Image

ഫോമാ സഞ്ചയിനി സ്‌കോളർഷിപ്പ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്‌തു 

Published on 13 May, 2022
ഫോമാ സഞ്ചയിനി സ്‌കോളർഷിപ്പ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്‌തു 

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റവുമധികം മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യകാര്യത്തിലും ഈ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഫോമ കേരള കണ്‍വന്‍ഷന്‍ ആദ്യദിനം ഉച്ചകഴിഞ്ഞ് ഫോമയുടെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ് പഠന സഹായി സഞ്ചയിനി പദ്ധതിയുടെ ഭാഗമായി സ്‌കോളര്‍ഷിപ് വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഫോമയുടെ സഹകരണം ഇനിയും സര്‍ക്കാരിനൊപ്പമുണ്ടാകണമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 

വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധചടങ്ങില്‍ പങ്കെടുത്തു. നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് തുകയുടെ ചെക്ക് കൈമാറി. സ്ത്രീശാക്തീകരണം സംബന്ധിച്ച് സുപ്രീം കോടതി അഭിഭാഷക അഡ്വ.സിസ്റ്റര്‍ ജെസ്സി കുര്യന്‍ സെമിനാര്‍ നയിച്ചു. ചലച്ചിത്ര സംവിധായകന്‍ കെ.മധു, നിര്‍മ്മാതാവ് സാജന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വെല്ലുവിളികള്‍ക്കിടയിലും സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് കേരളം നേരിട്ട പ്രതിസന്ധി ഘട്ടത്തില്‍ നാടിന് തുണയായി നില്‍ക്കാന്‍ ഫോമയ്ക്ക് കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ടെന്ന് സ്വാഗത പ്രസംഗത്തില്‍ ഫോമ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ്  പറഞ്ഞു.  കേരള കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ബെഞ്ചമിന്‍ ജോര്‍ജ്ജ്, ഫോമ കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍മാരായ ബിനൂബ് ശ്രീധര്‍, ജോര്‍ജ്ജുകുട്ടി, കേരള കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര് ലാലു ജോസഫ് , ഫോമ വിമന്‍സ് ഫോറം ട്രഷറര്‍ ജാസ്മിന്‍ പാരോള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നഴ്‌സിങ്ങ് പഠനസഹായത്തിന് 'സഞ്ചയിനി' സ്‌കോളര്‍ഷിപ് നല്‍കുമെന്ന് ഫോമ വിമന്‍സ് ഫോറം ട്രഷറര്‍ ജാസ്മിന്‍ പാരോള്‍ പറഞ്ഞു. ഈ വര്‍ഷം 100 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യഘട്ടമായാണ് ഇപ്പോള്‍ അര്‍ഹരായ 40 വിദ്യാര്‍ത്ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ് നല്‍കുന്നത്.

കുട്ടികളുടെ പഠനമികവും കുടുംബത്തിന്റെ വരുമാനവും പരിശോധിച്ചാണ് അര്‍രായവരെ കണ്ടെത്തുന്നത്. അടുത്തഘട്ടമായി മറ്റു പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ് നല്‍കും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന കുട്ടികളുടെ ഫീസ് മാത്രമല്ല, അവരുടെ കുടുംബത്തിന് ആവശ്യമായി വരുന്ന മറ്റ് സഹായങ്ങളും ലഭ്യമാക്കുമെന്ന് ജാസ്മിന്‍ പാരോള്‍ പറഞ്ഞു.

'സഞ്ചയിനി' സ്‌കോളര്‍ഷിപ് പദ്ധതിയുടെ ഭാഗമായി ഇന്ന് 40 കുട്ടികള്‍ക്കായി 20 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. വിമന്‍സ് ഫോറത്തിന് നാല് നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരും 12 റീജയണല്‍ മെമ്പര്‍മാരും ഉള്‍പ്പെടുന്നതാണ് വിമന്‍സ് ഫോറം. 

see also

ഫോമാ സഞ്ചയിനി സ്‌കോളർഷിപ്പ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്‌തു 

മാധ്യമ പ്രവർത്തകന് ഫോമയുടെ രണ്ട് ലക്ഷം നൽകി; അഭിവാദ്യമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാർ

ഫോമാ കേരള കൺവൻഷൻ വേദിയിൽ നിന്ന്

കേരളം ഷവർമ്മയിൽ എത്തിയപ്പോൾ നാടൻ  രുചികൾ പ്രവാസ ലോകത്ത്: മന്ത്രി കെ.എൻ. ബാലഗോപാൽ 

മദ്രസയിലെ വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സിസ്റ്റര്‍ അഡ്വ. ജസ്സികുര്യന്‍

ഫോമാ കേരളാ കൺവൻഷൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്തു (ചിത്രങ്ങൾ)

ഫോമാ സഞ്ചയിനി സ്‌കോളർഷിപ്പ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്‌തു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക