Image

ചിരിയും ചിന്തയും നിറച്ച് രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും ടീസര്‍ 

അജയ് തുണ്ടത്തില്‍ Published on 30 April, 2022
 ചിരിയും ചിന്തയും നിറച്ച് രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും ടീസര്‍ 

കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍   സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആഷിന്‍ കിരണ്‍ നിര്‍മ്മിക്കുന്ന 'രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും' സിനിമയുടെ ടീസര്‍ പുറത്ത്. രണ്‍ജി പണിക്കര്‍, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

മരണവും തുടര്‍ന്ന് ആ വീട്ടില്‍   നടക്കുന്ന അപകടവും ഹാസ്യത്തില്‍   അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ താരങ്ങളുടെ ഒരു നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്.

രണ്‍ജി പണിക്കരാണ് രാഘവേട്ടനാകുന്നത്. ഒപ്പം ഇന്ദ്രന്‍സ് , സുരാജ് വെഞാറമൂട്, സുധീര്‍ കരമന, എം എ നിഷാദ്, ചന്തുനാഥ്,  വിനോദ് കോവൂര്‍, സിനോജ് വര്‍ഗ്ഗീസ്,  ഗോപു കിരണ്‍, അരിസ്റ്റോ സുരേഷ്, നെ സണ്‍, നോബി, ജയകുമാര്‍, ഷിബു ലബാന്‍, ആറ്റുകാല്‍   തമ്പി, സുനി  വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി, സേതുലക്ഷമി, അപര്‍ണ്ണ, ലക്ഷ്മി, ആഷിന്‍ കിരണ്‍, മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവരും അഭിനയി ക്കുന്നു.

ബാനര്‍  കിരണ്‍സ് പ്രൊഡക്ഷന്‍സ്, രചന, സംവിധാനം  സുജിത് എസ് നായര്‍, നിര്‍മ്മാണം ആഷിന്‍ കിരണ്‍, എക്സി : പ്രൊഡ്യൂസര്‍ ഗോപുകിരണ്‍ സദാശിവന്‍, ഛായാഗ്രഹണം ഗൗതം ലെനിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  കിച്ചി പൂജപ്പുര, സംഗീതം  റോണി റാഫേ , സംഭാഷണം സിനുസാഗര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍  കെ എം നാസ്സര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്  നെബു,  പ്രൊഡക്ഷന്‍ ഡിസൈനര്‍ മനോജ് ഗ്രീന്‍വുഡ്സ്, കോസ്റ്റിയൂം ശ്രീജിത്ത്, ചമയം സാഗര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ഡുഡു ദേവസ്സി, സാങ്കേതിക സഹായം അജു തോമസ്, ശിവ മുരളി, ഡിസൈന്‍സ് പ്രമേഷ് പ്രഭാകര്‍, സ്റ്റി സ്  സാബു കോട്ടപ്പുറം, പി ആര്‍ ഓ  അജയ് തുണ്ടത്തില്‍  .

Join WhatsApp News
AJAY THUNDATHIL 2022-05-02 06:47:13
Simply superb!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക