അമ്മയോട്
മാം, ഗോ എന്നിങ്ങനെ
ഹിന്ദിയും ഇംഗ്ളീഷും
പറയുമ്പോലായി
ഇപ്പോൾ ,
മാമ്പഴക്കാലത്തിന്റെ
വികസനം.
കണ്ണിച്ചവർപ്പിനുപ്പു വേണ്ട,
കുപ്പായം കൂട്ടിക്കടിച്ചിടേണ്ട,
മാങ്ങയണ്ടിക്ക് കൂട്ടു പോണ്ട,
ചെന പൊള്ളി ചുണ്ടത്ത്
പുണ്ണു വേണ്ട !
മാർക്കറ്റിലെപ്പോഴും
സുലഭമല്ലോ
ഹോർമോണിൽ ചാലിച്ച
മാമ്പഴങ്ങൾ .
വേനലിൽ കൂട്ടായ
കുളിർമധുരമേ ,
നീയുമിനിയോർമ്മയുടെ
ചില്ലുകൂട്ടിൽ ...