Image

അധ്യാപകര്‍ക്ക് യാത്രയപ്പു നല്‍കി

Published on 29 April, 2022
 അധ്യാപകര്‍ക്ക് യാത്രയപ്പു നല്‍കി

 

കുവൈറ്റ്: എസ്എംസിഎ അബാസിയ ഏരിയായുടെ നേത്യത്വത്തില്‍ നടത്തുന്ന മലയാള പഠനകേന്ദ്രത്തിലെ, പ്രധാനധ്യാപകന്‍ മാത്യു മറ്റം, അധ്യാപിക ഉഷ ജയ്‌സണ്‍ എന്നിവര്‍ക്കാണ് യാത്രയപ്പു നല്‍കിയത്.

പ്രവാസികളായ കുട്ടികള്‍ക്ക് മാതൃഭാഷാ പരിശീലനം നല്‍കുകയും അതുവഴി മലയാളത്തിന്റെ സംസ്‌കാരവും പൈതൃകവും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 1997 മുതല്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി മലയാള ഭാഷാ പരിശീലന പരിപാടി എസ്എംസിഎയുടെ നേതൃത്വത്തില്‍ സംഘടനയുടെ വിവിധ ഏരിയകളില്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനുള്ളില്‍ പ്രവാസികളായ ധാരാളം കുട്ടികള്‍ക്ക് മലയാള ഭാഷയില്‍ പ്രാവീണ്യം നേടുവാനും കേരളത്തില്‍ തന്നെ വിവിധ രംഗങ്ങളില്‍ സേവനം ചെയ്യുന്നതിനാവശ്യമായ ഭാഷാശേഷി നേടുന്നതിനും എസ്എംസിഎ പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. മാതൃഭാഷാ പരിശീലന സംവിധാനങ്ങള്‍ കുറവായിരുന്ന കാലഘട്ടത്തില്‍ നിരവധി കുട്ടികളാണ് ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി മലയാള ഭാഷാ പഠനകേന്ദ്രത്തിന്റെ പ്രധാന അധ്യാപകനായി മാത്യു മറ്റം സര്‍ പ്രവര്‍ത്തിച്ചിരുന്നു. ഏതാനും വര്‍ഷങ്ങളായി ഉഷ ജയ്‌സണ്‍ ടീച്ചറും മലയാള ഭാഷാപഠന കേന്ദ്രത്തിലെ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു.

അബാസിയ ഏരിയാ കണ്‍വീനര്‍ ജോസ് മത്തായിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എസ്എംസിഎ പ്രസിഡന്റ് ബിജോയി പാലക്കുന്നേല്‍, വൈസ് പ്രസിഡന്റ് ഷാജിമോന്‍ ഈരേത്തറ, ഏരിയാ സെക്രട്ടറി ബോബിന്‍ ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍ ജോഫി പോള്‍, നേഹാ ജയ് മോന്‍ ,ലിറ്റ്‌സി സെബാസ്റ്റ്യന്‍, രാജേഷ് കൂത്രപ്പള്ളി , ടോം സെബാസ്റ്റ്യന്‍, ബോബി തോമസ്, അനീഷ് ഫിലിപ്പ്, ടോമി സിറിയക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ റെജിമോന്‍ സേവ്യര്‍ സ്വാഗതവും ട്രഷറര്‍ ഫ്രാന്‍സീസ് പോള്‍ നന്ദിയും പറഞ്ഞു. മലയാള പഠനകേന്ദ്രത്തിന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് ബിജോയ് പാലാക്കുന്നേല്‍, വൈസ് പ്രസിഡന്റ് ഷാജിമോന്‍ ഈരേത്ര എന്നിവര്‍ കൈമാറി.പഠനകേന്ദ്രം അധ്യാപകര്‍ ,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സംഘടനാ ഭാരവാഹികള്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

സലിം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക