HOTCAKEUSA

മദ്രസയിലെ വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സിസ്റ്റര്‍ അഡ്വ. ജസ്സികുര്യന്‍

പി. ശ്രീകുമാര്‍ Published on 13 May, 2022
മദ്രസയിലെ  വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സിസ്റ്റര്‍ അഡ്വ. ജസ്സികുര്യന്‍

തിരുവനന്തപുരം: മദ്രസയിലെ പുരസ്‌കാര വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണന്ന് സുപ്രീകോടതിയിലെ കന്യാസ്ത്രീയായ അഭിഭാഷക ജെസി കുര്യന്‍. ഏതുമതത്തിന്റെ  പേരിലായാലും പെണ്‍കുട്ടിയുടെ മനസ്സിനുണ്ടായ ആഘാതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. സര്‍ക്കാറാണ് ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്നത് . അതിനാല്‍ കുട്ടിയുടെ മാനോവിഷമത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്തേ പറ്റൂ. പോലീസുകാരിയുടെ മൊബൈല്‍ മോഷ്ടിച്ചു എന്നു പറഞ്ഞ് മാനസിക പീഡനത്തിനിരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി പറഞ്ഞത് മാതൃകയായുണ്ട്. ഫോമയുടെ കേരള കണ്‍വന്‍ഷനില്‍ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജെസി കുര്യന്‍.

ഇത്തരം സംഭവങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷസര്‍പ്പത്തെക്കൊണ്ട് കടിപ്പിച്ചു കൊല്ലുന്നതും ഒക്കെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് നടക്കുന്നത് എന്ന് മറക്കരുത്.  സ്ത്രീധന പീഢനം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. മദ്യപിച്ചെത്തുന്ന ഭര്‍ത്താക്കന്മാരുടെ മര്‍ദ്ദനം ഏല്‍ക്കുന്ന ഭാര്യമാരുടെ എണ്ണത്തിലും കേരളമാണ് ഒന്നാമത്- ജെസി കുര്യന്‍ പറഞ്ഞു.

കേരള കണ്‍വന്‍ഷന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മന്ത്രി  റോഷി അഗസ്റ്റിനും സ്‌ക്കോളര്‍ഷിപ്പ് വിതരണം മന്ത്രി വി ശിവന്‍ കുട്ടിയും  ഉദ്ഘാടനം ചെയ്തു. എംഎല്‍എ മാരായ മോന്‍സ് ജോസഫ്, പി സി വിഷ്ണുനാഥ്, സംവിധായകന്‍ കെ മധു, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, വനിത കമ്മീഷന്‍ അംഗം ഇ എം രാധ,  ചേംമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍,  മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍, ഫോമ ഭാരവാഹികളായ അനിയന്‍ ജോര്‍ജ്ജ്,തോമസ് ടി ഉമ്മന്‍,ജോസ് മണക്കാട്ട്, ബിജു തോണിക്കടവില്‍, ജാസ്്മിന്‍ പരോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

see also

ഫോമാ സഞ്ചയിനി സ്‌കോളർഷിപ്പ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്‌തു 

മാധ്യമ പ്രവർത്തകന് ഫോമയുടെ രണ്ട് ലക്ഷം നൽകി; അഭിവാദ്യമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാർ

ഫോമാ കേരള കൺവൻഷൻ വേദിയിൽ നിന്ന്

കേരളം ഷവർമ്മയിൽ എത്തിയപ്പോൾ നാടൻ  രുചികൾ പ്രവാസ ലോകത്ത്: മന്ത്രി കെ.എൻ. ബാലഗോപാൽ 

മദ്രസയിലെ വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സിസ്റ്റര്‍ അഡ്വ. ജസ്സികുര്യന്‍

ഫോമാ കേരളാ കൺവൻഷൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്തു (ചിത്രങ്ങൾ)

അനിൽ 2022-05-13 13:37:36
മാതൃക ആകേണ്ടത് നഷ്ടപരിഹാരം നഷ്ടം ഉണ്ടാക്കിയ ആളില്ലേ അവരിൽ നിന്നും ഈടാക്കി ആവണം. മാതൃകപരമായി ശിക്ഷിക്കുകയും വേണം. അങ്ങനെ അല്ല എങ്കിൽ ഇതു തുടരും.
Joseph Abraham 2022-05-13 16:44:48
What is the logic she is talking about? That is a deplorably ridiculous statement. Why should the government make good for something that happened in a religious organization? How can someone say, what has happened in the madrasa is wrong? It is their practice of religion and no Islamic scholar says, it is wrong (please correct me if I am wrong ) if it is not the way of Islam, they should take action against the Mulla, who scolded the girl. Second thing, should you ask to the government to pay compensation for the nuns who were/are being harrassed by church?
Amerikkan Malayalee 2022-05-14 11:40:55
വക്കീലമ്മേ നിയമം അറിയില്ലെങ്കിൽ പഠിച്ചിട്ടു പറയണം. എല്ലാ അമേരിക്കൻ മലയാളികളും മണ്ടന്മാർ അല്ല. അല്ല ഇവരെയൊക്കെ ക്ഷെണിച്ചു കൊണ്ടുവന്നവരെ കണ്ടിട്ടായിരിക്കും അവർ അമേരിക്കൻ മലയാളികളുടെ നിലവാരം അളന്നതു. സിസ്റ്റർ പറഞ്ഞത് ശരിയാണെങ്കിൽ ആദ്യം കിണറ്റിൽ വീണു ചാവുന്ന കന്യാസ്ത്രികൾക്ക് നഷ്ട്ട പരിഹാരം വാങ്ങിച്ചു കൊടുക്ക് എന്നിട്ടു മറ്റു മതക്കാരുടെ കാര്യം നോക്കാം
Sr.Mary Grace 2022-05-14 23:29:19
ബഹിരാകാശത്തെ സ്റ്റേജിൽ കയറി ഞങ്ങൾ സ്ത്രീകൾ ലോകത്തെ നോക്കുമ്പോഴാണ്, സ്റ്റേജിൽ കയറാൻ നാണമുണ്ടെന്ന പണ്ഡിത കണ്ടെത്തൽ!! ഞാൻ പഠിച്ച എൽ പി സ്‌കൂളിന്റെ പ്രഥമാധ്യാപിക ഒരു സ്ത്രീ ആയിരുന്നു; സി. ആൽബർട്ടമ്മ; പ്ലസ് ടുവിൽ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപിക ഞങ്ങളുടെ ഖോ ഖോ കോച്ച് ആയിരുന്നു, കൊച്ചുറാണി മിസ്; ഇപ്പോൾ ഞങ്ങളുടെ HOD യും ഒരു സ്ത്രീ ആണ് - മിസിസ് ഗോഖില സെൻ; ഞാൻ ഏറ്റവും ആദരിക്കുന്ന വ്യക്തിയും ഒരു സ്ത്രീ ആണ് - മദർ തെരേസ; ജീവിതത്തിൽ 'ഫാൻ ഗേൾ സിൻഡ്രോം' തോന്നിയിട്ടുള്ളത് കല്പന ചൗള എന്ന അനശ്വര വ്യകതിത്വത്തോടാണ്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആയിരങ്ങൾക്ക് മുന്നിൽ ആശയങ്ങൾ പങ്കുവച്ചവരാണ് ഇവരൊക്കെ... നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തി എല്ലാ കുട്ടികളെയും സ്റ്റേജിൽ കയറ്റിയ മിഷൻലീഗിനു ആയിരം നന്ദി. ഒപ്പം ജെൻഡർ ബയസുകളില്ലാതെ ഏതു പള്ളിയിലും ഏതു ആരാധനക്കും കയറിച്ചെല്ലാൻ അവകാശവും സ്വതന്ത്രവും തരുന്ന കത്തോലിക്കാ സഭക്കും...
Booby Tom 2022-05-14 23:31:33
''തിരുവചനത്തിലുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണ്'' - സഭാപിതാവും വേദപാരംഗതനുമായ വിശുദ്ധ ജെറോം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക