Image

വര്‍ണ്ണാക്ഷരോത്സവം 22 മെയ് 21 ന്

Published on 16 May, 2022
 വര്‍ണ്ണാക്ഷരോത്സവം 22 മെയ് 21 ന്
പെര്‍ത്ത് : മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിനന്റെ ചിത്രരചന, ജൂനിയര്‍ സാഹിത്യം, സ്‌പെല്ലിങ് ബീ മത്സരങ്ങള്‍ 'വര്‍ണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോണ്‍ലി ലേസര്‍ ഹാളില്‍ വച്ച് നടക്കും. രാവിലെ 8.30 ന് തിരിതെളിയും. 'വര്‍ണ്ണം22' എന്ന് പേരിട്ടിരിക്കുന്ന പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി എത് പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോറസ്റ്റ് ( പെന്‍സില്‍ ഡ്രോയിങ്), നേച്ചര്‍ ( പെയിന്റിങ്) എന്നി വിഷയങ്ങളാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജൂനിയര്‍ സാഹിത്യ മത്സരങ്ങള്‍ 16 വയസുവരെയുള്ളവര്‍ക്കാണ്. ഇംഗ്‌ളീഷ് മാധ്യമത്തില്‍ കവിതാ രചന, കഥാ രചന എന്നീ ഇനങ്ങളിലാണ് മത്സരം. ഒരു മണിക്കൂര്‍ ആണ് മത്സര സമയം. സ്‌പെല്ലിങ് ബീ മത്സരങ്ങള്‍ 13 വയസ്സു വരെയൂള്ളവര്‍ക്കായാണ് നടത്തുന്നത്. ഓരോ മത്സരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫീ ഉണ്ടായിരിക്കുന്നതാണ്. വര്‍ണ്ണം 22, ജൂനിയര്‍ സാഹിത്യ മത്സരങ്ങള്‍ എന്നിവക്ക് പേരു നല്‍കാനും, കൂടുതല്‍ വിവരങ്ങള്‍ക്കും ഷാജു ഫ്രാന്‍സീസ് 0466585148 / ശ്രീരേഖ ശ്രീകുമാര്‍ 0471837847 എന്നിവരേയും സ്‌പെല്ലിങ് ബീ മത്സരങ്ങളില്‍ പേരു നല്കാനും വിശദവിവരങ്ങള്‍ക്കും നിനറ്റ് 0452021997 എന്നിവരേയും ബന്ധപ്പെടേണ്ടതാണെന്ന് പ്രസിണ്ടന്റ് ശ്രീമതി അപര്‍ണ സുഭാഷും, സെക്രട്ടറി ശ്രീരേഖ ശ്രീകുമാറും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക