Image

സംഗീത ആല്‍ബം 'നിലാത്തുള്ളി' റിലീസ് മേയ് 20 ന്

Published on 16 May, 2022
 സംഗീത ആല്‍ബം 'നിലാത്തുള്ളി' റിലീസ് മേയ് 20 ന്
കെന്റ് (യുകെ): അനാമിക കെന്റ് യുകെയുടെ നാലാമത്തെ സംഗീത ആല്‍ബം 'നിലാത്തുള്ളി' റിലീസിനൊരുങ്ങുന്നു. മേയ് 20 നു (വെള്ളി) രാത്രി 7.30 നു ഗര്‍ഷോം ടീവിയിലാണ് പ്രകാശനം. യുകെ യുടെ പ്രിയഗായകന്‍ റോയ് സെബാസ്റ്റ്യന്‍ ആലാപനം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തിന് ഈണം നല്‍കിയിരിക്കുന്നത് സംഗീതാധ്യാപകനും മികച്ച സംഗീതസംവിധായകനുമായ പ്രസാദ് എന്‍.എ. ആണ്. പ്രതീഷ് വി. ജെയുടേതാണ് ഓര്‍ക്കസ്ട്ര. യുകെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് നിലാത്തുള്ളിയുടെ വരികള്‍. ഭാവസുന്ദരവും ആഴമാര്‍ന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. 'ക്രോകസിന്റെ നിയോഗങ്ങള്‍', 'പെട്രോഗ്രാദ് പാടുന്നു' എന്ന രണ്ട് കവിതാസമാഹാരങ്ങളും, 'സമയദലങ്ങള്‍' എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ പന്ത്രണ്ടാമത്തെ സംഗീത ആല്‍ബമാണ് 'നിലാത്തുള്ളി'യിലേത്. അനാമിക കെന്റ് യുകെയുടെ മുന്‍ ആല്‍ബങ്ങളായ 'സ്വരദക്ഷിണയും', 'ബൃന്ദാവനിയും', 'ഇന്ദീവരവും', സംഗീതമേന്മക്കൊണ്ടും മികച്ച ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബിനു ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക