HOTCAKEUSA

ഫോമാ മിഡ്‌ അറ്റ്‌ലാന്റിക് റീജിയൻ  ചാരിറ്റി ബാഡ്മിൻറൻ ടൂർണ്ണമെൻറ് വൻ വിജയമായി

Published on 29 April, 2022
ഫോമാ മിഡ്‌ അറ്റ്‌ലാന്റിക് റീജിയൻ  ചാരിറ്റി ബാഡ്മിൻറൻ ടൂർണ്ണമെൻറ് വൻ വിജയമായി

ഫിലാഡൽഫിയാ: ഫോമാ മിഡ്‌ അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 ആം തീയതി ഫിലാഡൽഫിയായിൽ  നടത്തപ്പെട്ട ചാരിറ്റി ബാഡ്മിൻറൻ ടൂർണ്ണമെന്റിൽ  വൻ വിജയമായി. രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെയുള്ള സമയങ്ങളിൽ  ഫിലാഡൽഫിയായിൽ ഉള്ള ക്ലബ്ബ് 28 ബാഡ്മിൻറൺ ക്ലബ്ബിൽ നടത്തപ്പെട്ട മത്സരത്തിൽ  അമേരിക്കയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള 28 ടീമുകൾ പങ്കെടുത്തു.


ന്യൂ ജേഴ്സിയിൽ  നിന്നുള്ള ജിബിൻ & ബിനിൽ എന്നിവർ  എ  ലെവൽ വിന്നർ ആയും റണ്ണേഴ്‌സ് അപ്പായി നവീൻ & ജോയൽ,  ബി ലെവൽ എബി & ഗ്രെയ്‌സ്,  റണ്ണേഴ്‌സ് അപ്പായി ശരത്ത് & ഷിബു, സി ലെവൽ വിന്നർ ആയി ന്യൂയോർക്കിൽ നിന്നുമുള്ള എബി & ജെയ് കൃഷ്ണൻ എന്നിവരും റണ്ണേഴ്‌സ് അപ്പായി ഫിലാഡൽഫിയായിൽ നിന്നുമുള്ള ജെയിംസ് & ഡാൻ എന്നിവരും വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു.   

ഫോമാ മിഡ്‌ അറ്റ്‌ലാന്റിക് റീജിയൻ റീജിയൻ വൈസ് പ്രസിഡന്റ് ബൈജു വർഗീസ്,  നാഷണൽ കമ്മിറ്റീ അംഗങ്ങളായ അനു സ്കറിയ, മനോജ് വര്ഗീസ് , സെക്ട്രടറി Dr. ജെയ്‌മോൾ ശ്രീധർ ചാരിറ്റി ചെയർമാൻ ലിജോ ജോർജ്,, ശ്രീജിത്ത് കോമാത്ത്‌, റോഷിൻ പ്ലാമൂട്ടിൽ, റീജിയൻ കമ്മിറ്റി, എന്നിവരുടെ നേതൃത്വത്തിൽ  3 വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിൽ ഫിലാഡൽഫിയ,  ന്യൂജേഴ്സി, ഡെലവെയർ, മെരിലാന്റ്  എന്നെ സ്ഥലങ്ങളിൽ നിന്നുള്ള ധാരാളം കാണികൾ ആവേശത്തോട്  പങ്കെടുത്തു.

.രാവിലെ എട്ട് മണിക്ക് ഫാദർ എം.കെ. കുരിയാക്കോസിന്റെ പ്രാർത്ഥനയോട് ആരഭിച്ച മത്സരത്തിൽ  മിസ് റേച്ചൽ ഊമ്മൻ അമേരിക്കൻ നാഷണലാന്തവും ഇന്ത്യൻ നാഷണലാന്തവും ആലപിച്ചു  ഫോമാ പ്രസിഡന്റ്   അനിയൻ ജോർജ്ജ്,   ഗവർണർ സ്ഥാനാർഥി ജെയിംസ് ജോൺസ്, മിഡ്‌ അറ്റ്‌ലാന്റിക് റീജിയൻ സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ, ഫോമാ മെട്രോ റീജിയൻ വൈസ്എ പ്രസിഡന്റ് ബിനോയ് തോമസ് എന്നിവർ ചേർന്ന് മത്സരം ഉത്‌ഘാടനം ചെയ്തു ആശംസകൾ നേർന്നു.

 വൈകുന്നേരം 6 മണിക്ക് നടന്ന വർണാഭമായ സമ്മാനദാന ചടങ്ങിൽ റീജിയൻ സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ, കലാ പ്രസിഡൻറ് ജോജോ കോട്ടൂർ, KSNJ പ്രസിഡൻറ്  ജിയോ ജോസഫ്, ഫോമാ നാഷണൽ കമ്മറ്റി അംഗം അനു സ്കറിയ,  മാപ്പ് ബോർഡ് ഓഫ് ട്രസ്റ്റീ അംഗം ജെയിംസ് പീറ്റർ, അക്കൗണ്ടന്റ് സജു വർഗീസ്, പി.ആർ.ഒ രാജു ശങ്കരത്തിൽ, എന്നിവരും മറ്റ് സാമൂഹ്യ  സാംസ്കാരിക സംഘടനാ നേതാക്കളും   ചടങ്ങിൽ പങ്കെടുത്തു  വന്നുചേർന്നവർക്കും വിജയികളായവർക്കും ചാരിറ്റി ചെയർമാൻ ലിജോ ജോർജ്, റീജിയൻ വൈസ് പ്രസിഡന്റ് ബൈജു വർഗീസ് എന്നിവർ  നന്ദി അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക