Image

മലയാളി നഴ്‌സ് സ്റ്റില്‍ ജോമോന്‍ ചാണ്ടിക്കു പുരസ്‌കാരം

Published on 09 May, 2022
 മലയാളി നഴ്‌സ് സ്റ്റില്‍ ജോമോന്‍ ചാണ്ടിക്കു പുരസ്‌കാരം

 

പെന്റിത്ത്: മലയാളി നഴ്‌സ് സ്റ്റില്‍ ജോമോന്‍ ചാണ്ടിയ്ക്ക് ന്യൂസൗത്ത് വെയില്‍സ് നീപ്പിയണ്‍ ബ്ലൂ മൗണ്ടന്‍ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിന്റെ ഏറ്റവും മികച്ച നഴ്‌സ് എന്ന പുരസ്‌കാരത്തിന് അര്‍ഹനായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തില്‍പ്പരം നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നുള്ള ഈ അംഗീകാരം മലയാളി സമൂഹത്തിനു മുഴുവന്‍ അഭിമാനമാണ്.

കോട്ടയം പരുന്തുംപാറ പരേതനായ ചാണ്ടി മൂലയില്‍, ആലീസ് മൂലയില്‍ ദന്പതികളുടെ മകനാണ് സ്റ്റില്‍ ജോമോന്‍ ചാണ്ടി. ഇംഗ്ലണ്ടില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷമാണ് ഓസ്‌ട്രേലിയയിലെത്തിയത്. നീപ്പിയണ്‍ ഹോസ്പിറ്റലിന്റെ ന്യൂറോളജി വാര്‍ഡില്‍ ജോലി ചെയ്യുന്ന സ്റ്റില്‍ ജോമോന്‍ ചാണ്ടിയുടെ കോവിഡ് സമയത്തെ പ്രവര്‍ത്തനങ്ങളെ അവാര്‍ഡ് നിര്‍ണയ സമിതി പ്രത്യേകം പരാമര്‍ശിച്ചു.


നീപ്പയണ്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക അവാര്‍ഡ് ദാന ചടങ്ങില്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് കാതലില്‍ ഗാറിഡ്ജ് പുരസ്‌കാരം നല്‍കി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബ്രെറ്റ് വില്യംസ് സന്നിഹിതനായിരുന്നു.

ജോഗേഷ് കാണക്കാലില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക