പ്രവാസി വെല്‍ഫയര്‍ റിഫ സോണ്‍: ഫസലുറഹ്മാന്‍ പ്രസിഡന്റ്, ആഷിക്ക് എരുമേലി സെക്രട്ടറി

Published on 07 May, 2022
 പ്രവാസി വെല്‍ഫയര്‍ റിഫ സോണ്‍: ഫസലുറഹ്മാന്‍ പ്രസിഡന്റ്, ആഷിക്ക് എരുമേലി സെക്രട്ടറി

 

മനാമ : പ്രവാസി വെല്‍ഫയര്‍ റിഫ സോണല്‍ പ്രസിഡന്റായി ഫസലുറഹ്മാന്‍ പൊന്നാനിയെയും സെക്രട്ടറിയായ് ആഷിക്ക് എരുമേലിയെയും ട്രഷററായി റാഷിദ് ചെരടയെയും തിരഞ്ഞെടുത്തു. ഹാഷിം. എ. വൈ. വൈസ് പ്രസിഡന്റും ഫ്രാന്‍സിസ് മാവേലിക്കര അസി. സെക്രട്ടറിയുമാണ്. അഷ്‌റഫലി, ഷാനിബ്, അബ്ദുല്ലത്തീഫ് കടമേരി, സലിജ അജയന്‍, അബ്ദുല്‍ ജലീല്‍, ഇര്‍ഷാദ് കോട്ടയം, ഉമൈബ, ഷിജിന എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തൂ.

പ്രവാസി വെല്‍ഫെയര്‍ റിഫ സോണല്‍ ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി. എം. മുഹമ്മദലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസി വെല്‍ഫെയര്‍ കര്‍മ്മപദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് ഇര്‍ഷാദ് കോട്ടയം സംസാരിച്ചു. ഫസലുറഹ്മാന്‍ അധ്യക്ഷതവഹിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആഷിക് എരുമേലി സ്വാഗതവും ഫ്രാന്‍സിസ് മാവേലിക്കര നന്ദിയും പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക