READ MAGAZINE FORMAT: https://profiles.emalayalee.com/us-profiles/thampi-antony/#page=1
READ PDF
https://emalayalee.b-cdn.net/getPDFNews.php?pdf=261847_Thampi%20Antony.pdf
എഴുത്തുകാരൻ, സിനിമാ നടൻ, സിനിമാ നിർമ്മാതാവ്, ബിസിനസ്മാൻ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ വിജയം നേടിയ മലയാളികളിൽ തമ്പി ആന്റണിയുടെ പേര് മുന്നിൽ നിൽക്കുന്നു. ഒരു പതിറ്റാണ്ടിനുള്ളിൽ മലയാളം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് തമ്പി ആന്റണി. എഴുത്തുകാരൻ എന്നറിയപ്പെടുന്നതിൽ കൂടുതൽ അഭിമാനം കൊള്ളുന്ന വ്യക്തി.
ആന്റണി തെക്കേക്ക് എന്നറിയപ്പെടുന്ന തമ്പി ആന്റണി വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസമെങ്കിലും പ്രധാനമായും എഴുതുന്നത് മലയാളത്തിൽ തന്നെ. എങ്കിലും ആറ് ഇംഗ്ലീഷ് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുത്തുകൾ കൂടുതലും അമേരിക്കയെപ്പറ്റി തന്നെ. ഇവിടത്തെ ജീവിതം ഇത്രയധികം ചിത്രീകരിക്കുന്ന എഴുത്തുകാർ വിരളം. ഇവിടെ വന്നു കഴിഞ്ഞാൽ നാട്ടിലേക്ക് നോക്കിയിരിക്കുകയും ഗൃഹാതുരത്വത്തിൽ ആണ്ടു പോകുകയുമാണ് മിക്ക എഴുത്തുകാരും ചെയ്യുന്നത്. അതിനാൽ അവരുടെ വിഷയമൊക്കെ നാടുമായി ബന്ധപ്പെട്ടതായിരിക്കും. അതിനൊരു അപവാദമാണ് തമ്പി ആന്റണി.
കാല്‍നൂറ്റാണ്ടിലേറെയായി മലയാള സിനിമാലോകത്തെ നിറസാന്നിധ്യമായ തമ്പി ആന്‍ണി സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും ലോകമെമ്പാടുമുള്ള മലയാളികളുടെ ആഴമേറിയ സ്‌നേഹം പിടിച്ചുപറ്റി. മലയാളവും ഹോളീവുഡും ഉൾപ്പെടെ നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . ഇംഗ്ലീഷ് ഉൾപ്പെടെ ഏഴു ചിത്രങ്ങളിൽ നായകനുമായി...
READ MAGAZINE FORMAT
READ PDF