MediaAppUSA

തൃക്കാക്കര ഇലക്ഷന്‍ ഒരു മാറ്റത്തിന്റെ തുടക്കം ; (മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 04 June, 2022
തൃക്കാക്കര ഇലക്ഷന്‍ ഒരു മാറ്റത്തിന്റെ തുടക്കം ; (മോന്‍സി കൊടുമണ്‍)


കെ റയിലിന്റെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയടിച്ച് അന്ത്യശുശ്രൂഷ നല്‍കി കുഴിച്ചുമൂടാന്‍ തൃക്കാക്കര ജനം ഒരുങ്ങികഴിഞ്ഞു. തൃക്കാക്കരയില്‍ തപസ്സ് ചെയ്ത്  മന്ത്രിപുംഗവന്‍മാര്‍ അടവുകള്‍ പലതും പയറ്റിയിട്ടും  പണി പാലും വെള്ളത്തില്‍ കിട്ടിയിരിക്കുന്നു. അമേരിക്കയില്‍ നിന്നും സുഖവാസം കഴിഞ്ഞ് രാജകുമാരന്‍ അരയന്നങ്ങളുമായി വന്നിറങ്ങിയിട്ടും തോഴിമാര്‍ ചതിച്ചുവെന്നു പറയാം. പാലങ്ങളെല്ലാം വെള്ളത്തിലൊഴുകുന്ന കാഴ്ചയാണ് ഇഷ്ടനു കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞത്.
തിരുതയെ വലയെറിഞ്ഞു പിടിച്ചിട്ടും വലകീറിയതല്ലാതെ ഒരു ഊപ്പയെ പോലും കിട്ടിയില്ലെന്നു പറയുമ്പോള്‍ ഇതിലും ഭേദം തുങ്ങിമരണമല്ലേ എന്ന് അറിയാതെ ജനം ചോദിച്ചുപോകുന്നതില്‍ അതിശയോക്തി ഇല്ലാതില്ല.


1987ല്‍ ജപ്പാനില്‍ കബറടങ്ങിയ കെ റയില്‍ എന്ന ശവത്തിന്  ജീവന്‍ നല്‍കി കേരളത്തില്‍  കൊണ്ടു വന്നു് പള്ള വീര്‍പ്പിക്കാമെന്നു  നിനച്ച  മാന്യന്‍ മാര്‍ക്കെല്ലാം  തികച്ചും പറ്റിയത് അമളി തന്നെ. അടവുകള്‍ പലതും പയറ്റി വര്‍ഗ്ഗീയ വിഷ മിറക്കിച്ച് പൂഞ്ഞാറിലെ കുട്ടികുരങ്ങനെ ക്കൊണ്ട് പലതും ചെയ്യിപ്പിച്ച് വാടിയ താമരക്ക് വെള്ള മൊഴിച്ച് വളര്‍ത്താമെന്ന് കരുതിയ തിരുമണ്ടന്‍മാര്‍ക്ക്  ഒറ്റാലില്‍ കിടന്നതും പോയി തെക്കു നിന്നു വന്നതും പോയതു മാത്രമല്ല അണ്ടി കളഞ്ഞ അണ്ണാനെ പോലെഅലറികരയുന്നു ണ്ടാകാം. ഭൂരിപക്ഷം കുറഞ്ഞതു  മാത്രമല്ല കെട്ടിവച്ച  കാശും പോയത് നാണക്കേടായത് മിച്ചം. വാടിയ താമര ഇനിയും കിളിര്‍ക്കുമോ യെന്ന അവസാന പരിശ്രമവും  വിജയിച്ചില്ലെന്നു മാത്രമല്ല കരിഞ്ഞ താമര കയത്തിലേക്കു കൂപ്പു കുത്തി യെന്നും പറയാം. ഇനി ഒരങ്കത്തിന് ബാല്യമുണ്ടോയെന്ന് തോന്നുന്നുമില്ല. ചിലമുതുകാള പശുവിനെ മെനക്കെടുത്തിക്കുന്ന തുപോലെയാണ് ഇവരുടെ കളികള്‍ . ജയിക്കണമെന്ന് ഇവര്‍ക്ക്ഒരു വിശ്വാസവുമില്ല . കുറച്ച് ചിക്‌ളി അടിച്ച് കേന്ദ്രത്തില്‍ നിന്നും മാറ്റി സുഖിച്ചു ജീവിക്കണം എന്നു മാത്രമാണ് ഇവരുടെ ഉദ്ദേശം. തോല്‍വിയെക്കുറിച്ച് എന്തു പറയുന്നുവെന്ന്  ഇവരുടെ സ്ഥാനാര്‍ത്ഥി യോട്  ചോദിച്ചപ്പോള്‍ സന്തോഷം കൊണ്ട് പല്ലിളിച്ചു കാണിക്കുന്നതാണ് കണ്ടത്. അതിന്റെ അര്‍ത്ഥം മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ ദുഃഖം കാണണമെന്നല്ലേ? 
കോമഡിവീരന്‍ തോറ്റതിനാണ് ഇവരുടെ പല്ലിളികള്‍ . നല്ലൊരു ഡോക്ടറെ വിളിച്ച് നാണം കെടുത്തി യെന്നു മാത്രമല്ല കുറുക്കനെ നീലംമുക്കി രാജാവാക്കാന്‍ ശ്രമിച്ചു വെന്നും പറയാം. നീല പലതും ജനം കണ്ടുവെന്നത് സത്യമല്ലെങ്കില്‍കൂടി  ദാമ്പത്യം കൂടി തകരുന്ന മട്ടിലേക്കാണ് വീട്ടിലേക്കുള്ള മടക്കയാത്ര. ഇനി അവിടെ ബോംബ് പൊട്ടുമോയെന്നു  കണ്ടറിയാം .

പ്രസ്ഥാനത്തിനു വേണ്ടി കൊടി പിടിച്ചവനും പോസ്റ്റ്  ഒട്ടിച്ച് അഹോരാത്രം പാര്‍ട്ടിക്കു വേണ്ടി പണിയെടു ത്തവനും സീറ്റു നല്‍കാതെ കുത്തകമുതലാളിമാരെ  പൊക്കി ക്കൊണ്ടു നടക്കുന്നതാണ് ഇവരുടെ ദയനീയ പരാജയം. വികസനംഎന്ന് പറയുന്നത് കെ റയില്‍മാത്രമായി ചുരുങ്ങുമ്പോള്‍ കാര്‍ഷിക  വ്യവസായങ്ങള്‍ക്കും  കയര്‍ വ്യവസായ ത്തിനും  കശുവണ്ടി വ്യവസായത്തിനും  തിരശ്ശീലയിട്ടു കൊണ്ട്  കള്ളുപ്രസ്ഥാനം വളര്‍ത്തു ന്നതാണോ വികസനം . പ്രവാസികളുടെ കാര്യം പണ്ടാരമടക്കി തീര്‍ത്തു മുണ്ടക്കോലു  വെച്ചു . അവരുടെ പണം കൊണ്ടാണ്  കേരളത്തിന്‍  ചക്രം ഇന്നു  തിരിയുന്നത്  എന്നിട്ടും  അവര്‍ക്ക് ഇന്നും ആനുകൂല്യങ്ങളൊന്നുമില്ല . കൊറോണസമയത്ത് അവനെ സ്വഗൃഹത്തില്‍ പോലും കയറാന്‍ അനുവദിക്കാതെ നെട്ടോട്ട മോടിച്ച്  രണ്ടാം കെട്ടിലെ മക്കളാക്കി അവഗണിച്ചു തള്ളി . ഒരു പെട്ടിക്കട പോലും തുടങ്ങിയാല്‍ കൊടി പൊക്കി പൂട്ടിക്കുക ' കൊടി പിടിച്ച് ഫാക്ടറികള്ളല്ലാം പൂട്ടിച്ച് നശിപ്പിച്ചു കേരളം ' കിറ്റെക്‌സ് സാബുവിനെ നശിപ്പിക്കാന്‍ പല പണിയും നോക്കിയെങ്കിലും അദ്ദേഹത്തിന്റെ  വളയാത്ത നട്ടെല്ലിനു മുന്നില്‍ അവര്‍ മുട്ടുകുത്തി. കേരള ജനതയെ അദ്ദേഹം നേര്‍വഴിയില്‍ നയിക്കുമെന്നതില്‍ തര്‍ക്കമില്ല' .


ഇന്നു പാലങ്ങളെല്ലാം തകര്‍ന്നു വീണു കൊണ്ടിരിക്കുന്ന ദുരവസ്ഥയാണ് . കമ്പൂട്ടര്‍ വേണ്ട കൊയ്ത്ത് യന്ത്രം വേണ്ട  ട്രാക്ടര്‍ വേണ്ട നോക്കു കൂലി മാത്രം  മതിയെന്നു ചൊല്ലി കേരളത്തെ ചോരക്കളമാക്കി  തല വെട്ടും കൈവെട്ടും  നിത്യമാക്കി അഴിമതിയുടെ കൂത്തര ങ്ങാക്കി കേരളം ഭീകരതയുടെ  നാടാക്കി മാറ്റി വിദേശി കളെപ്പോലും  ഭയചികതരാക്കി ടൂറിസം മേഖല കൂടി സ്തംഭിപ്പിപ്പി ക്കുന്നു  ബന്ദും  ഹര്‍ത്താലും നിത്യവും മനുഷ്യനെ ഭാന്തനാക്കി ഗതാഗതം നിലപ്പിക്കുന്നു ചുരുക്കം പറഞ്ഞാല്‍ കേരളം കുട്ടി ച്ചോറാക്കി രസിക്കുന്നു.  പി. എസ്സി  നിയമനങ്ങള്‍ കാറ്റില്‍ പ്പറത്തി സ്വന്തം പാര്‍ട്ടി ക്കാരെ തിരുകി ക്കയറ്റി ഖജനാവു കൊള്ള യടിക്കുന്നു . ജനിക്കുന്ന ശിശു വിനു പോലും ഒരു ലക്ഷം കടമാക്കി  കേരളത്തെ ശ്രീലങ്ക യാക്കി അവസാനം ഉടുതുണി മാത്ര മാക്കുമെ ന്നതില്‍ സംശയ മില്ല . കോണ്‍ഗ്രസ്സും കണക്കുതന്നെ  തമ്മില്‍ ഭേദം തൊമ്മനെ ന്നു പറയാം . കേരളം മാറി മാറി ഭരിച്ച് ഇവര്‍ ഇന്നു പരസ്പരം പകപോക്കി ജനങ്ങളുടെ നികുതി പണം കൊള്ള യടിച്ചു തുലക്കുന്നു . സ്ത്രീകള്‍ക്കു പകല്‍ പോലും ഇറങ്ങി നടക്കാന്‍ പറ്റാത്ത നാടായി കേരളം അധപ്പതിച്ചു കഴിഞ്ഞു . കോണ്‍ഗ്രസ്സിന്റെ കാലവും കഴിഞ്ഞിരിക്കുന്നു. തമ്മില്‍ തല്ലി ആ പാര്‍ട്ടിയും നശിച്ചു കഴിഞ്ഞിരിക്കുന്നു . ഇനി ഒരു മൂന്നാം മുന്നണി യുടെ ആവശ്യകത ഏറി വന്നിരിക്കുന്നു. ബി.ജെ.പിയെ ഒരു മൂന്നാം മുന്നണി യായി കണക്കാക്കുന്നില്ല . അത് വെറു മൊരു വര്‍ഗ്ഗിയ വിഷം ചീറ്റുന്ന പാമ്പു കൂട്ടങ്ങള്‍ മാത്രം. അവറ്റകള്‍ക്ക് കേരളമണ്ണില്‍ ഒരിക്കലും ജീവനുണ്ടാവുകയില്ല. ആയതിനാല്‍ മുന്‍പ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൂലം കഷമായി ചിന്തിച്ച് ഒരു പുതിയ നന്‍മ നിറഞ്ഞ മുന്നണി കേരളത്തില്‍ വേരോടിയെങ്കില്‍ മാത്രമെ ഇനി കേരളം രക്ഷ പ്രാപിക്കുവാന്‍ സാധിക്കയുള്ളു .

വൃദ്ധന്‍മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ്സ്  തരം താണിരിക്കുന്നു. ഉമ്മന്‍ ചാണ്ടി ' എ.കെ. ആന്റണി, കെസി ജോസഫ് മുതലായ വൃദ്ധന്‍മാര്‍ അധികാരങ്ങള്‍ ഒഴിഞ്ഞ് പുറമെ നിന്നു പാര്‍ട്ടിയെ നയിക്കുന്ന തായിരിക്കും നല്ലത്. അറുപത്തഞ്ചു കഴിഞ്ഞവര്‍ സ്ഥാനമാന ങ്ങള്‍ യുവജനങ്ങള്‍ക്കു നല്‍കി പാര്‍ട്ടിയെ നയിക്കുകയാ ണെങ്കില്‍ ചിലപ്പോള്‍ കോണ്‍ഗ്രസ്സ് രക്ഷപെട്ടേക്കാം . എങ്കിലും ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയില്‍ പുതിയ ഒരു മുന്നണി രൂപാന്ത രപ്പെടട്ടെ  അതിനുള്ള  വിത്തുകള്‍ വാരി വിതരട്ടെ . അങ്ങനെ കേരളം വീണ്ടും മാവേലി യുടെ നാടായി മാറട്ടെ

മോന്‍സി കൊടുമണ്‍

Peter Basil 2022-06-06 13:37:59
Well written, timely and realistic article, Moncy!! Keep up the great work… 👍👍👍
Pathrose 2022-06-06 14:10:37
പീറ്റർ സാറേ താങ്കൾ ശ്രീ മോൻസി എഴുതുന്നത് മാത്രമേ വായിക്കുകയുള്ളു. ഒരു സംശയം.
Peter Basil 2022-06-07 16:39:11
My friend, Moncy does have a talent to create the extra ordinary out of the ordinary adding a flavor of humor, and that special talent needs to be appreciated… Thank you.
Jacob Mathew 2022-06-12 05:18:53
You are right Mr Moncy I totally agree with you on k rail survey. I want add my thought on recent election result in thrikkakara which is clear indication of Pinu’s crematory for his un justified and exhortation word comes from his mouth and horrific rule he does in the state which similar to fascism and extravagant spending. Congratulation Mr Moncy good article
Jacob Mathew 2022-06-12 13:49:12
I agree with Mr Moncy , recent election result from Thrikakkara indicate the decline of support in pinarayi Govt as well as K Rail . Obviously it a signal of people’s agitation on LDF Govt’s extravagant spending and unjustified paranoia behavior
Moncy kodumon 2022-06-12 14:16:44
Thanks my readers your valuable comments to support to me or criticize me whatever it is appreciated. Thanks peter, jacob and all readers
എന്റെ പ്രിയപ്പെട്ട വേതാളങ്ങളെ 2022-06-12 15:36:21
എന്റെ പ്രിയപ്പെട്ട വേതാളങ്ങളെ ഒരിക്കൽ പോലും നിങ്ങൾ കേരളത്തിൽ പോയി താമസിക്കാനോ അവിടുത്തെ കെ റെയിലിലോ മെട്രോയിലോ സഞ്ചരിക്കാൻ പോകുന്നില്ല . അവിടുത്തെ രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെടാൻ പോകുന്നില്ല നിങ്ങളിൽ പലരും അമേരിക്കൻ പൗരന്മാരാണ് . നിയമപരമായി പലരും അവരുടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരാണ് . പ്കഷെ പലരും ഇവിടുത്തെ രാഷ്ട്രീയം ഉപേക്ഷിച്ചു നാട്ടിലെ രാഷ്ട്രീയത്തിൽ ഇടപെടുകയും അങ്ങനെ ഡബിൾ ലൈഫ് നയിക്കുന്നവരാണ് . കണ്ടില്ലേ ഒരു കൂട്ടർ ലോകസഭാ സമ്മേളനത്തിന് പോയിരിക്കുന്നത് . അവിടെയും അല്ല ഇവിടെയും അല്ല . അതെ നിങ്ങൾ വേതാളങ്ങളാണ് . നിങ്ങൾ പണ്ടേ മരിച്ചവരാണ് . ഇപ്പോൾ ആരോരും ഇല്ലാതെ ഊടാടി നടക്കുന്ന വേതാളങ്ങൾ
മോൻസി കൊടുമൺ 2022-06-12 17:46:49
സുഹൃത്തേ നമ്മൾ അമേരിക്കയിലുള്ളവർ ഇവിടുത്തെമുഖ്യധാര രാഷ്ട്രീയത്തിൽവരും തലമുറയെവളർത്തണം' പക്ഷെ നാട്ടിൽനിന്നും വന്ന നമുക്ക് നാട്ടിൽഇടക്കിടെ പോകേണ്ടിവരുന്നു ചെല്ലുമ്പോൾ നീതി ലഭിക്കുന്നില്ല ഒരു ലൈസൻസ് പുതുക്കണമെങ്കിൽപോലും കൈക്കൂലികൊടുക്കണം. ബന്ദും ഹർത്താലും വെട്ടിക്കൊലയും തട്ടിപ്പും ഒരു ഭീകരതഇതു മാറി സമാധാനം വരണമെങ്കിൽ നല്ല ഒരു മുന്നണി ആവശ്യമാണ് കൊടിപിടിക്കാൻ അല്ല ആരേയും താങ്ങിപൊക്കാൻവേണ്ടിയും അല്ല .അൽപം എഴുതി ഷെയർചെയ്ത് ചിലരെ യെങ്കിലും മാറ്റാമെല്ലോ നമുക്ക് നാട്ടിൽ പോകുമ്പോൾ നീതി ലഭിക്കണം. പക്ഷെ നിങ്ങൾ പറഞ്ഞതു പോലെ കേരള ലോകസഭ കുറെ അമേരിക്കൻഅച്ചായൻമാരെ സുഖിപ്പിച്ച് ഇവിടെ അവർക്ക് വരുമ്പോൾ പലതും ലഭിക്കാനാണ് എന്തിനാണ് സാമ്രാജ്യ വിരുദ്ധ നാട്ടിൽ എത്തി സുഖിക്കുന്നത് .ചൈനയിൽ പോയി സുഖി ക്കാത്ത തെന്താണ് . നമ്മുടെ നാട് നന്നായാൽ നമുക്കും അവിടെ പോയി സമാധാന മായി കുറച്ചു നാൾ കഴിയാം .അതിനു വേണ്ടി എഴുതി യതാണ് .പിന്നെ എന്നെ തല്ലരുത മ്മാവാ ഞാൻ നന്നാകില്ല എന്നു പറഞ്ഞാൽ എന്തു ചെയ്യും സഹോദര നന്ദി . എന്റെ എഴുത്തിന് പ്രതികൂല അഭിപ്രായ ങ്ങളാണ് എനിക്ക് അനുകൂല ങ്ങളേക്കാൾ ഇഷ്ടം . ഇമലയാളി കറതീർന്ന ഒരു പ്രസിദ്ധീകരണമാണ്. മറുനാടൻ മുൻപിലെ ത്തിയത് സത്യങ്ങൾ ജാതി മത കക്ഷി രാഷ്ട്രീയം നോക്കാതെ തുറന്ന് എഴുതിയതിനാലാണ്' .നിങ്ങളുടെ അഭിപ്രായ ങ്ങൾ തുറന്ന് എഴുതുക നന്ദി . മോൻസി കൊടുമൺ
Blessings ! 2022-06-12 18:51:50
Land of Reign of the Mother and Queen of the Divine Will , whose Son was, will never be defeated /cheated , whose reign is everalsting , whose grace and power as the power of The Precious Blood is to bring deliverance for evils , unlike the other legendary icon .. Good talk on a miraculous devotion revealed for our 'unsual times ' of much evil , through a 17 y.o boy in Nigeria who was instructed in the faith by The Lord and His Mother ; simple short poweful prayers to help purify evils , for the true Reign of Peace desired by The Lord - https://www.youtube.com/watch?v=BUlhLrJI_lg and on role of freemasonic spirits in the gun violence - issues in our lands , many lands not too difft. Thank God that we are given fit for the times devotion such as above to deal with what is pointed to below . https://www.catholicexorcism.org/post/exorcist-diary-194-is-america-cursed-with-gun-violence Blessings !
സ്ഥലം വിൽക്കാനുണ്ട് . 2022-06-12 19:24:50
സമാധാനമായി കഴിയാൻ ആഗ്രഹം ഉള്ളവർക്ക് 6 അടി നീളം 2 അടി വീതിയും ഉള്ള സ്ഥലം വിൽക്കാനുണ്ട് . അമ്മായി അമ്മക്ക് (97 )വേണ്ടി വാങ്ങിയതാണ് . അവർ ലോക സഭയിൽ പുതിയ സ്ഥാന കയറ്റം കിട്ടി പോയി . മിക്കവാറും അവിടെ വടി ആകുന്ന ലക്ഷണം ഉണ്ട് . അവരുടെ പേര് അതിരസം കുഞ്ഞന്നാമ്മ എന്നാണ് . ആ പേര് കേട്ട് അമേരിക്കയിൽ നിന്ന് ചില അച്ചായന്മാരും വണ്ടി കയറിയിട്ടുണ്ട് . മിക്കവാറും അവര് ആരെങ്കിലും ഫ്യൂണറൽ ചിലവ് വഹിക്കേണ്ടതായിട്ടു വരും . എന്തായാലും താത്പര്യമുള്ളവർ വിളിക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക