Image

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍  ജി സി സി കോണ്‍ഫറന്‍സും, ഗ്ലോബല്‍ ഫെസ്റ്റ്2022 ഉം വിജയകരമായി

പി പി ചെറിയാന്‍ - ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ Published on 26 May, 2022
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍  ജി സി സി കോണ്‍ഫറന്‍സും, ഗ്ലോബല്‍ ഫെസ്റ്റ്2022 ഉം വിജയകരമായി


.:

ഡാളസ്:പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ ജി സി സി കോണ്‍ഫറന്‍സും, ഗ്ലോബല്‍ ഫെസ്റ്റ്2022 ഉം ഖത്തറിലെ ഐഡിയല്‍ സ്‌കൂളില്‍ വെച്ച് നടന്നു.പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട്  എം പി സലീമിന്റെ അധ്യക്ഷതയില്‍ ഖത്തര്‍ ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ്‌സെക്രെട്ടറി ശ്രീമതി. സോമ സുമന്‍ പി എം എഫ് ജി സി സി കോണ്‍ഫെറന്‍സ് ഉല്‍ഘടനം ചെയ്തു


ഇവന്റ്ഡയറക്ടര്‍ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ പരിപാടിയില്‍ ഖത്തറിലെ ക്രൊയേഷ്യന്‍ അംബാസിഡര്‍ശ്രീ. ഡ്രാഗോ ലോവറിക് മുഖ്യ അഥിതി ആയിരുന്നു, ഐ സി സി മുന്‍ പ്രസിഡ ണ്ട് ശ്രീമതി മിലന്‍ അരുണ്‍, 98.6 FM റേഡിയോ മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ നൗഫല്‍, മാജിക് ടൂര്‍സ് മാനേജിങ് ഡയറക്ടര്‍ ശ്രീ അജികുര്യാക്കോസ്, പ്രവാസി ലീഗല്‍ സെല്‍ ഡയറക്ടര്‍ ശ്രീ അബ്ദുറഊഫ് കൊണ്ടോട്ടി, എന്നിവര്‍ ആശംസ പ്രസംഗംനടത്തി.  


ശ്രീമതി ബിനി വിനോദിന്റെ നന്ദി പ്രകടനത്തിന് ശേഷം പി എം എഫ് നടത്തിയ വിവിധ ചാരിറ്റിപ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കിയ ഷോര്‍ട്ഫിലിം പ്രദര്‍ശിപ്പിച്ചത് അദിഥികളിലും കാണികളിലും നല്ല മതിപ്പാണ്‌സംഘടനക്ക് ലഭിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുവാനും പറ്റുമെങ്കില്‍

എല്ലാ സംഘടനകളും പാവപെട്ട 10 ലേബര്‍ തൊഴിലാളികളെ വീതം ഇന്‍ഷുര്‍ ചെയ്യിക്കുവാന്‍ മുന്നോട്ട്വരണമെന്നും ഇന്ത്യന്‍ എംബസ്സിയുടെ എല്ലാ സഹകരണവും ലഭിക്കുമെന്നും ഇന്ത്യന്‍ എംബസി സെക്കന്റ്‌സെക്രട്ടറി ശ്രീമതി സോനാ സുമന്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു തുടര്‍ന്ന്  ഗ്ലോബല്‍ ഫെസ്റ്റുമായി ബന്ധപ്പെട്ടനൃത്ത, സംഗീത, കലാ പരിപാടികള്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വെല്‍ക്കം ഡാന്‍സോട് കൂടിഅരങ്ങേറി.

പ്രസ്തുത പരിപാടിയില്‍ പി എം എഫ് ഗ്ലോബല്‍ യൂത്ത് ഫെസ്റ്റിവലില്‍ മത്സരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനവും , കോവിഡ് , ഫ്‌ലൈറ്റ് ചാര്‍ട്, ഉക്രൈന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സഹായിച്ച വോളന്റിയസിനെയുംക്രൊയേഷ്യന്‍ അംബാസിഡര്‍ ശ്രീ ഡ്രാഗോ ലോവറിക്, ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ശ്രീമതി സോനാസുമന്‍, ഗ്ലോബല്‍ പ്രസിഡണ്ട് , ഇവന്റ് ഡയറക്ടര്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം നടത്തി .

എലൊകുഷനില്‍ ഖത്തറിലെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ശബ റബ്ബിന്‍ ഒന്നാംസ്ഥാനവും ഡല്‍ഹിയിലെ സെന്റ് സേവ്യര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മാര്‍ഷ്യ മരിയടോംസ് 2 ആം സ്ഥാനവും ഖത്തറിലെ ഐഡിയല്‍ സ്‌കൂള്‍, എം ഇ എസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഫാത്തിമഷിഫയും, ഡോണ ബെന്നിയും 3 ആം സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. പ്രബന്ധ മത്സരസത്തിന് സൗദിഅറബിയയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഡാന്‍ മാത്യു മനോജ് ഒന്നാം സ്ഥാനവുംഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നിഖില സാറ തോമസ്, നാസ്മിന്‍ അന്‍വര്‍ 2 ഉം 3 സ്ഥാനങ്ങള്‍ക് അര്‍ഹരായി തുടര്‍ന്ന് പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സെര്ടിഫിക്കറ്റുകള്‍ വിതരണം നടത്തി. അതോടൊപ്പം ഖത്തറിലെ കേരള വിമന്‍സ് ഇനിഷിയേറ്റീവ് ഖത്തര്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും പ്ലേബാക്ക്‌സിംഗര്‍ അജ്മല്‍ മുഹമ്മദ്, ശിവപ്രിയ സുരേഷ്, റീലോവ് രാമചന്ദ്രന്‍ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു.  ചടങ്ങില്‍ ക്വിക് പ്രസിഡണ്ട് ശ്രീമതി സറീന അഹദ്, 98.6 റേഡിയോ മലയാളം മാനേജര്‍ ശ്രീ നൗഫല്‍, മാജിക്ടൂര്‍സ് ഡയറക്ടര്‍ ശ്രീ അജി കുരിയാക്കോസ്, പിന്നണി ഗായകന്‍ ശ്രീ അജ്മല്‍ മുഹമ്മദ്, ഗായിക ശിവപ്രിയസുരേഷ്, ഗായകന്‍ റിലോവ്, ആഷിക് മാഹി, സീഷന്‍ സലീം, എന്നിവരെ ആദരിച്ചു.

പരിപാടിയുമായി പല വിധത്തിലും സഹകരിച്ച ഫാമിലി ഫൂഡ് സെന്റര്‍, 98.6 റേഡിയോ,മലയാളം, സായ്തൂണ്‍, ദാന  എക്‌സ്പ്രസ്സ്, അല്‍സുവയെദ് ഗ്രൂപ്പ്, മജ്‌ലിസ് ഗ്രൂപ്പ്, ക്വിക് സംഘടന, ഹാറൂണ്‍ പാലങ്ങാട് , സകീര്‍ സരിഗ, എന്നിവര്‍ക്കെല്ലാം ഗ്ലോബല്‍ കമ്മിറ്റിയുടെ പേരില്‍ ഗ്ലോബല്‍ പ്രസിഡണ്ട്, ഇവന്റ് ഡയറക്ടര്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

പി പി ചെറിയാന്‍ ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍

 

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍  ജി സി സി കോണ്‍ഫറന്‍സും, ഗ്ലോബല്‍ ഫെസ്റ്റ്2022 ഉം വിജയകരമായിപ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍  ജി സി സി കോണ്‍ഫറന്‍സും, ഗ്ലോബല്‍ ഫെസ്റ്റ്2022 ഉം വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക