Image

കാലപ്രവാഹം (കവിത : ജി.പുത്തന്‍കുരിശ്)

ജി.പുത്തന്‍കുരിശ് Published on 24 May, 2022
കാലപ്രവാഹം (കവിത : ജി.പുത്തന്‍കുരിശ്)

പോയകാലത്തിന്‍ പ്രതാപങ്ങളൊക്കയും 
വായിച്ചെടുക്കാന്‍ ശ്രമിക്കുന്നപോലവെ,  
നോക്കി കിടക്കുന്നു ചാരുകസേരയി  കാര്‍ണവര്‍
തൂക്കിയ വാളും പരിചയും, ഭിത്തിയി .
കണ്ണുനട്ടിരിക്കുന്നതി   നിര്‍നിമേഷനായി വൃദ്ധന്‍
എണ്ണിയാ  തീരാത്തോര്‍മ്മകള്‍ തള്ളി കയറന്നുള്ളിലും.
ഓടിയയാളുടെ കൈവിര  നെഞ്ചിലലക്ഷ്യമായി
താടി തടവുന്നു നെടുവീര്‍പ്പുമുണ്ടിയിടയ്ക്കിടെ.
എത്ര  വാദങ്ങള്‍, മത്സരം,  കളരിപയറ്റുകള്‍ യുദ്ധങ്ങള്‍
എത്ര മിത്രങ്ങള്‍,  ശത്രുക്കളാണേ  പരശതം
ഒന്നു തിരിഞ്ഞൊന്നു നോക്കുമ്പോള്‍ സര്‍വ്വവും
വന്നു  മറയുന്ന മായവിലാസങ്ങള്‍.
നിന്നിരുന്നു പണ്ട്, കുനിഞ്ഞു വണങ്ങി മുന്നിലാശ്രിതര്‍
എന്നാലിന്നവര്‍ എവിടെ അതൊരു ചോദ്യമായി നില്ക്കുന്നു!
എല്ലുന്തി കണ്ണുകുഴിഞ്ഞ് ത്വക്ക് ചുളിഞ്ഞാ വൃദ്ധന്‍ വെറും 
'പല്ലുപോയ സിംഹമെന്ന' സത്യം തിരിച്ചറിഞ്ഞോരവര്‍!
കാലപ്രാവാഹത്തിന്‍ കുത്തൊഴുക്കി പ്പെട്ട് സര്‍വ്വരും
കോലംതിരിയുമത് നിതാന്തമാം മറ്റൊരു സത്യം.
എന്നാലതൊക്കെ കേള്‍ക്കുവാന്‍ കാണുവാനീ
മന്നിടത്തിലിന്നാര്‍ക്കുണ്ട് നേരവും കാലവും?
വെട്ടി പിടിച്ചടക്കാന്‍ അശ്വമേദയാഗം കഴിപ്പോരാണ് ചുറ്റിലും
തട്ടിതകര്‍ക്കുന്നാ പാച്ചിലിലവരെത്ര ജീവിതം ഹാ! കഷ്ടം.
ആര്‍ക്കു കേള്‍ക്കണം ആ വൃദ്ധന്റെ ജീവിത ഗാഥകള്‍, 
ആര്‍ക്കതി  നിന്ന് ലഭിക്കുന്നു ലാഭവും നേട്ടവും?
തേരുതെളിക്കുന്നു പുത്തന്‍തലമുറ, കേള്‍ക്കുന്നില്ലെ നിങ്ങള്‍, 
ആരുമാ  കൊമ്പ് വിളിയും രണഭേരിയും ദൂരെ? 

ജി.പുത്തന്‍കുരിശ്

Join WhatsApp News
Sudhir Panikkaveetil 2022-05-24 16:00:09
നിലക്കാത്ത കാലപ്രവാഹം.!! അവിടെ നിൽക്കാറായ ജീവിതങ്ങൾ ഓർമ്മകൾ അയവിറക്കുന്നു. ചിലർക്ക് പ്രതാപത്തിന്റെ ചിലർക്ക് , നിസ്സാരതയുടെ, സാധാരണതയുടെ എന്നാൽ എല്ലാവര്ക്കും ഉണ്ട് ഓർമ്മകൾ. കേൾക്കാതിരിക്കരുത് അതെന്നു കവി. ശ്രീ പുത്തൻ കുരിശിൻറെ രചനകളിലെ ആർജ്ജവവും സുതാര്യതയും ഈ കവിതയിലും കാണാം. അമേരിക്കൻ മലയാള സാഹിത്യമില്ലെന്നു അവകാശപ്പെടുന്നവർ ഇതൊന്നും വായിക്കയില്ലല്ലോ?. കവിക്ക് ഭാവുകങ്ങൾ
' ഞാൻ' എന്ന ഭാവം 2022-05-24 20:04:01
''ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. സൂര്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം? ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു'';- ശ്രീ പുത്തൻകുരിശിൻറ്റെ കവിത വായിച്ചപ്പോൾ 'സഭാ പ്രസംഗി' പെട്ടെന്ന് ഓടിവന്നു മുന്നിൽ കിതച്ചു നിൽക്കുന്നു, അങ്ങേരുടെ പിന്നിൽ ഇതാ ടി സ് എലിയട്ട്; 100 വർഷം മുൻപ് [1922] ൽ പബ്ലിഷ് ചെയ്ത; അദ്ദേഹത്തിൻറ്റെ വെയിസ്റ്റ് ലാൻഡ് എന്ന മഹാ കാവ്യവുമായി. ''ഭയം എന്താണെന്നു ഒരു പിടി മണ്ണിൽനിന്നും ഞാൻ കാട്ടിത്തരാം'' എന്ന് പറയുന്നു. അതിനും പിന്നിൽ ഏതോ ഒരു മുനി ബൃഹദരണ്യക ഉപനിഷത്തുമായി 'ശാന്തി! ശാന്തി! ശാന്തി' എന്ന് ചൊല്ലുന്നു, അതിൻ പുറകിൽ ശാന്തി മന്ത്രവുമായി ബുധൻ, അതിൻ പുറകിൽ വലിയ കൂട്ടകൊലപാതകത്തിനുശേഷമുള്ള നിശബ്ദ ശാന്തതയുമായി മഹാഭാരതവും. എന്തോ വലിയ സംഭവം ആണ് എന്ന ' ഞാൻ' എന്ന ഭാവം എത്രയോ ക്ഷണികം. വായിക്കുന്നവർ ചിന്തിക്കട്ടെ, അഹന്തയും സ്വാർത്ഥതയും വെടിഞ്ഞു ജീവിക്കാൻ ഇ കവിത ഉത്തേജനം നൽകട്ടെ!!!!- andrew
Harihar Prakas 2022-05-24 20:17:29
അമേരിക്കൻ മലയാള സാഹിത്യമെന്നൊന്നില്ലെന്നും ഇവിടെ നിരൂപണമില്ലെന്നും ബഹു ഭൂരിപക്ഷം പറയുമ്പോൾ അതിനെ നിസ്സാരമാക്കി തള്ളിക്കളയരുത്. മലയാള സാഹിത്യം കേരളത്തിൽ തന്നെയാണ് ഉള്ളത്. ഇവിടെ എഴുതുന്നവരുടെ ആയുസ്സ് കുമിള പോലെ. അതുകൊണ്ട് എല്ലാവരും നാട്ടിൽ എഴുതുക. നാട്ടിലെ പ്രമുഖരെകൊണ്ട് നിങ്ങളുടെ രചനകളെ നിരൂപണം ചെയ്യിക്കുക. അമേരിക്കൻ മലയാള സാഹിത്യം ഇല്ല,. ഇവിടെ നിരൂപണം ഇല്ല. ശ്രീ മണ്ണിക്കരോട്ടിന്റെ പുസ്തകം ഒരു ചോദ്യചിഹ്നമാകും എന്നോട് യോജിക്കുന്നവർ വരൂ അവരുടെ കമന്റ് എഴുതുക.
Deepak S.Nair 2022-05-24 21:00:55
Very beautiful poem. Very thought-inspiring chosen words. Andrew's comment is a Great philosophical link connecting us to other great literature.
Jack Daniel 2022-05-24 21:13:14
അമേരിക്കയിൽ എഴുതുന്നവരുടെ ആയുസ്സ് കുമിളപോലെ . കേരളത്തിലെ എഴുത്തുകാരുടെ ആയുസ് ബലൂൺ പോലെ തൻറെ ആയുസ്സ് തവള പോലെ . അമേരിക്കക്കാരുടെ ചട്ടിയിൽ താവളക്കാലായി പൊരിച്ചു തിന്നും . എടോ വിവരം കെട്ട പോത്തച്ച, ഈ കവിത പറയുന്നതും അതു തന്നയല്ലേ . തന്നെപ്പോലെ അസൂയ . അഹങ്കാരം ഞാനെന്ന ഭാവമായി നടക്കുന്നവനിക്കെ കുമള പോലെ വീർത്ത് വീർത്തു പൊട്ടി തെറിക്കുമെന്ന് . സ്‌കൂളിൽ ഈ വാസകാലത്തുംചേർന്നു പഠിക്കാം . അല്ലെങ്കിൽ പൊട്ടി തെറിക്കാൻ വലിയ കാല താമസം ഇല്ല . ആ പുൽത്തൊട്ടിയിൽ നിന്ന് ഒന്ന് മാറികിടക്കാമോ . ആ പശുക്കൾ പുല്ലു തിന്നോട്ടെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക