Image

അധികാര രാഷ്ട്രീയവും സ്ത്രീ ശാക്തീകരണവും, ഫോമയുടെ പങ്കാളിത്തവും: ഡോ. ജയ്‌മോള്‍ ശ്രീധര്‍.

ജോസഫ് ഇടിക്കുള. Published on 17 May, 2022
അധികാര രാഷ്ട്രീയവും സ്ത്രീ ശാക്തീകരണവും, ഫോമയുടെ പങ്കാളിത്തവും: ഡോ. ജയ്‌മോള്‍ ശ്രീധര്‍.

ഫോമയുടെ 2022-2024 കാലത്തേക്കുള്ള ഭരണ സമിതിയിലേക്ക് ഞാന്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ?  താങ്കളുടെ എല്ലാ അനുഗ്രഹവും, സഹകരണവും ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

ഫോമയുടെ ഔദ്യോഗിക പദവിയിലേക്ക് മത്സരിക്കുന്ന ഒരു വനിതാ സ്ഥാനാര്‍ത്ഥിയെന്ന എന്ന നിലയില്‍  വനിതാ ശാക്തീകരണത്തിനു കരുത്തു പകരുന്നുവെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 

അധികാര സ്ഥാനങ്ങളിലെ വനിതകളുടെ,  പ്രത്യേകിച്ച് കേരള സ്ത്രീയുടെ അഭാവം  ഏറ്റവും പ്രകടമാണ്. വിവിധ പ്രവാസി സംഘടനകള്‍ പരിശോധിച്ചാല്‍ നമുക്കിത് വ്യക്തമായി കാണാന്‍ കഴിയും. എന്നാല്‍ ഫോമയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യവും, പരിഗണനയും നല്കിയിരുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയും. മത്സര രംഗത്തേക്ക് വരുന്ന സ്ത്രീകളെ  പൊതുയിടങ്ങളില്‍ ഉള്‍പ്പടെ ഭീഷണിപ്പെടുത്തി പിന്‍മാറ്റുന്ന ചരിത്രം  നമുക്ക് മുന്‍പിലുണ്ട് എന്നത് ഞാന്‍ മറക്കുന്നില്ല.  നമുക്ക് വേണ്ടത് സ്ത്രീയും പുരുഷനും തുല്യമായി ബഹുമാനിക്കപ്പെടുന്ന, ഭീഷണികൊണ്ടും, മോശം വാക്കുകളുടെ ഉപയോഗം കൊണ്ടും ഒരു പ്രവര്‍ത്തകനെയോ, വനിതയെയോ മലിനമാക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു നേതൃത്വമാണ്. ശ്രീ ഡോക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ എനിക്ക് തുല്യ ബഹുമാനവും, സുതാര്യതയും, എല്ലാവരെയും കേള്‍ക്കുകയും, നീതിപൂര്‍വകവുമായ പ്രവര്‍ത്തനവും ഉറപ്പു നല്‍കാന്‍ കഴിയും.  

നമുക്ക് നമ്മുടെ  ഭൂതകാലം മറക്കാനാവുകയില്ല. കേരളത്തില്‍ നിന്നുള്ള ഭൂരിഭാഗം കുടിയേറ്റക്കാരും ആതുര ശുശ്രൂഷ രംഗത്ത് ജോലി തേടി വന്നവരോ അവരോടൊപ്പം വന്നവരോ ആണ്. നമ്മുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും മുന്തിയ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും അവര്‍ നല്‍കിയ സംഭാവന നമുക്ക് വിസ്മരിക്കാന്‍ കഴിയില്ല. അവരെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു.കോവിഡ് മഹാമാരിയുടെ കാലത്തും ഏറ്റവും സ്തുത്യര്‍ഹ്യമായ സേവനം അനുഷ്ടിച്ചവരാണ് അവര്‍. ചരിത്ര വനിതകളായി രേഖപ്പെടുത്തപ്പെട്ടവര്‍ ഉള്‍പ്പടെ സാമൂഹ്യ രംഗത്തേക്ക് സേവനത്തിനായി സമയം കണ്ടെത്തി ഈ നാടിനും, സമൂഹത്തിനും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട്  കയ്യൊപ്പ് ചാര്‍ത്താന്‍ ശ്രമിക്കണമെന്നാണ് എനിക്ക് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. 

സ്ത്രീകള്‍ ബഹുമുഖ പ്രതിഭകളാണ് . അംഗ സംഘടനകളുടെ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് അവരാണ്. അംഗസംഘടനകളിലും വനിതകള്‍ ഭാരവാഹികളായി സമൂഹത്തെ നയിക്കാന്‍ മുന്നിട്ടിറങ്ങണം. സംഘടനാ പരിപാടികള്‍ അതുവഴി കുടുബ സംഗമങ്ങളായി മാറുന്നിടത്താണ് സ്‌നേഹവും, സാഹോദര്യവും, പരസ്പര സഹവര്‍ത്തിത്വവും ഉണ്ടാകുന്നത്. 

1995 ല്‍  ബീജിങ്ങില്‍ നടന്ന ലോക രാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ്  സ്ത്രീകള്‍ക്ക് ഭരണ പങ്കാളിത്തത്തിലുള്ള അനിവാര്യതയെ കുറിച്ച് ആദ്യമായി ചര്‍ച്ച ചെയ്തത് എങ്കിലും അതിനും എത്രയോ മുന്‍പ് തന്നെ ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ സ്ത്രീ സംവരണം നടപ്പിലാക്കിയിരുന്നുവെന്നത് നമ്മള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പരിഗണനയെ എടുത്തുകാണിക്കുന്നുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്ന മുദ്രകുത്തലില്‍ നിന്ന് രാഷ്ടീയത്തിന്റെ മുഖ്യധാരയിലേക്ക് വനിതകള്‍ ധീരമായ ചുവട് വെപ്പാണ് നടത്തിയത്. സ്ത്രീ ശാക്തീകരണം ഒരു സമൂഹത്തിന്റെ വികസനത്തിനുതകുന്ന മാനവ വിഭവശേഷിയുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും മാനദണ്ഡങ്ങളും, അളവുകോലുമാകുന്ന കാലത്താണ് സമൂഹം അതിന്റെ പൂര്ണതയിലെത്തുക. സാമൂഹ്യ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് അതുകൊണ്ടു തന്നെ നിര്‍ണ്ണായകവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ് .

പേരക്കിടാങ്ങള്‍ക്കും അടുക്കളയിലുമായി എരിഞ്ഞു തീരാന്‍ മാത്രമുള്ളതല്ല മധ്യവയസ്‌കരായ സ്ത്രീകളുടെ ജീവിതങ്ങള്‍. അവര്‍ക്ക് ദിശാബോധം നല്‍കിയ മയൂഖം പോലുള്ള പരിപാടികളാണ് ഫോമയെ വേറിട്ട് നിര്‍ത്തുന്നത്. ഒരു വര്‍ഷക്കാലം നീണ്ടു നിന്ന മയൂഖം പരിപാടി സംഘടിപ്പിച്ച ലാലി കളപ്പുരക്കല്‍, ജാസ്മിന്‍ പരോള്‍, ഷൈനി അബൂബക്കര്‍, ജൂബി വള്ളിക്കളം, ഫോമയുടെ പന്ത്രണ്ടു മേഖലകളിലായി അഹോരാത്രം ജോലിയെടുത്ത ഫോമയുടെ വനിതാ പ്രവര്‍ത്തകരും നേതാക്കന്മാരും  പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഫോമയില്‍ സ്ത്രീകള്‍ക്ക്  നല്‍കുന്ന പരിഗണന മയൂഖവും അതിന്റെ പിന്നിലെ പ്രവര്‍ത്തകരെയും, നമുക്ക് കാണിച്ചു തരുന്നുണ്ട്. എന്നാല്‍ മയൂഖത്തിന്റെ കിരീടധാരണ വേദിയില്‍ സ്ത്രീകളെ അപമാനിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യാനിടയായ സംഭവങ്ങള്‍ ദുഃഖകരവും പ്രതിക്ഷേധാര്‍ഹവുമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ ഫോമയെ പോലെ സ്ത്രീകളെ ബഹുമാനിക്കുകയും, അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംഘടനാ തലപ്പത്തേക്ക് വരുന്നതിനെ തടയേണ്ടതും നാം ഗൗരവമായി ചിന്തിക്കണം.. 

വീട്ടമ്മവല്‍ക്കരണവും, പൊതുയിടങ്ങളില്‍ സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്ന  സംസ്‌കാരമല്ല നമുക്ക് വേണ്ടത്. സാമൂഹ്യ ശാക്തീകരണം ശക്തി പ്രാപിക്കുന്നതും അതിന്റെ മൂല്യം വര്‍ധിക്കുന്നതും, സ്ത്രീ ശാക്തീകരണത്തിലൂടെയാണ്. സാമൂഹ്യ ശാക്തീകരണം എന്നത് പുരുഷന്‍ ഒരു സ്ത്രീക്ക് നല്‍കുന്ന സര്‍വ്വ വിധമായ പിന്തുണയില്‍ നിന്ന് സ്ത്രീ കുടുംബത്തിലും സമൂഹത്തിലും ഉന്നതിയിലെത്തുമ്പോഴാണ്. ഓരോ പുരുഷന്റെയും വിജയത്തില്‍ ഒരു സ്ത്രീക്ക് പങ്കുള്ളത് പോലെ, ഓരോ സ്ത്രീയുടെ വിജയത്തിന് പിന്നിലും ഓരോ പുരുഷന്റെയും കയ്യൊപ്പും അടയാളവുമുണ്ട്. അത് ഫോമയുടെ ചരിത്രത്തിലും ഉണ്ട്. 

ലോക രാഷ്ട്രങ്ങള്‍ ലിംഗ നീതിയും, തുല്യതയുമാണ് അധികാര രാഷ്ടീയത്തില്‍ സ്ത്രീകളുടെ പങ്കിനെ കുറിച്ച് വിവക്ഷിക്കുമ്പോള്‍ ഊന്നി പറയുന്നത്. പ്രത്യേകിച്ചും, കാരുണ്യ-ജനസേവന പദ്ധതികളില്‍ അവര്‍ ഭാഗഭാക്കാകുമ്പോള്‍, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയാന്‍ അത് സഹായകരമാകുന്നു. പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനായ മിഷേല്‍ ഫൂക്കോയുടെ കാഴ്ചപ്പാടില്‍ അറിവിന്റെ ഉത്പാദനമാണ് അധികാരം. സ്ത്രീകളെ അറിവിന്റെ പാതയിലേക്ക് നയിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വവും, കടമയുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കേരളത്തില്‍ വികസന പ്രവര്‍ത്തങ്ങളില്‍ സ്ത്രീകള്‍ കാര്യമായ പങ്ക് നിര്‍വഹിക്കുന്നുണ്ട്.എന്നാല്‍ പോലും മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ പുരോഗതി ഇനിയുമുണ്ടാകേണ്ടതുണ്ട്.

ഫോമയെ പോലുള്ള വലിയ പ്രവാസി സംഘടനകള്‍ കേരളത്തില്‍ കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സ്ത്രീ പ്രതിനിധികളെന്ന നിലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നമുക്ക് നടത്താന്‍ കഴിയും. കഴിയണം.

നമുക്ക് വേണ്ടത് സ്ത്രീകളെ ബഹുമാനിക്കുകയും, പ്രവര്‍ത്തനങ്ങളില്‍ കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന നേതൃത്വവുമാണ്. ശ്രീ ഡോക്ഗര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള സ്ഥാനാര്‍ത്ഥികള്‍ അതിന് പ്രാപ്തരും കഴിവും തെളിയിച്ച സാരഥികളാണ്. എന്റെ സ്ഥാനാര്‍ത്ഥിത്വം സ്തീകള്‍ക്ക് നല്‍കുന്ന ആദരവിനെ എടുത്തു കാണിക്കുന്നുവെന്ന് പറയാനും ഞാന്‍ ആഗ്രഹിക്കുന്നു.

ആസന്നമായ  ഫോമാ നിര്‍വ്വഹണ സമിതിയിലേക്കുള്ള തെരെഞ്ഞടുപ്പില്‍ ഞങ്ങളോടൊപ്പം നിലകൊണ്ടു, എന്നെയും, ഡോക്ടര്‍ ജേക്കബ് തോമസ്, ഓജസ് ജോണ്‍, ബിജു തോണിക്കടവില്‍, സണ്ണി വള്ളിക്കളം, ജെയിംസ് ജോര്‍ജ്ജ് എന്നവരെയും വിജയിപ്പിച്ചു  ഫോമയെ ശക്തിപ്പെടുത്താനും മാറ്റത്തിന്റെ കാവലാളാകാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്ത : ജോസഫ് ഇടിക്കുള.

Join WhatsApp News
Renju Rani 2022-05-17 11:42:43
Well done Dr. Jaimol Sreedhar. U said what type of damage and irregularities stage-down at the FOMAA General Body.
ഫോമേട്ടൻ 2022-05-17 12:24:24
ഫോമയിൽ സ്ത്രീ ശാക്തീകരണത്തിന് വന്ന പല സ്ത്രീകളുടേയും തിക്താനുഭവങ്ങൾ മറക്കണ്ട. പലരും കോടതിയിൽ വരെ ചെന്നിട്ടുണ്ട്. ഒരുത്തനേയും നമ്പാൻ നിൽക്കണ്ട. പഴയ പ്രവർത്തകരാരോട് ചോദിച്ചു നോക്ക്.
NY TIGER 2022-05-17 21:28:54
Your women's forum were supporting a person who beat up a volley ball player in Florida. He was introduced as a leader in the Mayooham, the Tigers of NY responded back with their reply to him on stage. You should have avoided that before you introduce such creeps on stage. It was not an attack on ladies, but don't mess with NY
J.V. Brigit 2022-05-18 00:22:26
Could you also explain what you and your team plan to do if elected? For years I have been watching these two organizations (FOMAA and FOKANA). From the time of campaign season people's photos with different titles get published in the media. Frequently the photos of the leadership with some Kerala politicians can also be seen. Other than the publicity, please tell the people if you plan to do something for the Keralite/Malayalee community here in the United States and if so, how do you want to accomplish it/them. At least we can replace the ridicule with some appreciation. Thank you.
Mary C 2022-05-18 01:08:40
I agree with Brigit. If they did something for the Malayalee people in America, I will have respected them. Federation of Malayalee Associations and Federation of Kerala Associations..... Goalless leaders!
Dr. Rajendra Prasad 2022-05-18 01:14:58
JV Brigit, don't ask such foolish questions to the so called self proclaimed Malayalee (leaders) in the US. Other than getting elected and posting weekly photos of the executive committee in the Malayalam online news media, they have no vision or mission nor they know what is the importance of the position they hold. So, leave them alone, let them enjoy the gimmicks!
ന്യൂസ് 2022-05-18 11:52:27
അല്ലെയോ സുഹൃത്തേ, താങ്കൾക്കു ഈ ന്യൂസ് എഴുതി തന്നവരുടെയും സപ്പോർട്ട് ചെയുന്ന വ്യക്തികളുടെയും ജാതകം പരിശോധിച്ചാൽ സ്ത്രീകളോട് മോശമായി പെരുമാറിയത്തിന്റെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. പിന്നെ ഈ ന്യൂസ് താങ്കളുടെ അറിവോടെ പബ്ലിഷ് ചെയ്‌തതാന്നെങ്കിൽ അതിൽ പറഞ്ഞിരിക്കുന്ന ചില തെറ്റായ വിവരങ്ങൾക്ക് താങ്കൾ കൂടി ഉത്തരവാദിയാണ്
George Varghese 2022-05-18 21:05:26
Mary C, FOMAA had done one good thing. I understand that through their Grand Canyon University Partnership, lots of Indian students benefited including my wife. I appreciate them for that. Don't know whether they still continue the program.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക