Image

കൊലക്കേസ്സ് പ്രതിയെ മര്‍ദിച്ചു കൊലപ്പെടുത്തിയെ കേസില്‍ നാല് കറക്ഷന്‍ ഓഫീസര്‍മാര്‍ അറസ്റ്റില്‍ 

പി പി ചെറിയാന്‍ Published on 30 April, 2022
കൊലക്കേസ്സ് പ്രതിയെ മര്‍ദിച്ചു കൊലപ്പെടുത്തിയെ കേസില്‍ നാല് കറക്ഷന്‍ ഓഫീസര്‍മാര്‍ അറസ്റ്റില്‍ 

വെസ്റ്റ് മിയാമി (ഫ്‌ലോറിഡ): മിയാമി കൗണ്ടി ജയിലില്‍ കഴിഞ്ഞിരുന്ന കൊലക്കേസ്സ് പ്രതിയെ മര്‍ദിച്ചു കൊലപ്പെടുത്തിയെ കേസില്‍ നാല് ഫ്‌ലോറിഡാ സ്റ്റേറ്റ് കറക്ഷന്‍ ഓഫീസര്‍മാരെ  അറസ്റ്റ് ചെയ്തു .

ഫെബ്രുവരിയില്‍ നടന്ന ഈ സംഭവത്തില്‍ മൂന്നു പേരെ ഏപ്രില്‍ 28 വ്യാഴാഴ്ചയും ഒരാളെ വെള്ളിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത് . ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് നാലാമനായ ജെറമി ഗോഡ് ബോള്‍ട്ടിനെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത് .

മനസികരോഗികളെ പാര്‍പ്പിച്ചിരുന്ന മുറിയിലെ കൊലക്കേസ്സിലെ പ്രതി അമ്പതു വയസ്സുള്ള റൊണാള്‍ഡ് ഇന്‍ഗ്രാം ഒരു ഓഫീസറുടെ നേരെ യൂറിന്‍ (മൂത്രം) ഒഴിച്ചുവെന്നാണ് ഓഫീസര്‍മാരെ പ്രകോപിപ്പിച്ചത് . തുടര്‍ന്ന് ഇയാളെ കയ്യാമം വച്ച് നാല് പേരും ചേര്‍ന്ന് ക്രൂരമായി  മര്‍ദ്ദിച്ചു . തീരെ അവശനായ പ്രതിയെ അവിടെ നിന്നും വാഹനത്തില്‍ കയറ്റി മറ്റൊരു ഫെസിലിറ്റിയിലേക്ക് കൊണ്ട് പോകുന്നതിനിടയില്‍ വാഹനത്തില്‍ കിടന്നു തന്നെ മരിക്കുകയായിരുന്നു . ഇയാള്‍ കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു . റൊണാള്‍ഡ് കോണര്‍ , ജെറിമി ഗോഡ്ബോള്‍ട്ട് , ക്രിസ്റ്റഫര്‍ റോളന്‍ , ക്ലാര്‍ക്ക് വാള്‍ട്ടന്‍ എന്നിവര്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി മര്‍ഡര്‍ , ക്രുവല്‍ ട്രീറ്റ്‌മെന്റ് , എല്‍ഡര്‍ലി പേഴ്സണ്‍ അബ്യുസ് കേസ്സെടുത്തു , ഇവരെ പിന്നീട് ജയിലിലടച്ചു . ബോണ്ട് അനുവദിച്ചിട്ടില്ല . 1600 മണിക്കൂറുകള്‍ നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ മെഡിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടില്‍ പ്രതി  മരിച്ചത് വാരിയെല്ലുകള്‍ ഒടിഞ്ഞും ശാസകോശങ്ങള്‍ അകന്നും ആന്തരിക രക്തസ്രാവത്താലുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് 

ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും ഇത് ഫ്‌ലോറിഡയില്‍ നിലവിലുള്ള നിയമങ്ങളുടെ വയലേഷന്‍ ആണെന്നും സ്റ്റേറ്റ് അറ്റോര്‍ണി കാതറീന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു . 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക