Image

ഇന്ത്യ പ്രസ് ക്ലബ്  പ്രവര്‍ത്തനോത്ഘാടനം സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും

സുനില്‍ തൈമറ്റം Published on 14 May, 2022
ഇന്ത്യ പ്രസ് ക്ലബ്  പ്രവര്‍ത്തനോത്ഘാടനം സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവര്‍ത്തക സമിതിയുടെ പ്രവര്‍ത്തനോത്ഘാടനം മെയ് 29 ന് വൈകീട്ട് 5 മണിക്ക് ഹ്യൂസ്റ്റനില്‍ വെച്ച് കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വ്വഹിക്കും . സ്റ്റാഫോര്‍ഡ്  അണ്‍ഫോര്‍ഗറ്റബിള്‍ മെമ്മറീസ് ഇവന്റ് സെന്റര്‍ (445 FM 1092 # 500H , Stafford , TX 77477 )  വേദിയാകുന്ന ചടങ്ങില്‍ കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി.ആര്‍ സുനിലും, രാഷ്ട്രീയ-മാധ്യമ-സാമൂഹിക രംഗത്തെ പ്രമുഖരും  വിശിഷ്ടാതിഥികളായി പങ്കെടുക്കും.കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോത്ഘാടനവും നടക്കും.

സുനില്‍ തൈമറ്റം - പ്രസിഡന്റ് , രാജു പള്ളത്ത് -സെക്രട്ടറി , ഷിജോ പൗലോസ് ( ട്രഷറര്‍ ), ബിജു സക്കറിയ -വൈസ് പ്രസിഡന്റ്, സുധ പ്ലക്കാട്ട് - ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമണ്‍ -ജോയിന്റ് ട്രഷറര്‍ , ജോര്‍ജ് ചെറായില്‍ - ഓഡിറ്റര്‍, സുനില്‍ ട്രൈസ്റ്റാര്‍ -പ്രസിഡന്റ് എലെക്ട്, ബിജു കിഴക്കേകൂറ്റ് - അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, എന്നിവരടങ്ങുന്ന ദേശീയ പ്രവര്‍ത്തക സമിതിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത് .

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹ്യൂസ്റ്റണ്‍  ചാപ്റ്റര്‍ പ്രസിഡണ്ട് ജോര്‍ജ് തെക്കേമല , വൈസ് പ്രസിഡന്റ് - ജോണ്‍ ഡബ്ല്യൂ വര്‍ഗീസ്, സെക്രട്ടറി ഫിന്നി രാജു, ട്രഷറര്‍ മോട്ടി മാത്യു , ജോയിന്റ് ട്രഷറര്‍- ജോയ്സ് തോന്നിയാമല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവര്‍ത്തനോത്ഘാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : Sunil Thymattam - National President 305 776 7752, Raju Pallath ,Secretary- 732 429 9529 , Shijo Poulose ,Treasurer- 201 238 9654
George Thekkemala,Chapter President - 8326924726, Finny Raju , Secretary- 832 646-9078 ,Motti Mathew, Treasurer- (713) 231-3735

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക