കടലെടുത്തു പോയത് ( കവിത : രമണി അമ്മാൾ )

Published on 02 May, 2022
കടലെടുത്തു പോയത് ( കവിത : രമണി അമ്മാൾ )

കവിത പൂക്കും മനസ്സായിരുന്നു,

കടലെടുത്തുപോയത്..!

പകുത്തുകൊടുത്ത കരളായിരുന്നു
ചേരാതെ പോയത്..!

അടർന്നുവീണ കണ്ണീരായിരുന്നു 
നീരാവിയായുയർന്നു

മഴയായ്പെയ്തു
മണ്ണിലാഴ്ന്നത്..!

ഇനിയെന്തിനിവിടെ..?

കടൽപ്പുറ്റിലമരാനും
അലിഞ്ഞുതീരാനും ബാക്കിയായി..!
ഉടൽ ചൊരുക്കുന്നു,
ഉപ്പുകാറ്റേറ്റുലയുന്നു

നെഞ്ചകം പിടയുന്നു,
തിരികെ,വിളിക്കുമോ
കടൽപ്പക്ഷിയെന്നെ..!

Meera 2022-05-02 08:41:21
സുന്ദരം.....!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക