MediaAppUSA

നടപ്പാതയില്‍ ഇന്ന്-36: മര്യാദയ്ക്ക് ജീവിച്ചാല്‍ നമ്മുടെ നാട്ടില്‍ ജീവിക്കാം (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 24 May, 2022
നടപ്പാതയില്‍ ഇന്ന്-36: മര്യാദയ്ക്ക് ജീവിച്ചാല്‍ നമ്മുടെ നാട്ടില്‍ ജീവിക്കാം (ബാബു പാറയ്ക്കല്‍)

"എന്താ പിള്ളേച്ചാ കയ്യില്‍ ഒരു പൊതിയൊക്കെ?'"
"എടോ, ഇത് അല്പം അരിയും മലരും പിന്നെ കുറച്ചു കടുകുമാ."
"അതെന്തിനാ പിള്ളേച്ചാ കുചേലനെപ്പോലെ വല്ല കൃഷ്ണനെയും കാണാന്‍ പോകാണോ?"
"അതൊന്നുമല്ലെടോ."
"പിന്നെന്താ?"
"അപ്പോള്‍ ഇയ്യാള്‍ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്?"
"എന്താന്നു വച്ചാല്‍ തെളിച്ചുപറ പിള്ളേച്ചാ."
"എടോ, നിങ്ങളൊക്കെ കുറച്ചു കുന്തിരിക്കം കൂടി വാങ്ങി വച്ചോളൂ."
"ഓ, അപ്പോള്‍ അതാണ് കാര്യം. ആ ചെറുക്കന്‍ ഏതാണ്ടു വിളിച്ചു പറഞ്ഞതാണോ വലിയ കാര്യം?"
"അത് വലിയ കാര്യമായി നിങ്ങള്‍ക്ക് തോന്നുന്നില്ല അല്ലേ? അതില്‍ വലിയ അതിശയമില്ല. കാരണം അവരുടെ പൂര്‍വികര്‍ കൂട്ടക്കൊല നടത്തി കൊന്നൊടുക്കിയതു മുക്കാലും ഹിന്ദുക്കളെയാണെടോ. അപ്പോള്‍ നിങ്ങള്‍ക്കതിന്റെ തീവ്രത മനസ്സിലാകില്ല."
"അതൊക്കെ പഴയ കഥയല്ലേ പിള്ളേച്ചാ. അന്നത്തെപ്പോലെയാണോ ഇന്ന്? നമുക്കിവിടെ ഒരു ജനാധിപത്യ വ്യവസ്ഥിതിയും ശക്തമായ ഭരണകൂടവുമില്ലേ?"
"പണ്ടും അതൊക്കെ ഉണ്ടായിരുന്നെടോ. കാഷ്മീരില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട പണ്ഡിറ്റുകളൊക്കെ ഹിന്ദുക്കളായിരുന്നെടോ. അന്നും ഇവിടെ ഒരു ജനാധിപത്യ സര്‍ക്കാരുണ്ടായിരുന്നു. എന്നിട്ടെന്തു ചെയ്തു? മലബാര്‍ കലാപത്തിലും കൂട്ടക്കൊല ചെയ്യപ്പെട്ടത് ഹിന്ദുക്കളായിരുന്നെടോ. കൂടെ കുറച്ചു ക്രിസ്ത്യാനികളെയും കൊന്നു. അത് കൊണ്ടാണ് പറയുന്നത് പേടിക്കണം എന്ന്."
"പക്ഷെ അങ്ങനെയൊരു സാഹചര്യം കേരളത്തില്‍ ഒരിക്കലും ഉണ്ടാകില്ല പിള്ളേച്ചാ. ഇവിടത്തെ ജനങ്ങള്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണ്."
"അത് ശരിയാണ്. ഭൂരിഭാഗം വരുന്ന മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണ്. പക്ഷെ വളരെ ചെറിയൊരു ശതമാനം അങ്ങനെ വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവല്ലേ ഇപ്പോള്‍ കണ്ട തീവ്രവാദ റാലി."
"എന്നാലും അത് ഭയങ്കരമായിപ്പോയി. കൂടി വന്നാല്‍ എട്ടോ പത്തോ വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ പരിശീലിപ്പിച്ചു തോളത്തു വച്ച് കൂട്ടക്കൊലക്കുള്ള ആഹ്വാനമായി മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുക! അതും കേരളത്തില്‍!"
"എടോ, ഇയ്യാള്‍ ശ്രദ്ധിച്ചോ ആ മുദ്രാവാക്യങ്ങള്‍?"
"അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്തു വച്ചോളൂ.
ഒന്ന് കൂടെ മറന്നതാ ഒന്ന് കൂടെ മറന്നതാ 
കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കാത്തു വച്ചോളൂ
വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാര്‍
മര്യാദയ്ക്കു ജീവിച്ചോ നമ്മുടെ നാട്ടില്‍ ജീവിക്കാം 
മര്യാദയ്ക്കു മര്യാദയ്ക്കു മര്യാദയ്ക്കു ജീവിച്ചോ
മര്യാദയ്ക്കു ജീവിച്ചില്ലേല്‍ നമുക്കറിയാം ആസാദി 
മര്യാദയ്ക്കു മര്യാദയ്ക്കു മര്യാദയ്ക്കു ജീവിച്ചോ"
"എടോ, 'ഈ നാട്ടിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും അവരുടെ ശവസംസ്‌കാരത്തിനുള്ള വകയൊക്കെ കരുതി വച്ചോളൂ. നിന്നെയൊക്കെ കൂട്ടക്കൊല ചെയ്യാന്‍ ഞങ്ങളായ കാലന്മാര്‍ വരുന്നുണ്ട്. അതുകൊണ്ടു മര്യാദയ്ക്കു ജീവിച്ചോളൂ'"എന്നു പരസ്യ ഭീഴണിയുമായി കുറെ മുസ്ലിം തീവ്രവാദികള്‍ കൊലവിളി നടത്തി ജാഥ നയിക്കാന്‍ ധൈര്യമുണ്ടായെങ്കില്‍ നാം ഭയപ്പെടണമെടോ. ഇത്രയും പരസ്യമായിത്തന്നെ പറഞ്ഞിട്ടും ഒരു ഭരണ കര്‍ത്താവോ ജനപ്രതിനിധിയോ ഇതിനെതിരേ ചെറുവിരലെങ്കിലും അനക്കിയോടോ?"
"ഇല്ല. അതിനു ചങ്കുറപ്പുള്ള ഏതു നേതാവാണ് ഇന്ന് രാഷ്ട്രീയത്തിലുള്ളത്?"
"അതു കൊണ്ടാണെടോ ഞാന്‍ പറഞ്ഞത് നമ്മള്‍ ഭയപ്പെടണമെന്ന്."
"ഇപ്പോള്‍ കേസെടുക്കുമെന്ന് പറഞ്ഞ പൊലീസിനെയൊന്നും കണ്ടില്ലല്ലോ. പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നല്ലോ."
"ഒരു കാര്യം നമ്മള്‍ മനസ്സിലാക്കണം. നല്ല വിദ്യാലയങ്ങളില്‍ പഠിച്ചു മിടുക്കരായി നാടിന്റെ ഭാവി വാഗ്ദാനങ്ങളാകേണ്ട ഈ കുരുന്നുകളെ മതപഠന ക്ളാസ്സുകളില്‍ മാത്രമിരുത്തി തലയില്‍ തീവ്രവാദം കുത്തിനിറയ്ക്കുന്ന മദ്രസകളില്‍ പഠിപ്പിച്ചു കലാപത്തിനാഹ്വാനം ചെയ്യുന്ന വിഷവിത്തുകളാക്കി വാര്‍ത്തെടുക്കാന്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നത്. അത് ഈ നാട്ടിലെ ഹിന്ദുവും ക്രിസ്ത്യാനിയും കൊടുക്കുന്ന നികുതിപ്പണമാണ്.''
"ഇത്രയും പ്രകോപനപരമായി ഇവര്‍ മുദ്രാവാക്യം വിളിച്ചു പരസ്യമായി കൂട്ടക്കൊലക്കാഹ്വാനം ചെയ്തിട്ടും എന്തുകൊണ്ടാണ് പിള്ളേച്ചാ ഒരു രാഷ്ട്രീയ നേതാവും 'ഇവനെയൊക്കെ അറസ്റ്റ് ചെയ്തു ജയിലിലടക്കണ'മെന്നു പറയാന്‍ ധൈര്യപ്പെടാതിരിക്കുന്നത്?"
"എടോ ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരുടെയെല്ലാം ആണത്തം അധികാര വാഞ്ഛ കൊണ്ടു വരിയുടയ്ക്കപ്പെട്ടതാണ്. ഷണ്ഡന്മാരായ നേതാക്കന്മാര്‍ക്ക് മതപ്രീണനമേ അറിയൂ. അത് തീവ്രവാദമായാലും അവര്‍ കണ്ണടയ്ക്കും."
"പിന്നെ സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായവര്‍ക്കെന്താണ് വഴി?"
നമ്മുടെ നാട്ടില്‍ പറ്റുന്നത്, ചില സമുദായങ്ങള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥിരമായി ഭ്രഷ്ട് കല്പിച്ചിരിക്കയാണ്. ഈ ചിന്താഗതി മാറണം. ഹിന്ദുക്കള്‍ക്ക് പറ്റിയ കുഴപ്പം അവര്‍ക്കു നല്ലൊരു നേതാവില്ലെന്നതാണ്. മന്നത്തു പത്മനാഭനെ പോലെയുള്ള അനിഷേധ്യ നേതാക്കള്‍ ഇന്നില്ല. ആരെങ്കിലും മുന്നോട്ടു വന്നാല്‍ തന്നെ അവനിട്ടു നല്ല പണി കൊടുത്തു നശിപ്പിക്കാന്‍ നൂറു പേരുണ്ടാകും. ക്രിസ്ത്യാനികളുടെ കാര്യം അതിലും കഷ്ടമാണ്. അവര്‍ക്കു നല്ല പ്രാതിനിധ്യം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പിളര്‍ന്നു പിളര്‍ന്ന് ഇനിയും ഗ്രൂപ്പുണ്ടാക്കാന്‍ ഇംഗ്ലീഷ് അക്ഷരമാലയില്‍ കൂടുതല്‍ അക്ഷരങ്ങള്‍ ഉണ്ടാകാന്‍ സായിപ്പിന്റെ കാരുണ്യം തേടുകയാണവര്‍. ക്രിസ്ത്യാനികള്‍ നൂറു വിഭാഗങ്ങളല്ലേ! ഒന്നിനെ മറ്റൊന്നിനു കാണരുത്. തമ്മില്‍ തമ്മില്‍ വഴക്കും കേസും ഭ്രഷ്ടും കല്പിച്ച് ആകെയുള്ള ഒരു ദൈവത്തെ പല കഷണങ്ങളാക്കി പകുത്തു കാശാക്കാന്‍ നോക്കുന്ന തെരക്കിലാണവര്‍. പിന്നെ ആകെയുള്ള പ്രതീക്ഷ ഇനി കേന്ദ്ര സര്‍ക്കാരില്‍ മാത്രമാണുള്ളത്. അവര്‍ ചെയ്യുന്ന എല്ലാത്തിനെയും അനുകൂലിക്കുന്നില്ലെങ്കില്‍ പോലും ഇനി ഇവിടെ ജീവിക്കണമെങ്കില്‍ അതേ മാര്‍ഗമുള്ളൂ."
"അതും ഒരു വര്‍ഗീയ പാര്‍ട്ടിയല്ലേ പിള്ളേച്ചാ?"
"എല്ലാ പാര്‍ട്ടികളും വര്‍ഗീയ പ്രീണനമാണ് നടത്തുന്നത്. അവര്‍ അത് തുറന്നു പറയുന്നു എന്ന് മാത്രമേയുള്ളൂ. പിന്നെ ഒന്നാലോചിച്ചാല്‍ ഏതായാലും ഹിന്ദുക്കള്‍ ഈ രാജ്യത്ത് എന്നും ഭൂരിപക്ഷം ആയിരുന്നല്ലോ. എന്നിട്ടും എല്ലാവരും ഇവിടെ സമാധാനമായി ജീവിച്ചില്ലേ? ഇപ്പോള്‍ അവര്‍ പ്രശ്‌നമുണ്ടാക്കുന്നെങ്കില്‍ അവരെ അതിലേക്കു തള്ളി വിടുന്നത് ഈ ബാലന്റെ വായില്‍ നിന്നും വിഷം ചീറ്റാന്‍ പരിശീലിപ്പിച്ചവരുടെ പ്രവൃത്തിയല്ലേ എന്ന് ചിന്തിക്കണം.'
''ശക്തമായ നടപടിയെടുക്കാന്‍ തൃക്കാക്കര എന്ന പര്‍ദ്ദ കൊണ്ടു മുഖം മറച്ചിരിക്കുന്ന സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഇപ്പോള്‍ സാധ്യമല്ല പിള്ളേച്ചാ. എന്നാല്‍ തിമിരം ബാധിച്ചിട്ടില്ലാത്ത കേന്ദ്ര മന്ത്രിസഭ ഇക്കാര്യം ഗുരുതരമായി കാണുകയും നടപടിയെടുക്കുകയും വേണം. കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഭൂരിഭാഗം വരുന്ന മുസ്ലിങ്ങളും നിങ്ങളുടെ കൂടെയുണ്ടാകും. ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ഐക്യദാര്‍ഢ്യത്തിനും വേണ്ടിയുള്ള സി പി ആര്‍ മാത്രമായിരിക്കും. ആ നടപടിക്ക് അമാന്തിച്ചുകൂടാ!''
''കേരളത്തിലെ അനങ്ങാപ്പാറകളെപ്പോലെ നിരുത്തരവാദികളല്ല കേന്ദ്രം ഭരിക്കുന്നവര്‍. അവര്‍ നടപടി എടുക്കട്ടെ. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും രാജ്യത്തിന്റെ മതേതരത്വത്തില്‍ വിശ്വസിക്കുന്ന മുസ്ലിങ്ങളും അവര്‍ക്ക് ഇക്കാര്യത്തില്‍ നിരുപാധിക പിന്തുണ നല്‍കുക.''
"എന്തായാലും നമുക്കും ഇവിടെ ജീവിക്കണം. അതുകൊണ്ടു തീവ്രവാദത്തെ വളര്‍ത്താന്‍ ആഹ്വനം ചെയ്യുന്നവര്‍ ഒന്ന് മനസ്സിലാക്കണം. ആ കുട്ടി പറഞ്ഞതുപോലെ, "മര്യാദയ്ക്ക് ജീവിച്ചാല്‍ നമ്മുടെ നാട്ടില്‍ ജീവിക്കാം.' അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഉണ്ട തിന്നു ജീവിക്കാം.''

Read more: https://emalayalee.com/writer/170

Kunnappallil Rajagopal 2022-05-24 12:35:16
കാല കാലനായ, മഹാ ദേവനെ പൂജിയ്ക്കുന്ന ഞങ്ങൾക്ക് എന്തു കാലൻ!! ഹിന്ദുയിസം മാർക്കണ്ടേയനെ പോലെ " എന്നും കുന്നും പതിനാറു " വയസ്സിന്റെ ഊർജ്വസ്വലത ആവഹിച്ചതാണ്!! ഗോറി മുതൽ ഔരംഗ സേബ് വരെ, എത്രയോ നൂറ്റാണ്ടുകൾ, ഹിന്ദുവിനെ മുച്ചൂടും മുടിക്കാൻ, വിയർപ്പൊഴുക്കിയിട്ടും, കഴിഞ്ഞില്ലെങ്കിൽ, അധികാര പ്രമത്തത കൊണ്ടും, പട്ടാള ശക്തി കൊണ്ടും, അനേകം പാവന ക്ഷേത്രങ്ങൾ തകർക്കാനും, അതിന്റെ മേലെ പള്ളി പണിയാനും, കഴിഞ്ഞെങ്കിലും, ഹിന്ദുവിന്റെ ആത്മ ബലത്തെ തകർക്കാൻ നൂറ്റാണ്ടുകൾ കിണഞ്ഞു ശ്രമിച്ചിട്ടും, പരാജയ പ്പെട്ടെങ്കിൽ, ഇന്നുമീ മണ്ണിൽ ഹിന്ദു അജയ്യനായി തലയുയർത്തി, നിൽക്കുന്നുണ്ടെങ്കിൽ, അതിന്റെ കാരണം, ഹിന്ദുയിസം സനാതനം ആണ് എന്നതാണ്!! മനുഷ്യത്വം നാണിക്കുന്ന ജസിയ എന്ന മതനികുതി ചുമത്തിയിട്ടും, ആരാധാനാലയങ്ങൾ തല്ലി ത്തകർത്തിട്ടും, വിഗ്രഹങ്ങൾ അടിച്ചുടച്ചിട്ടും, ഹിന്ദുയിസം തളരാതെ പതറാതെ, നെഞ്ചുറപ്പോടെ നേരിട്ടു!! കാരണം ഹിന്ദുവിന്റെ മനസ്സിൽ, കൃഷ്ണ ശില പോലെ, അടിയുറച്ചതാണ് ഞങ്ങളുടെ വിശ്വാസവും, സംസ്കാരവും!! ഏതു തെരുവിൽ, എന്തു മുദ്രാവാക്യം വിളിച്ചാലും, തകർന്നു പോകില്ല ഈ സംസ്കാരം!!! ആയിരത്തണ്ടുകളായി, ഞങ്ങളുടെ അച്ഛനപ്പൂപ്പന്മാർ കൈമാറി തന്ന വിശ്വാസ സംസ്കാരങ്ങൾ!! ആരു കാലനായി അഭിനയിച്ചാലും, ഞങ്ങളോടൊപ്പം കാല കാലനുണ്ട് .!!
Just A Reader 2022-05-24 14:38:02
Christian leaders are too busy travelling all over the world looking after the welfares of their foreign sheep...One day, they would spend their lavish break fast in one country and then fly first class to another country for a lavish luncheon and finish the day in another country after a ten course dinner! Common... where do they get any time to address the impending issues common man faces!!!
Sudhir Panikkaveetil 2022-05-24 19:17:32
മതപരമായ അസഹിഷ്ണുത കൊണ്ട് രാജ്യം വിഭജിച്ച് പോയവരുടെ കൂടെ പോകാതെ ഇവിടെ തങ്ങിയവർ കുറെ കാലത്തിനുശേഷം ഇതര മതക്കാരോട് പറയുന്നു മര്യാദക്ക് ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കാമെന്ന് 2022 ലെ അന്തർദേശീയ നർമ്മമായി ഇതിനെ കാണണം. ശ്രീ ബാബു പാറക്കൽ കപട മതേതരത്വമില്ലാതെ അഭിപ്രായങ്ങൾ സുധീരം എഴുതിയതിനു അഭിനന്ദനം. ഇന്നേവരെ കാണാത്ത ഒരു ദൈവത്തിനുവേണ്ടി നമുക്ക് പ്രിയപ്പെട്ടവരേ കൊല്ലുന്നത് എത്രയോ കഷ്ടം. ദൈവത്തെ ലിവിങ് റൂമിൽ വച്ച് പൂട്ടുക. പുറത്തേക്കിറങ്ങുമ്പോൾ നിങ്ങൾ ചങ്ങാതിമാരാകുക. ദൈവം എന്ന് മിണ്ടിപ്പോകരുത്. അതിനു കഴിഞ്ഞാൽ ഭൂമി സ്വർഗ്ഗമാകും.
Moncy kodumon 2022-05-25 19:52:04
മതമാണ്പ്രശ്നമെങ്കിൽ അത് വലിച്ചെറിയു ഏകദൈവത്തിൽവിശ്വസിക്കുക.ദൈവത്തിനുമതമില്ല സ്നേഹംമാത്രം' എല്ലാ മതങ്ങളുംസനാതനമൂല്യങ്ങൾഉൾക്കൊണ്ടാണ് മുന്നോട്ടുപോകുന്നത് ഏതെങ്കിലുംമതം അക്രമംപഠിപ്പിക്കുന്നുണ്ടെങ്കിൽഅതു മതമല്ല ത്രീ വ്രവാദമാണ്പഠിപ്പിക്കുന്നത് ' ഹോളണ്ട്1 , ഫിൻലൻഡ് മുതലായരാജ്യങ്ങളിൽ മതത്തിനുപ്രധാന്യമില്ല അവിടെ ജയിലുകൾപലതും അടച്ചു കുറ്റവാളികൾഇല്ല .സമാധാനംപക്ഷെഅവിടെയുംമതംപറഞ്ഞ് അഭയാർത്ഥികൾഎത്തി പിന്നീട് അക്രമത്തിലേക്കു വഴിതെ ളിക്കുന്നു. കാരണം ഒരോ മതക്കാരും തീവ്രമായ വിശ്വാസംകൂട്ടി അതിയായസ്വർഗ്ഗമോഹം താലോലിച്ച് സ്വർഗത്തിനു വേണ്ടിഎന്തുംചെയ്യാൻതയ്യാറാകുന്നുവെങ്കിൽ നിങ്ങൾ മൂഢസ്വർഗത്തിലായിരിക്കും' നേരിട്ടുകാണുന്ന ഇതര മത സഹോദരൻമാരെ കാണാൻ അക്ഷികളില്ലാത്തോൻ കാണാത്തദൈവത്തിനു വേണ്ടിതമ്മിലടിക്കുന്നു ' പള്ളിക്കുവേണ്ടി സ്വന്തം വർഗ്ഗത്തെകൊല്ലുന്നു' കുർബാന ഏതു ദിശയിൽ നിന്നു ചൊല്ലണമെന്നു ചൊല്ലി ദിവ്യബലി തടസപ്പെടുത്തുന്നു ബിഷപ്പുമാരെ തെറി പറയുന്നു .ആദ്യം സ്വവർഗ്ഗത്തെ നേരെയാക്കാൻകഴിയാത്തവർ എങ്ങനെമറ്റുള്ളവരെകുറ്റംപറയും. എന്നുകരുതി കുന്തിരക്കവും മലരും പൂവും കൊണ്ടു വന്നാൽ ഞങ്ങളുടെകൈകളിൽചിലപ്പോൾ മലരിനു പകരം പലതും കണ്ടെന്നിരിക്കും .പണ്ട്ഇതൊക്കെപറഞ്ഞ പലരും കർണ്ണാടകജയിലിൽതന്നെയുണ്ട്.എന്തായാലുംമതത്തിനു വേണ്ടി ആക്രമണംനടത്താനും ചാവാനും ഞാൻ തയ്യാറല്ല ' നടന്നതെല്ലാം കഴിഞ്ഞു ഒന്നിച്ചുസ്നേഹിച്ച് മുസ്ലിമും , ക്രിസ്ത്യാനിയും ഹിന്ദുവും മര്യാദയ്ക്കുജീവിച്ചാൽനല്ലത് എന്നേ എനിക്കുംപറയുവാനുള്ളത്. ഒരു കാര്യംകൂടി പറഞ്ഞുനിർത്താം ഒരുമതത്തേയും ഉമ്മാക്കികാട്ടി ഭയപ്പെടുത്തി അങ്ങു വിഴുങ്ങിക്കളയാമെന്ന് ഒരു മതക്കാരനും വിചാരിക്കണ്ടഅതിന് കേരളം വെള്ളരിക്കാപ്പട്ടണമൊന്നുമല്ല ' പിന്നെരാഷ്ട്രീയ കപട നേതാക്കൻമാർപറയുന്നത്കേട്ട് നമ്മളാരും തുള്ളാനുംപോകരുത്. അവരുടെ ലക്ഷ്യം കുളംകലക്കി മീൻ പിടിക്കുക യാണ്ലക്ഷ്യം .തോറ്റു തൊപ്പിയിട്ടവരുടെ ഒക്കെലക്ഷ്യം മതങ്ങളെതമ്മിലടിപ്പിച്ച് അടുത്തതവണജയിക്കാമെന്നാണ് അതിന് വെച്ചവെള്ളം അങ്ങു വാങ്ങി വെയ്ക്കുന്നതാണ്നല്ലത് നന്ദി' പാലയ്ക്കൽസത്യങ്ങൾധൈര്യമായിഎഴുതുക. സത്യം ഒരിക്കലും മരിക്കുന്നില്ല' സ്നേഹം കലഹിക്കുന്നുമില്ല ജയ്ഹിന്ദ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക