സിഡ്മല്‍ അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 30ന്

Published on 28 April, 2022
 സിഡ്മല്‍ അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 30ന്

 


സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്റെ എച്ച്എസ്സി അവാര്‍ഡ് നൈറ്റും കലാ നിശയും ഏപ്രില്‍ 30ന് വൈകുന്നേരം വെന്‍വര്‍ത്തു വില്ല റെഡ്ഗം ഫംഗ്ഷന്‍ സെന്ററില്‍ വച്ചു നടക്കും . ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിക്കുന്ന വേദിയില്‍ സിസ്‌നിയിലെ പ്രമുഖ ഗായകരും നര്‍ത്തകരും പങ്കെടുക്കുന്ന വിപുലമായ കലാപരിപാടികളും അരങ്ങേറും.

തുടര്‍ച്ചയായി എല്ലാ വര്‍ഷവും സംഘടിപ്പിച്ചിരുന്ന അവാര്‍ഡ് ദാന ചടങ്ങുകള്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ഇത്തവണ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി ്രഅല്‍ഫാജ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും.

റോയി വര്‍ഗീസ്

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക