ചിക്കാഗോ: മലയാളി സമൂഹത്തെ ഒന്നടങ്കം കണ്ണീരണിയിച്ച് വേർപിരിഞ്ഞ പ്രിയപ്പെട്ട മറിയാമ്മ പിള്ളയുടെ സംസ്കാരം ജോൺ 1-നു ബുധനാഴ്ച്ച മാർത്തോമ്മാ ഭദ്രാസനാധിപൻ ഐസക് മാർ ഫിലക്സിനോസിന്റെ കാർമ്മികത്വത്തിൽ നടക്കും.
പൊതുദർശനം: മെയ് 31 ചൊവ്വാഴ്ച രണ്ട് മണി മുതൽ 9 മണി വരെ: ചിക്കാഗോ മാർത്തോമ്മാ ചർച്ച്, ഡിസ്‌പെയിൻസ്, ഇല്ലിനോയി.
സംസ്കാര ശുശ്രുഷ ജോൺ 1 രാവിലെ 9 മണി. സംസ്കാരം ഓൾ സെയിന്റ്സ് ചർച്ച് സെമിത്തേരി.
റാന്നി മണ്ണാർത്തല കണ്ണോത്ത് പരേതരായ കെ.ഓ. മത്തായിയുടെയും ശോശാമ്മയുടെയും പുത്രിയാണ്. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി. ഹൈസ്ക്കൂളിൽ നിന്ന് പാസായ ശേഷം ബറോഡ എസ് .എസ് .ഇ. ഹോസ്പിറ്റലിൽ 1968-ൽ നഴ്‌സിംഗിന് ചേർന്നു.
1970 -ൽ റാന്നി സ്വദേശി തന്നെയായ ചന്ദ്രൻ പിള്ളയുമായി വിവാഹം. 1962 മുതൽ ചന്ദ്രൻ പിള്ള ബറോഡയിൽ മിലിട്ടറി സ്‌കൂളിൽ ഉദ്യോഗസ്ഥനായിരുന്നു.
1976-ൽ ഇരുവരും അമേരിക്കയിലെത്തി. ഉപരിപഠന ശേഷം പ്ലാസ നഴ്‌സിംഗ് ഹോമിൽ അസി. ഡയറക്ടറായി. തുടർന്ന് ഗ്ലെൻ വ്യൂ നഴ്‌സിംഗ് ഹോമിൽ ഡയറക്ടർ. 10 നഴ്‌സിംഗ് ഹോമുകളിൽ കൺസൽട്ടൻറ് എന്ന നിലയിൽ ഒട്ടേറെ പേർക്ക് ജോലി നൽകാനായി.
ആദ്യകാലത്ത് മെക്കാനിക്കൽ രംഗത്ത് ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രൻ പിള്ള പിന്നീട് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ഇപ്പോൾ ക്രിസ്റ്റൽ ഹെൽത് കെയർ എന്ന സ്ഥാപനം നോക്കി നടത്തുന്നത് പുത്രനാണ്.
ഇതിനിടയിൽ നാട്ടിലുള്ളവരെ സഹായിക്കാൻ അഗാപ്പെ എന്നൊരു ജീവകാരുണ്യ പ്രസ്ഥാനം തുടങ്ങി. മൂന്നു വീടുകൾ വച്ച് നൽകി. ഈ വര്ഷം നാട്ടിൽ പോയി രണ്ട് വീടുകൾ കൂടി നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
നഴ്‌സിംഗ് അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ആരംഭച്ച സേവനപ്രവർത്തനം മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിലും തുടർന്നു. ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ്, ഫൊക്കാനയിൽ പ്രസിഡന്റ് പദമടക്കം വിവിധ തലത്തിലുള്ള പ്രവർത്തനം എന്നിവക്ക് പുറമെ മാർത്തോമ്മാ സഭാ സേവികാ സംഘം വൈസ് പ്രസിഡന്റായിരുന്നു.
രാജേഷ് പിള്ള, റോഷ്‌നി പിള്ള എന്നിവരാണ് മക്കൾ. മെലീസ, സായി എന്നിവർ മരുമക്കൾ. അഞ്ചു കൊച്ചുമക്കൾ: കെയ്‌ലാ, ആശ, നോവ, ഇവ, ലൂക്ക്.
സഹോദരരിൽ തങ്കച്ചൻ, തങ്കമ്മ എന്നിവർ നേരത്തെ നിര്യാതരായി. മറ്റു സഹോദരർ. ജോൺ മാത്യു, ചിക്കാഗോ, ചിന്നമ്മ, ഏലിയാമ്മ, അമ്മുക്കുട്ടി