HOTCAKEUSA

മരവരം (കവിത: എല്‍സി താരമംഗലം)

Published on 08 May, 2022
മരവരം (കവിത: എല്‍സി താരമംഗലം)

ഇലകൾ ഉതിർത്ത്
കൈകൾ ഉയർത്തി
നഗ്നമരം യാചിച്ചു
രക്ഷിക്കൂ....

കൂടാകണോ
നിനക്ക് വീടാകണോ
കുരിശാകണോ
തീയാകണോ
ജനം ചോദിച്ചു.

പൂവായ്, കായായ്
സൗന്ദര്യമായ്, സൗരഭ്യമായ് 
തണലായ്, കുളിരായ്,
സർവചരാചര സങ്കേതമായ്
ഇവിടം നീ പറുദീസയാക്കൂ...
അശരീരി അരുൾ ചെയ്തു.

P N. Vijayan 2022-05-08 15:53:48
great
Roy 2022-05-16 16:58:09
Well composed!
Aiswarya 2022-05-17 10:54:21
വളരെ അർദ്ധം ഉളവാക്കുന്ന വാക്കുകൾ.
Prasanth 2022-05-17 15:03:11
You have referred to a current topic in a touching way in this sweet little creative piece!
Jancy 2022-05-23 22:22:37
good one
MPMD 2022-05-27 01:05:45
Lovely! The words are simple and yet so powerful.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക