Image

കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (KANJ) യുടെ  മാതൃദിന ആഘോഷം ഇന്ന്: കോണ്‍സല്‍ വിജയകൃഷ്ണന്‍  മുഖ്യാതിഥി.

സലിം Published on 14 May, 2022
കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (KANJ) യുടെ  മാതൃദിന ആഘോഷം ഇന്ന്:  കോണ്‍സല്‍  വിജയകൃഷ്ണന്‍  മുഖ്യാതിഥി.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കാഞ്ചിന്റെ (കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി) മാതൃ ദിന ആഘോഷം വിവിധ പരിപാടികളോടെ ന്യൂജേഴ്സി റോസല്‍ പാര്‍ക്കിലെ കാസ ഡെല്‍ റെയില്‍ ഇന്ന് നടക്കും. ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലാര്‍  കമ്മ്യൂണിറ്റി അഫയേഴ്‌സ് തലവന്‍ ശ്രീ എ.കെ  വിജയകൃഷ്ണന്‍, പ്രശസ്ത പിന്നണി ഗായകന്‍ സുദീപ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുക്കും.

ഓരോ മനുഷ്യന്റെയും വഴികാട്ടിയും, ആശ്രയവുമാണ് മാതാവ്. അമ്മയെ സ്‌നേഹിക്കുകയും പരിചരിക്കുകയും, ആദരിക്കുകയും, അവരുടെ ജീവിതകാലം കൂടെ ചേര്‍ത്ത് നിര്‍ത്തുകയും ഓരോ മനുഷ്യന്റെയും കടമയും ദൗത്യവുമാണ്. അളവുകളില്ലാത്ത, അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ,കരുതലിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് അമ്മ. അമ്മമാരെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്കായി  1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് തുടക്കമിട്ട  മാതൃദിനം  മുന്‍പെന്നത്തെക്കാളും  പ്രത്യേകതയും പ്രാധാന്യവും  അര്‍ഹിക്കുന്നു. 

കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിയും അമ്മമാര്‍ക്കായി പ്രത്യേക കലാവിരുന്ന്, മാലിനി നായരും സംഘവും,  മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്, ഫനാ സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്നിവര്‍  അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, നൃത്തനൃത്യങ്ങളും, കാഞ്ചിന്റെ യുവജന വിഭാഗം അവതരിപ്പിക്കുന്ന പ്രത്യേക കലാവിരുന്നും യുവ പ്രതിഭകളുടെ ഫാഷന്‍ പ്രദര്‍ശനം, സ്‌നേഹ വിനോയ്, റോഷന്‍ മാമ്മന്‍, അര്‍ജുന്‍ വീട്ടില്‍  തുടങ്ങി അനേകം കലാപ്രതിഭകള്‍  അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഡി ജെ നെറ്റും ചടങ്ങിന് മിഴിവേകും. അമ്മമാര്‍ക്കായി പ്രത്യേക സര്‍പ്രൈസ് വിരുന്നും ഉണ്ടാകും.

ജോയ് ആലുക്കാസ് ആണ് പരിപാടിയുടെ പ്രായോജകര്‍.

എല്ലാ മലയാളി സുഹൃത്തുക്കളും, അമ്മമാരും  പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന്  പ്രസിഡന്റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തന്‍വീട്ടില്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍,  പ്രീത വീട്ടില്‍, (കള്‍ച്ചറല്‍ അഫയേഴ്‌സ്)  സലിം മുഹമ്മദ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), റോബര്‍ട്ട് ആന്റണി ( ചാരിറ്റി അഫയേഴ്‌സ്),  ഷിജോ തോമസ് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ബെവന്‍ റോയ് ( യൂത്ത്  അഫയേഴ്‌സ്),എക്‌സ് ഒഫീഷ്യല്‍ ജോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ അറിയിച്ചു.  

വിശദമായ വിവരങ്ങള്‍ക്കും എന്‍ട്രി ടിക്കറ്റുകള്‍ക്കും ദയവായി  കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിയുടെ  ഒഫീഷ്യല്‍ വെബ്‌സൈറ്റ് KANJ.ORG സന്ദര്‍ശിക്കണമെന്ന് ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍ എന്നിവര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക