Image

ദേവകി വാര്യർ സ്മാരക സാഹിത്യ അവാർഡ് സിജി. എം.കെ.യ്ക്കും ആൻസി സാജനും

സിൽജി ജെ ടോം Published on 01 June, 2022
   ദേവകി വാര്യർ സ്മാരക സാഹിത്യ അവാർഡ് സിജി. എം.കെ.യ്ക്കും ആൻസി സാജനും

 


തിരുവനന്തപുരം : ഇക്കൊല്ലത്തെ ദേവകി വാര്യർ സ്‌മാരക സാഹിത്യ പുരസ്കാരത്തിന് സിജി എം കെ (കണ്ണൂർ) അർഹയായി. പതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആൻസി സാജൻ (കോട്ടയം) അന്നമ്മ പോൾ (കോട്ടയം),  എന്നിവർ 5000 രൂപയും പ്രശസ്‌തി പത്രവും അടങ്ങിയ പ്രോത്സാഹന സമ്മാനം നേടി. "കോവിഡ് കാലത്തെ സ്ത്രീജീവിതം' എന്ന വിഷയത്തിൽ ചെറുകഥാ മത്സരം ആണ് ഇക്കൊല്ലം നടത്തിയത്. എൺപത് പേര് മത്സരത്തിൽ പങ്കെടുത്തു. 

 ലേഖനങ്ങൾ, ഇന്റർവ്യൂകൾ, കഥ, കവിത തുടങ്ങി എഴുത്തിന്റെ സമസ്‌ത മേഖലകളിലേക്കും ജീവിതത്തെ ചേർത്തുവച്ച പ്രതിഭാധനയാണ് പ്രോത്സാഹന സമ്മാനത്തിലൂടെ ആദരിക്കപ്പെടുന്ന ആൻസി സാജൻ . അമേരിക്കയിലെ പ്രശസ്തമായ 'emalayalee.com ' ന്റെ എഡിറ്ററുമാണ് കഥാകാരി- എഴുത്തിന്റെ കാടകങ്ങളിലെ  ഇലക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരുന്ന എത്രയോ പേരെ സർഗാൽമകതയുടെ  പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്ക്  കൈപിടിച്ച് ചേർത്ത് വച്ച പ്രതിഭയ്ക്ക് ഇത് അർഹിക്കുന്ന അംഗീകാരം .
 . 

സുജ സൂസൻ ജോർജ്, എ ജി ഒലീന, വിനോദ് വൈശാഖി എന്നിവരായിരുന്നു വിധികർത്താക്കൾ. ദേവകി വാര്യരുടെ ജന്മദിനമായ ജൂൺ 12 ന് ഉച്ചക്ക് 2.30 ന് നന്ദാവനം എൻ കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി ആൻ്റണി രാജു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രശസ്‌ത സാഹിത്യകാരി ചന്ദ്രമതി, മുൻമന്ത്രി പി കെ ശ്രീമതി ടീച്ചർ എന്നിവർ പങ്കെടുക്കുമെന്ന് ദേവകി വാര്യർ സ്‌മാരക സെക്രട്ടറി ടി രാധാമണി അറിയിച്ചു.

 

Join WhatsApp News
സലാം കുറ്റിച്ചിറ 2022-06-01 07:28:37
പുരസ്കാര ജേത്രികൾക്ക് ആശംസകൾ എഴുത്തിന്റെ വേറിട്ട വഴികളിലൂടെ ഇനിയുമേറെ ഉയർച്ചകളിലേയ്ക്ക് എത്തിച്ചേരാനാകട്ടെ🙏 സസ്നേഹം സലാം കുറ്റിച്ചിറ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക