വർണ്ണശബളമാമൊരു സായാഹ്നത്തിൽ
കേരത്തിൻ ഭാരമേറുമാ തീരത്തു
സൂര്യാസ്തമയത്തിൻ സാക്ഷിയായ്
ഒരുമുത്തുച്ചിപ്പിതൻ തോഴിയായ്
ഒരു തെങ്ങിൻ തണലിൽ
എൻ ദുഃഖഭാരവുമായി ഞാനിരുന്നു
നീലിമ തിളങ്ങുമാ സമുന്ദ്രവും
ശംഖുകൾ നൃത്തംവെക്കുമാ ത്തീരവും
തീരങ്ങൾക്കുമ്മവെക്കുമാ ത്തിരകളും
കുളിർകാറ്റിലാടുമാ തെങ്ങിന്നോലകളും
മെല്ലാമൊരോന്നായെൻചെവിയിൽ ച്ചൊല്ലി
ചിരിക്കൂ എനിക്കായ് ചിരിക്കൂ
കടൽക്കാറ്റിൻ മുത്തങ്ങളാൽ
തേങ്ങുമെൻ ഹൃദയം കുളിർന്നു
ഓളങ്ങളോടിക്കളിക്കുമാ സമുദ്രത്തി
ലെൻ ദുഃഖങ്ങളോരോന്നായലിഞ്ഞു
ആ സന്തോഷത്തിൻ നിർവൃതിയിലെന്മന
മേറ്റുപാടി ചിരിക്കൂ എനിക്കായ് ചിരിക്കൂ