എന്നെയടക്കിയ മണ്‍്കൂനതന്‍ ചാരെ-
നിന്നിനിയാരും കരയരുതേ;
ഇല്ലതിനുള്ളില്‍ ഞാനെന്നീടുക,
ഞാനതില്‍ നിദ്രചെയ്യുന്നുമില്ല,
വീശുന്നൊരായിരം കാറ്റുകളായി ഞാന്‍,
നിങ്ങള്‍ക്കതിന്‍ കളിരോളമില്ലെ?
മഞ്ഞില്‍ തിളങ്ങുന്ന വജ്‌റമാകുന്നു ഞാന്‍,
കണ്‍കളിലാവര്‍ണ്ണശോഭയില്ലെ?
സൂര്യനായ് ധാന്യം വിളയിച്ചിടുന്നുഞാന്‍,
നിങ്ങള്‍ ധാന്യം വിളയിച്ചിടുന്നു ഞാന്‍,
നിങ്ങള്‍ പങ്കാളികളാണിതിന്,
നിങ്ങളുണരും പുലരിപ്പൊലിമയില്‍,
ഞാന്‍ കുതിപ്പായി മേല്ലോട്ടുയര്‍ന്ന്,
വട്ടമിട്ടെങ്ങോ പറക്കുന്ന പക്ഷികള്‍-
തന്‍ നേര്‍ക്ക് പെ്‌ട്ടെന്നണഞ്ഞീടുന്നു;
രാവില്‍ ഞാന്‍ മിന്നുന്നുഡുക്കളായെന്നുണ്മ-
പഞ്ചഭൂതങ്ങളിലെങ്ങുമില്ലെ?
എന്‍ കുഴിമാടത്തിലെത്തിയൊരിക്കലും,
പ്രിയമുള്ളോരെ, കരയരുതേ;
ഞാനില്ലതിനുള്ളില്‍, ഞാന്‍ മരിച്ചിട്ടില്ല;
പ്രിയമുള്ളോരേ, കരുയരുതേ....
അക്ഷരപൂജ-അന്തരിച്ച സഞ്ചാര സാഹിത്യകാരന്‍ ശ്രീ. ചാക്കോ മണ്ണാര്‍ക്കാട്ടിലിനുവേണ്ടി
read more: https://emalayalee.com/writer/143