Image

കെ.എം. മാണി സ്മൃതി സംഗമം

Published on 25 April, 2022
 കെ.എം. മാണി സ്മൃതി സംഗമം

 

മെല്‍ബണ്‍ : തോല്‍ക്കാത്ത നിയമസഭ സാമാജികനും ജനമനസുകളില്‍ ഇടം നേടുകയും ചെയ്ത കെഎം മാണി എന്ന അനശ്വര നേതാവിന്റെ മൂന്നാം ചരമവാര്‍ഷികം പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ സ്മൃതി സംഗമം എന്ന പേരില്‍ സംഘടിപ്പിച്ചു.

ഏപ്രില്‍ 20 നു വൈകിട്ടു നടന്ന സൂം മീറ്റിംഗില്‍ പ്രവാസി കേരള കോണ്‍ഗ്രസ് -എം പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എല്ലാവരെയും സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു മാണി സാര്‍. മാണിസാറിന്റെ മരണം ഇതുവരെ ഉള്‍കൊള്ളാനായിട്ടില്ലന്നും അദ്ദേഹത്തിന്റെ ആശയങ്ങളും നയങ്ങളുമാണ് പാര്‍ട്ടിയെ മുന്‌പോട്ടു നയിക്കുന്ന പ്രേരക ശക്തിയെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോസ് കെ. മാണി പറഞ്ഞു.

മാണി സാറെന്ന വ്യക്തി കേരള കോണ്‍ഗ്രസുകാരുടെ മാത്രമല്ല കേരള ജനതയുടെ ഒരു വികാരമായിരുന്നെന്നും ആ വൈകാരിക മുഹൂര്‍ത്തങ്ങളാണ് ഏപ്രില്‍ ഒന്പതിനു തിരുനക്കര മൈതാനത്തു നടന്ന സ്മൃതി സംഗമത്തില്‍ നിന്നും ദര്‍ശിക്കാന്‍ കഴിഞ്ഞതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന തോമസ് ചാഴികാടന്‍ എംപി പറഞ്ഞു.

കേരള ചരിത്രത്തില്‍ പതിമൂന്നു തവണ ബജറ്റ് അവതരിപ്പിച്ച മാണി സാറിന്റെ ദീര്‍ഘവീക്ഷണം കാലാതീതമാണെന്നും അദ്ദേഹം മുന്നോട്ടുവച്ച പ്രത്യയ ശാസ്ത്രം വരും കാലത്ത് വെളിച്ചമേകുമെന്നും കര്‍ഷകനും കര്‍ഷകതൊഴിലാളിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പകര്‍ന്നു നലകിയ 'അദ്ധ്വാന വര്‍ഗ സിദ്ധാന്തം' കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ നാടിനു മാര്‍ഗദര്‍ശിയാകുന്ന വിളക്കാണ് എന്നതില്‍ സംശയമില്ലന്നും മുഖ്യ പ്രഭാഷകനായിരുന്ന എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു.


സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, സെബാസ്റ്റ്യന്‍ ജേക്കബ്, ഷാജു ജോണ്‍, കെന്നടി പട്ടുമാക്കില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സിജോ ഈന്തനാകുഴി സ്വാഗതവും ജിന്‍സ് ജയിംസ് നന്ദിയും പറഞ്ഞു.

സിബിച്ചന്‍ ജോസഫ് , റെജി പാറയ്ക്കല്‍, റോബിന്‍ ജോസ്, ഹാജു തോമസ്, ജീനോ ജോസ്, ജലേഷ് എബ്രഹാം, ക്ലിസണ്‍ ജോര്‍ജ് , ജോഷി ജോര്‍ജ് കുഴിക്കാട്ടില്‍, ബിജു പള്ളിക്കര, ഡോണി താഴേത്തില്‍, ജോഷി ജേക്കബ്, ജോമോന്‍ മാമലശേരി, ജോണ്‍ സൈമണ്‍, ജോസി സ്റ്റീഫന്‍, മഞ്ചു പാല കുന്നേല്‍, സ്റ്റീഫന്‍ ഓക്കാടന്‍, അജേഷ് ചെറിയാന്‍, ജിബിന്‍ ജോസഫ്, ലിജേഷ് അബ്രഹാം, ഷാജി ഈഴക്കുന്നേല്‍, സുമേഷ് ജോസ്, എബി തെരുവത്ത്, ഷെറിന്‍, റോബര്‍ട്ട് മുതലായവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

എബി പൊയ്ക്കാട്ടില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക