Image

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ 'സഞ്ചയിനി' സ്‌കോളര്‍ഷിപ്‌ സഹായം ലഭിക്കും: ജാസ്‌മിന്‍ പരോള്‍

Published on 14 May, 2022
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ 'സഞ്ചയിനി' സ്‌കോളര്‍ഷിപ്‌ സഹായം ലഭിക്കും: ജാസ്‌മിന്‍ പരോള്‍


അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ നഴ്‌സിങ്ങ്‌ പഠനസഹായത്തിന്‌ സഞ്ചയിനി' സ്‌കോളര്‍ഷിപ്‌ നല്‍കുമെന്ന്‌ഫോമ വിമന്‍സ്‌ ഫോറം ട്രഷറര്‍ ജാസ്‌മിന്‍ പാരോള്‍ പറഞ്ഞു. ഈ വര്‍ഷം 100 കുട്ടികള്‍ക്ക്‌
സ്‌കോളര്‍ഷിപ്‌ നല്‍കാനാണ്‌ ലക്ഷ്യമിടുന്നത്‌. അതിന്റെ ആദ്യഘട്ടമായാണ്‌ ഇപ്പോള്‍ അര്‍ഹരായ
40 വിദ്യാര്‍ത്ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്‌ നല്‍കുന്നത്‌.

കുട്ടികളുടെ പഠനമികവുംകുടുംബത്തിന്റെ വരുമാനവും പരിശോധിച്ചാണ്‌ അര്‍രായവരെ കണ്ടെത്തുന്നത്‌. അടുത്തഘട്ടമായി
മറ്റു പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്‌ നല്‍കും. ഇങ്ങനെതിരഞ്ഞെടുക്കുന്ന കുട്ടികളുടെ ഫീസ്‌ മാത്രമല്ല, അവരുടെ കുടുംബത്തിന്‌ ആവശ്യമായി വരുന്ന
മറ്റ്‌ സഹായങ്ങളും ലഭ്യമാക്കുമെന്ന്‌ ജാസ്‌മിന്‍ പാരോള്‍ പറഞ്ഞു.
സഞ്ചയിനി' സ്‌കോളര്‍ഷിപ്‌ പദ്ധതിയുടെ ഭാഗമായി 40 കുട്ടികള്‍ക്കായി 20 ലക്ഷംരൂപയാണ്‌ വിതരണം ചെയ്‌തത്‌.

വിമന്‍സ്‌ ഫോറത്തിന്‌ നാല്‌ നാഷണല്‍ കമ്മിറ്റി
മെമ്പര്‍മാരും 12 റീജയണല്‍ മെമ്പര്‍മാരും ഉള്‍പ്പെടുന്നതാണ്‌ വിമന്‍സ്‌ ഫോറം.

Sanjayini PayPal link
https://www.paypal.com/donate?hosted_button_id=7JURPHPZGADY2

see also

ഫോമാ സഞ്ചയിനി സ്‌കോളർഷിപ്പ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്‌തു 

മാധ്യമ പ്രവർത്തകന് ഫോമയുടെ രണ്ട് ലക്ഷം നൽകി; അഭിവാദ്യമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാർ

ഫോമാ കേരള കൺവൻഷൻ വേദിയിൽ നിന്ന്

കേരളം ഷവർമ്മയിൽ എത്തിയപ്പോൾ നാടൻ  രുചികൾ പ്രവാസ ലോകത്ത്: മന്ത്രി കെ.എൻ. ബാലഗോപാൽ 

മദ്രസയിലെ വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സിസ്റ്റര്‍ അഡ്വ. ജസ്സികുര്യന്‍

ഫോമാ കേരളാ കൺവൻഷൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്തു (ചിത്രങ്ങൾ)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക