MediaAppUSA

ലജ്ജിക്കണം ക്രൈസ്തവ സമൂഹമേ! (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 31)

ബാബു പാറയ്ക്കല്‍ Published on 22 April, 2022
ലജ്ജിക്കണം ക്രൈസ്തവ സമൂഹമേ! (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 31)

റഷ്യ-ഉക്രയിന്‍ യുദ്ധം തുടങ്ങിയിട്ട് രണ്ടു മാസം ആയിരിക്കുന്നു. ഉക്രയിനെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന് പൗരന്മാര്‍ കൊല്ലപ്പെടുകയും ശതകോടികളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലിന്‍സ്‌കിയെ യൂറോപ്പു മുഴുവന്‍ 'ലോക ഹീറോ' ആയി ചിത്രീകരിക്കുമ്പോഴും അദ്ദേഹം 'ലോക വിഡ്ഢി'യാണെന്നാണ് ഈ ലേഖകനു തോന്നീട്ടുള്ളത്. കാരണം, ഒരു ഭരണാധികാരിയുടെ അടിസ്ഥാന ഉത്തരവാദിത്തം ആ രാജ്യത്തിലെ പൗരന്മാരുടെ സുരക്ഷയാണ്. റഷ്യയുമായി ഗുരുതരമായ സംഘര്‍ഷത്തിലേക്ക് എത്തുന്നതിനു മുന്‍പു തന്നെ നയതന്ത്രപരമായി ചിന്തിക്കുകയും റഷ്യയുമായി ചര്‍ച്ചയിലേര്‍പ്പെട്ടു കാര്യങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയും ചെയ്യണമായിരുന്നു. കുറഞ്ഞ പക്ഷം പുറമേ നിന്ന് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശശുദ്ധി തിരിച്ചറിയാനുള്ള കഴിവുണ്ടാകണമായിരുന്നു.

ചെന്നായുടെ മുന്‍പില്‍ സ്വന്തം കുഞ്ഞാടിനെ എറിഞ്ഞു കൊടുത്തിട്ട് രക്ഷിക്കാനായി കാട്ടിലെ സിംഹത്തിന്റെ സഹായം ചോദിച്ചു നടന്ന കര്‍ഷകന്റെ കഥയാണ് ഓര്‍മ്മ വരുന്നത്. അതവിടെ നില്‍ക്കട്ടെ.
ഈ യുദ്ധത്തില്‍ എന്നെ അമ്പരപ്പിച്ചത് മറ്റൊരു കാര്യമാണ്. റഷ്യയിലെയും ഉക്രയ്നിലെയും ഭൂരിഭാഗം ജനതയും ഓര്‍ത്തഡോക്സ് വിശ്വാസികളാണ്.

സാര്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ സഭ വളരെയധികം വളര്‍ച്ച പ്രാപിച്ചപ്പോള്‍ അതിന്റെ തലപ്പത്തുള്ള പാത്രിയര്‍ക്കീസന്മാരും തിന്നു കൊഴുത്തു. അവര്‍ ചക്രവര്‍ത്തിമാരുടെ മുഖ്യ ഉപദേശകാരയി. പ്രജകളുടെ ക്ഷേമത്തിനു വേണ്ടി ചെലവാക്കേണ്ട പണമെടുത്തു ദേവാലയങ്ങള്‍ക്കു സ്വര്‍ണ്ണക്കുരിശുകള്‍ സ്ഥാപിച്ചു. അവയെ മോടിപിടിപ്പിക്കാനായി കോടികള്‍ ചെലവഴിച്ചു. സഹികെട്ട ജനം വിപ്ലവകാരികളെ പിന്തുണച്ചു ഭരണം പിടിച്ചെടുത്തു. ചക്രവര്‍ത്തിയെ കൊന്നുതള്ളി വിശുദ്ധമെന്നു കരുതിയിരുന്ന ദേവാലയങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കി മ്യൂസിയങ്ങളാക്കി മാറ്റി. ജനങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചു.

പാത്രിയര്‍ക്കീസന്മാരെ വധിക്കുകയോ ജയിലിലടയ്ക്കുകയോ ചെയ്തു. ഏതാണ്ട് ഏഴു പതിറ്റാണ്ടിനു ശേഷം സോവിയറ്റ് യൂണിയന്‍ ശിഥിലമാകുകയും കമ്മ്യൂണിസ്‌ററ് പ്രസ്ഥാനം ചരിത്രത്തിന്റെ ഏടുകളിലേക്കു മാത്രമായി ചുരുട്ടിക്കൂട്ടപ്പെടുകയും ചെയ്തപ്പോള്‍ ഈ ദേവാലയങ്ങളില്‍ കയറി പ്രാര്‍ഥിക്കാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടായി. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അധികാരത്തിലേക്ക് വന്ന ശേഷമാണ് ആരാധനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കയും ദേവാലയങ്ങള്‍ സഭക്കു തിരിച്ചു നല്‍കുകയും ചെയ്തത്. അതുകൊണ്ടുതന്നെ സഭയെ നയിക്കുന്ന പാത്രിയര്‍ക്കീസന്മാര്‍ പുടിന്റെ ആജ്ഞാനുവര്‍ത്തികളായി.

റഷ്യയുടെ ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് കിരില്‍ പുടിന്റെ ഒരു മുഖ്യ ഉപദേഷ്ടാവു കൂടിയാണ്. റഷ്യയിലും ഉക്രയിനുള്‍പ്പടെ മറ്റു സമീപ റിപ്പബ്ലിക്കുകളിലും കൂടി ഏതാണ്ട് 20 കോടിയിലധികം വിശ്വാസികളുടെ ആത്മീയ പിതാവായ ഈ പാത്രിയര്‍ക്കീസിന് പ്രസിഡന്റ് പുടിനെ ആഴത്തില്‍ സ്വാധീനിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നിട്ടും എന്തുകൊണ്ട് സ്വന്തം കുഞ്ഞാടുകള്‍ തമ്മിലിടിച്ചു ചോരകുടിക്കുന്നതു കണ്ടിട്ടും ഇദ്ദേഹം മിണ്ടാതിരിക്കുന്നു? ഈ കഴിഞ്ഞ കുറെ നാളായി ഇദ്ദേഹത്തെ പ്രകോപിപ്പിച്ച ചില സംഭവ വികാസങ്ങള്‍ കൂടി മനസ്സിലാക്കണം.

2018 ഡിസംബര്‍ 15 നു കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസിന്റെ ആഭിമുഖ്യത്തില്‍ കൂടിയ 'യൂണിഫിക്കേഷന്‍ കൗണ്‍സില്‍' റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് മാറി കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസിന്റെ കീഴില്‍ 'ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഉക്രയിന്‍' എന്ന പുതിയ സഭയ്ക്ക് രൂപം കൊടുത്തു. ഉക്രെയിനിലെ ഒരു വിഭാഗം ഇതിനെ ഏറ്റെടുത്തപ്പോള്‍ ഭൂരിഭാഗം വരുന്ന മറുവിഭാഗം റഷ്യന്‍ പാത്രിയര്‍ക്കേസിന്റെ കീഴില്‍ നിന്ന് മാറാന്‍ തയ്യാറായില്ല.

മോസ്‌കൊയിലെ പാത്രിക്കീസിന്റെ കീഴില്‍ തന്നെ ആയിരുന്നു ഉക്രെയിനിലെ ഓര്‍ത്തഡോക്സ് സഭയെങ്കിലും അവര്‍ക്കു കുറേയൊക്കെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പുതിയ സഭയ്ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കുകയും ഉക്രെയിനിലെ സുപ്രീം കോര്‍ട്ട് ശരിവയ്ക്കുകയും ചെയ്തത് റഷ്യന്‍ പാത്രിയര്‍ക്കീസിനെ ചൊടിപ്പിച്ചു. പതിനൊന്നാം നൂറ്റാണ്ടു മുതല്‍ പതിനേഴാം നൂറ്റാണ്ടു വരെ ഉക്രെയിന്‍ ഓര്‍ത്തഡോക്‌സ് സഭ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസിന്റെ കീഴിലായിരുന്നു.

അന്ന് ഇവരുടെ ആസ്ഥാനം ഉക്രെയിനിന്റെ തലസ്ഥാനമായ കീവില്‍ സ്ഥാപിക്കയും ചെയ്തു. പിന്നീട് സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തില്‍ ഇത് റഷ്യന്‍ പാത്രിയര്‍ക്കീസിന്റെ കീഴില്‍ കൊണ്ടുവന്നു. അത് വീണ്ടും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ കീഴിലേക്ക് കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ ഇവര്‍ വാദിക്കുന്നത്. അങ്ങനെ ഉക്രയിന്‍കാരെ ഒരു പാഠം പഠിപ്പിക്കാന്‍ റഷ്യന്‍ പാത്രിയര്‍ക്കീസ് നോക്കിയിരുന്നപ്പോഴാണ് 2019 ഏപ്രില്‍ 21 ന് ഉക്രയിനില്‍ ഭരണ മാറ്റം ഉണ്ടാവുകയും 73% വോട്ടോടെ യഹൂദ വംശജനും പുട്ടിന് അനഭിമതനുമായ വ്‌ളാഡിമിര്‍ സെലിന്‍സ്‌കി പ്രെസിഡന്റാകുന്നതും. പോരേ പൂരം!

ഇപ്പോള്‍ റഷ്യന്‍ പാത്രിയര്‍ക്കീസ് ഈ യുദ്ധത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നു. അദ്ദേഹം റഷ്യക്കൊപ്പമാണ്. ആയിരക്കണക്കിന് കുഞ്ഞാടുകളെ കൊന്നൊടുക്കുന്നത് കണ്ടു കൈ കൊട്ടി ചിരിക്കുന്ന 'സ്‌നേഹത്തിന്റെ അപ്പോസ്‌തോലന്‍'! അദ്ദേഹം പക്ഷേ ഒരു കാര്യം മനസ്സിലാക്കിയോ എന്നറിയില്ല. ഉക്രെയ്നിലെ ഓര്‍ത്തഡോക്സ്‌കാര്‍ എല്ലാവരും ഇപ്പോള്‍ ഒരേ സ്വരത്തില്‍ പറയുന്നു, ''ഇനിയും ഞങ്ങള്‍ റഷ്യന്‍ നുകത്തിന്‍ കീഴില്‍ നില്‍ക്കില്ല, സ്വയം ശീര്‍ഷകത്വമുള്ള 'ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഉക്രെയ്ന്‍' മതി!''
ലോകമെമ്പാടുമുള്ള ക്രിസ്തീയ സഭകളുടെ (കത്തോലിക്കാ സഭ ഒഴികെ) സംഘടനയായ 'വേള്‍ഡ് കൗണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് (WCC), ഓരോ രാജ്യത്തുമുള്ള 'നാഷണല്‍ കൗണ്‍സിലുകള്‍ (NCC) തുടങ്ങിയ സംഘടനകളൊക്കെ ഈ മനുഷ്യക്കുരുതി കണ്ടു മൗനം പാലിക്കുന്നതെന്താണ്? 

എന്തു ക്രിസ്തീയ ധര്‍മമാണ് ഇവര്‍ പ്രഘോഷിക്കുന്നത്? 
'തമ്മില്‍ തമ്മില്‍ സ്‌നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും' (John 13:35) എന്നാണ് യേശു പറഞ്ഞത്. ഇപ്പോള്‍ എല്ലാവരും അറിഞ്ഞു ഇവരാരും യേശുവിന്റെ ശിഷ്യന്മാര്‍ അല്ല എന്ന്. പിന്നെയും യേശു പറഞ്ഞു, ' ഞാന്‍ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കേണം എന്നാകുന്നു എന്റെ കല്‍പ്പന. ഞാന്‍ നിങ്ങളോടു കല്‍പ്പിക്കുന്നതു ചെയ്താല്‍ നിങ്ങള്‍ എന്റെ സ്‌നേഹിതന്മാര്‍ തന്നെ'(ജോണ്‍ 15:12-14).

കല്‍പ്പന സ്‌നേഹിക്കുവാനുള്ളതാകുമ്പോള്‍ അത് ചെയ്യാതെ മനുഷ്യക്കുരുതിക്കു കൂട്ടു നില്‍ക്കുന്നവര്‍ തീര്‍ച്ചയായും യേശുവിന്റെ സ്‌നേഹിതരല്ല. എന്നു പറഞ്ഞാല്‍, യേശുവിനു യാതൊരു പരിചയവുമില്ലാത്തവര്‍ യേശുവിന്റെ അപ്പോസ്‌തോലന്മാരായി ഉത്സവത്തിന് എഴുന്നെള്ളിക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെപ്പോലെ വേഷഭൂഷാദികള്‍ അണിഞ്ഞു നില്‍ക്കുമ്പോള്‍ ഇവരുടെ കൈ ചുംബിക്കാന്‍ ജനം ക്യു നില്‍ക്കുന്നു എന്നതാണ് വിശ്വാസികളുടെ അജ്ഞതയുടെ നേര്‍ക്കാഴ്ച. 'സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ ഞങ്ങളുടെ പോക്കറ്റിലാണ്' എന്ന് സ്വയം അവകാശപ്പെട്ടു നടക്കുന്ന ഇവര്‍ ചിന്തിക്കുന്നില്ല, ഇവരുടെ നിഷ്‌ക്രിയത്വം കണ്ടു ദൈവം സ്വര്‍ഗ്ഗത്തിന്റെ പൂട്ട് മാറ്റിവച്ച കാര്യം! 

ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ബിഷപ്പുമാരില്‍ എത്ര പേര്‍ ഈ അനീതിയെ അപലപിച്ചു? താത്ക്കാലികമായ നക്കാപ്പിച്ച നേട്ടത്തിനു വേണ്ടി അനീതിക്കെതിരെ ശബ്ദിക്കാന്‍ മടിക്കുന്ന ഇവര്‍ എന്തേ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അനീതിക്കെതിരെ ചാട്ടവാര്‍ എടുത്തയാളെ മറന്നു പോകുന്നു? ഇടയ്ക്കിടെ മീറ്റിംഗ് കൂടി വല്ലവന്റെയും ചെലവില്‍ പുട്ടടിക്കാന്‍ മാത്രമായി എന്തിനാണ് ഇങ്ങനെയുള്ള സംഘടനകള്‍? ലജ്ജിക്കണം ക്രൈസ്തവ സമൂഹമേ!
_________________

 

Tom Abraham 2022-04-22 15:17:19
Putin and Antichrist are in alliance. Eukraine president ,of course , has been a victim of anti-Semitic Russian Orthodoxism,,,
Cheriyan 2022-04-22 17:20:42
ബാബു എഴുതിയത് സത്യമായ കാര്യമാണ് . പലരുടെയും മനസ്സിൽ ഉള്ള കാര്യംപറഞ്ഞതിനു നന്ദി .
Rejoice in His Mercy ! 2022-04-23 15:58:22
' Silence of the Sacred Host , pervade me..' - words at the start of a good deliverance prayer . The angst and grief in many about the war is touched upon well in the article , yet more to it - the seeming silence of many may not mean that they are silent in their hearts .. ? the silence more in prudence , thus not to provoke the spirits that are already much at play ..the spirit of the anti Christ that deny the dignity of human lives , as revealed in the Incarnation . The Christian faith , as recently again touched upon by the Holy Father is anchored in hope and trust , in a Living Victorious Lord , as much as the enemy can unleash much to spread despair and fear .... The words of Psalm 34 - ''those who looked at Him were radiant , their faces were not covered in shame ' - the grace to trust in His mercy , that have wiped away the vast effects of every sinful choice in each of our lives and generations ... that also need the humility to see and acknowledge the sins , what its effects could be .. the O.T . gives us a good depiction of how wrong choices play out , to thus help us to take them to The Lord , with ever deeper sorrow as well as gratitude for our sins as well as that of others , to plead and trust in His Love as His holiness that He desires to pour in , to thank Him , praise him, adore Him , with St.Thomas and all , esp. at supreme occasion given us for same in the Divine Will as the Holy Mass , on the occasion of The Feast of Mercy being celebrated tomorrow , rejoicing - 'My Lord and My God ..' Article at a blog called Spirit Daily on prophesies about Vladimir ( Putin ) - name meaning 'renowned prince ' - ? like the ' prince of the world ' that The Lord warns us about , who has already been defeated .. May each of us calling on the Prince of Peace , to undo the effects of the evils of the rebellious self will , its carnal slaveries that led to the many little innocent lives that have been silenced out , not just in Russia - where such evils might have been the most prevalent , to have spread to nations world over as was warned by Bl.Mother in Fatima ..we all can ask for the forgiveness and prayers of all those little ones too , so that the accusing angry spirits that have been invited through such choices are soon put as dust under The Feet of The Lord , in all lives and nations , for His Peace and His Holy Will to reign ... FIAT !
Moncy kodumon 2022-04-24 04:13:01
I appreciate the writer parackal bringing the the real fact to the readers without fear
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക