Image

ഡാളസില്‍ ഭര്‍തൃമാതാവിനെ വെടിവച്ചു കൊന്ന യുവതി അറസ്റ്റില്‍ 

പി പി ചെറിയാന്‍ Published on 20 April, 2022
ഡാളസില്‍ ഭര്‍തൃമാതാവിനെ വെടിവച്ചു കൊന്ന യുവതി അറസ്റ്റില്‍ 

റിച്ചാര്‍ഡ്‌സണ്‍ (ഡാളസ്) : ഡാളസ് റിച്ചാര്‍ഡ്‌സണിലെ റണ്ണര്‍ റോഡിലുള്ള സ്റ്റാര്‍ബക്‌സില്‍ വച്ച് ഭര്‍തൃമാതാവിനെ വെടിവച്ചു കൊന്ന യുവതിയെ അറസ്റ്റ് ചെയ്തതായി റിച്ചാര്‍ഡ്‌സണ്‍ പോലീസ് അറിയിച്ചു . ഏപ്രില്‍ 19 ചൊവ്വാഴ്ചയാണ് പോലീസ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത് . ഏപ്രില്‍ 18 തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം . കൊച്ചു മകളുടെ കസ്റ്റഡിയെ സംബന്ധിച്ചു വെടിവച്ച യുവതി ട്രിനീഷ ഒക്ടാവില്‍ ട്രിന വാട്ട്‌സും (23) ഭര്‍തൃമാതാവ് കെന്റോറിയോ നിക്കോള്‍ എഡ്വേഡും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു . എഡ്വേഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണണമെന്ന് വാട്ട്‌സ് അവരോട് ആവശ്യപ്പെട്ടു . ഇരുവരും കുട്ടിയും തമ്മില്‍ സ്റ്റാര്‍ബക്‌സില്‍ കണ്ടുമുട്ടും എന്ന് സമ്മതിക്കുകയും ചെയ്തു .

കുട്ടിയുമായി സ്റ്റാര്‍ബക്‌സില്‍ എത്തിയെ എഡ്വേഡിനെ പെട്ടെന്ന് യാതൊരു പ്രകോപനവുമില്ലാതെ വെടിവെക്കുയായിരുന്നു എന്ന ദൃക്സാക്ഷികള്‍ പറഞ്ഞു .

വെടിയേറ്റ് വീണ എഡ്വേഡിന് പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . റിവോള്‍വര്‍ ഉപയോഗിച്ചു രണ്ടു തവണ വെടിയുതിര്‍ത്ത ശേഷം കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച വാട്ട്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു റിച്ചാര്‍ഡ്‌സണ്‍ സിറ്റി ജയിലിലടച്ചു . ഇവര്‍ക്ക് 1 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട് .

വളരെ ശാന്തമായ റിച്ചാര്‍ഡ്‌സണ്‍ സിറ്റിയില്‍ ഈ വര്‍ഷം ആദ്യം നടക്കുന്ന കൊലപാതകമാണിതെന്നും ഇതിനെ കുറിച്ച്  വിവരങ്ങള്‍ ലഭിക്കുന്നവര്‍ റിച്ചാര്‍ഡ്‌സണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 972744 4800 നമ്പറില്‍ വിളിച്ചു അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക