Image

അലബാമയില്‍ നിന്നും കാണാതായ ഷെറിഫും , ജയില്‍ പുള്ളിയും പൊതുജനത്തിന് ഭീഷണി ; ഇനാം 25,000 ഡോളറായി വര്‍ദ്ധിപ്പിച്ചു

പി പി ചെറിയാന്‍ Published on 07 May, 2022
അലബാമയില്‍ നിന്നും കാണാതായ ഷെറിഫും , ജയില്‍ പുള്ളിയും പൊതുജനത്തിന് ഭീഷണി ; ഇനാം 25,000 ഡോളറായി വര്‍ദ്ധിപ്പിച്ചു

അലബാമ : അലബാമ ലോഡര്‍ ഡെയ്ല്‍ കൗണ്ടി ജയിലില്‍ നിന്നും കാണാതായ ഷെറിഫിനെയും കൊലക്കേസില്‍ വിചാരണ നേരിടുന്ന പ്രതിയെയും കണ്ടെത്തുന്നതിനുള്ള പ്രതിഫലം 25,000 ഡോളറായി വര്‍ദ്ധിപ്പിച്ചു . ഇവര്‍ രണ്ടു പേരും പൊതുജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് അലബാമ ഗവര്‍ണര്‍ കെ ഐവി മുന്നറിയിപ്പ് നല്‍കി .

നിരവധി കേസുകളിലായി 75 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയും മറ്റൊരു കൊലക്കേസില്‍ വിചാരണ നേരിടുകയും ചെയ്യുന്ന കെയ്സി വൈറ്റിനെയും ജയിലില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് സഹായിച്ച അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ് വിക്കി വൈറ്റിനെയുമാണ് പോലീസ് അന്വേഷിച്ചു വരുന്നത് . ഒരാഴ്ച പിന്നിട്ടിട്ടും ഇരുവരെയും പിടികൂടുന്നതിന് പോലീസ് നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചിട്ടില്ല .

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കെയ്സി വൈറ്റിനെ കോടതിയില്‍ ഹാജരാക്കണമെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞു വിക്കി വൈറ്റ് ജയിലില്‍ നിന്നും കൂട്ടി കൊണ്ട് പോയത് . എന്നാല്‍ ഇത് വ്യാജമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു .

കെയ്സി വൈറ്റിനെ രക്ഷപ്പെടുത്തുന്നതിന് വിക്കി വലിയ പദ്ധതിയായിരുന്നു തയ്യാറാക്കിയിരുന്നത് . ജയിലില്‍ നിന്നും രാവിലെ 9 മണിയോടെ പെട്രോള്‍ കാറില്‍ കയറ്റി കൊണ്ട് പോയതിന് ശേഷം പത്ത് മിനിറ്റ് ദൂരെയുള്ള മറ്റൊരു പാര്‍ക്കിംഗ് ലോട്ടില്‍ പെട്രോള്‍ കാര്‍ ഉപേക്ഷിച്ചു . തലേദിവസം അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് കെയ്സിയെ വിക്കി കൂട്ടി കൊണ്ട് പോയത് . ഈ സംഭവത്തിന് ചില ദിവസങ്ങള്‍ക്ക് മുന്‍പ് വിക്കിയുടെ വീടും പുരയിടവും വിറ്റിരുന്നു . മാത്രമല്ല രക്ഷപ്പെടുന്നതിന്റെ തലേദിവസം വിക്കി റിട്ടയര്‍മെന്റ് പേപ്പറുകളും തയ്യാറാക്കിയിരുന്നു . ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും രക്ഷപ്പെടുന്നതിന് ഉപയോഗിച്ച കാര്‍ ടെന്നിസിയിലെ വില്യംസണ്‍ കൗണ്ടിയില്‍ ഇന്നലെ ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു , അന്വേഷണം തുടരുകയാണ് . 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക