബെയ്ന്‍: ടുവൂമ്പ മലയാളി അസോസിയേഷന്‍ വ്യക്തിത്വ വികസന പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും അവരുടെ സ്വഭാവ രൂപീകരണവും ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികള്‍ക്കാണ് തുടക്കമായത്. ടുവൂമ്പ റീജണല്‍ കൗണ്‍സില്‍ മേയര്‍ ജിയോഫ് മാക്‌ഡൊണാള്‍ഡ് പരിശീലന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ മനപാഠമാക്കി പാടി പുതിയ ലോക റെക്കോര്‍ഡ് സ്യഷ്ടിച്ച ലോക ദേശീയ ഗാനാലാപന സഹോദരിമാരായ ആഗ്നെസ് ജോയിയും തെരേസ ജോയിയും ഇരുവരുടെയും പിതാവായ നടനും എഴുത്തുകാരനും സംവിധായകനും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോയ് കെ.മാത്യുവും ചേര്‍ന്നാണ് പരിശീലന പരിപാടികള്‍ നയിച്ചത്.

പരിശീലന പരിപാടിയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ടുവൂമ്പ റീജനല്‍ കൗണ്‍സിലിന്റെ മെഡല്‍ നല്‍കി ആഗ്നസിനെയും തെരേസയേയും ആദരിച്ചു. ഇരുവര്‍ക്കും മേയര്‍ ജിയോഫ് മാക്ഡൊണാള്‍ഡ് ടുവൂമ്പ മലയാളി അസോസിയേഷന്റെ ഉപഹാരവും സമ്മാനിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അനില സുനില്‍, മധുരം മലയാള പദ്ധതി സ്പോണ്‍സര്‍ സായിനാദ്, കമ്മിറ്റി അംഗവും മധുരം മലയാളത്തിന്റെ പ്രധാന അധ്യാപികയുമായ പ്രിയ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ജീനാ പോള്‍, മിഥുന്‍ ജേക്കബ്, നിതിന്‍ ശ്രീനിവാസന്‍, ജിന്റോ ജോസഫ്, രാഹുല്‍ സുരേഷ്, ജെനിന്‍ ബാബു മധുരം മലയാളം അധ്യാപകരായ അബ്ദുള്‍ പള്ളിപ്പറമ്പില്‍, സുനി അമ്മാള്‍, ജില്‍മി പ്രസാദ്, അമിത് ചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക