Image

പ്രണയ റോസ്(കവിത: അശോക് കുമാര്‍. കെ)

അശോക് കുമാര്‍. കെ Published on 10 May, 2022
പ്രണയ റോസ്(കവിത: അശോക് കുമാര്‍. കെ)

എന്‍
വാട്‌സാപ്പിന്റെ
ഹരിത വലയമൊന്നനങ്ങി..
എന്‍
ഹൃദ് പേടകത്തിലൊരു
ചലിത
പ്രണയ തരംഗമൊന്നിളകി.

സന്ദേശത്തില്‍
മൂന്നു പൂവുകള്‍ മാത്രം.
ചുവന്ന മൂന്നു റോസുകള്‍.

അജ്ഞാതമായി
പണ്ടെത്തിയ ശബ്ദമായിരുന്നത്..

ഞാനതു കാത്തുസൂക്ഷിച്ചു.
റോസെന്ന പേരില്‍ .

ഇപ്പോളിതാ
മൂന്നു ചുവന്ന റോസുകള്‍
സന്ദേശമായെത്തി..

ചുവന്ന റോസുകളുടെ
പൊരുളു തേടി
പ്രജ്ഞയിലലഞ്ഞലഞ്ഞു
ഞാനൊരു
പ്രാജ്ഞനായി തീരുന്നോ..

എങ്ങോട്ടെന്റെ കണ്ണുകള്‍ പോയാലും
അവിടെ റോസുകള്‍
വിരിഞ്ഞു നില്‍പ്പൂ...

എവിടെതുസുഗന്ധം
പാറ്റിയാലും
അവിടെയെന്‍ റോസിന്റെ
ഹൃദയഗന്ധം

നിറ പൂത്തിരി കത്തിച്ചൊരു
റോസ് മരം
എന്‍ പ്രജ്ഞയില്‍
പൂവിട്ടു
പന്തലിച്ചു...

തേനുണ്ടു വണ്ടുകള്‍
മദം പിടിച്ചു.....
മണം വീശിയ മാരുത
ശീല്‍ക്കാര ലഹരിയില്‍ .

എന്റെയുള്ളു നിറച്ചൊരു
അജ്ഞാത പുഷ്പം
റോസെന്നപേരില്‍
വളര്‍ന്നു വന്നു......

കാലം,
റോസ് പൂവുകളെല്ലാം
കൊഴിച്ചുവോ....

എന്നുള്ളിലിപ്പോള്‍
പൂവുകള്‍
കെട്ട് , കൊഴിഞ്ഞൊരു
മുള്ളു പേക്കോലത്തിന്റെ
ചുള്ളിയോ.....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക