ഇന്നെന്നടുക്കള തോട്ടം നനയ്ക്കുമ്പോള്‍
നിന്നവ തലയാട്ടി ഭവ്യതയാല്‍
പൊള്ളുന്ന വെയിലത്തു വാടി തളര്‍ന്നപ്പോള്‍
വെള്ളം കൊടുത്തതിന്‍ നന്ദിപോലെ.
എന്നും നനയ്ക്കുവാന്‍ മോഹമുണ്ടെങ്കിലും
ഇന്നു ജലത്തിനു ക്ഷാമം എങ്ങും.
ഇന്നു കാണും ജലക്ഷാമവും മാറ്റവും
വന്നിടാന്‍ കാരണം നമ്മള്‍ തന്നെ.
തിരയുകില്‍ കാണം പ്രകൃതിയില്‍ തെളിവതിന്‍;
ദുരപൂണ്ട മര്‍ത്ത്യന്റെ കാലടികള്‍
വെട്ടിനിരത്തുന്നു നിര്‍ദയം കാനനം
വെട്ടി നിരത്തുന്നു വന്‍ മലയും
ഒരു നാളില്‍ ആ ഗിരി ശൃംഗങ്ങളില്‍ നിന്നും
ചിരിയോടെ ആറുകള്‍ നിര്‍ഗളിച്ചു.
നിന്നു പോയെന്നാലാ പൊട്ടിച്ചിരിയൊക്കെ
ഇന്നോ ഉരുള്‍പൊട്ടും ശബ്ദമെങ്ങും
മാറിമറിയുന്ന കാലാവസ്ഥയാല്‍ പരിസ്ഥിതി
മാറീടുന്നു, ജനജീവിതവും
കെട്ടിപ്പടുക്കുന്നു കോണ്‍ക്രീറ്റ് സൗധങ്ങള്‍
തൊട്ടിടും ആകാശത്തെന്നപോലെ.
ചുറ്റുകയാണതിന്‍ ചുറ്റുമായി മഴവെള്ളം
ചുറ്റുന്നു കീഴോട്ട് താണിടാതെ
ചൂടെല്ലാം പോയിട്ട് പേമാരി പെയ്യുമ്പോള്‍
നാടാകെ പ്രളയത്തില്‍ മുങ്ങിടുന്നു,
പേമാരിപോയിട്ട് വേനലിന്‍ ചൂടിനാല്‍
ഭൂമിയും കത്തിജ്വലിച്ചിടുന്നു.
വിണ്ടുകീറീടുന്നു ആറും പുഴകളും
തൊണ്ട വരണ്ടിട്ട് പൊട്ടുംപോലെ.
ഉണ്ടായിരുന്നാറിന്‍ തീരത്തിലൊക്കെയും
വിണ്ടലം മുട്ടുന്ന വന്‍മരങ്ങള്‍
ശരണമായിരുന്നതിന്‍ ശിഖരങ്ങളൊക്കയും
പറവജാതികള്‍ക്കെന്നുമെന്നും.
തത്തയും കൂമനും കൊറ്റിയും കഴുകനും
ഒത്തുചേര്‍ന്നതില്‍ വസിച്ചിരുന്നു.
ഹരിതാ'മായുള്ളാ കാനനച്ചാര്‍ത്തുകള്‍
മരതക കാന്തി ചൊരിഞ്ഞിരുന്നു.
കത്തിക്കരിഞ്ഞുപോയ് എന്നാലവയൊക്കെ
മര്‍ത്ത്യന്റെ ആര്‍ത്തിയിന്‍ താപമേറ്റ്,
പണമെന്ന ജ്വരം കേറി ദ്രോഹികള്‍
മണല്‍മാന്തി തറവാട് വിറ്റിടുന്നു.
ഏറുന്നു വ്യവസായം ഏറുന്നു വാഹനം
ഏറുന്നു കരി തുപ്പും കുഴലുകളും
മലിനമാക്കുന്നാക്കരി ആകാശമണ്ഡലം
മലിനമാക്കീടുന്നു പ്രാണവായൂം.
'ോജ്യവസ്തുക്കളെ ചീയാതെ സുക്ഷിക്കാനനു
യോജ്യമാം മാര്‍ക്ഷമിന്നേറെയാണ്
രാസവസ്തുക്കളാല്‍ ലേപനം ചെയ്തവ
മാസങ്ങള്‍ സുക്ഷിക്കാം ചീഞ്ഞിടാതെ,
അതുതിന്നിട്ടേവരും ആനന്ദം കൊള്ളുമ്പോള്‍
അതിലെയനര്‍ത്ഥം ആരോര്‍ത്തിടുന്നു,
പലവിധരോഗങ്ങള്‍ അര്‍ബുദം ഹൃദ്‌രോഗം
പടരുന്നു പ്രതിവിധി കണ്ടിടാതെ,
പരിഹാസപാത്രങ്ങളാകുന്നു ശാസ്ത്രജ്ഞര്‍
പരിഹാരമാര്‍ക്ഷം ഇതിനോതിടുമ്പോള്‍.
കരുതുക പ്രകൃതിയെ അമ്മയായി നാമെല്ലാം
കരുതുക അവളുടെ സുസ്ഥിതിയും.
ഒരുമര ചോട്ടില്‍ നാം കോടാലി വയ്ക്കുകില്‍
ഒരുമരം പകരമായി വിച്ചിടേണം.
മൂടണം മാലിന്യ വസ്തുക്കളൊക്കയും
നാടിന്റെ നെഞ്ചിലെറിഞ്ഞിടാതെ.
ആറും പുഴകളും ഒഴുകട്ടനര്‍ക്ഷളം
എറിയല്ലെ പ്ലാസ്റ്റിക്കും ചവറുമതില്‍.
ഉപയോഗശൂന്യമാം പാഴ്‌വസ്തുവൊക്കേയും
ഉപകാരപ്രദമാക്കാം പുനചംക്രമത്താല്‍.
നാടിന്റെ നന്മയ്ക്കായി പലതുണ്ടു ചെയ്യുവാന്‍
കൂടാം നമുക്കതിനായി ഒത്തുചേരാം..
അവനവന്‍ ജീവിക്കും പരിസരം കാക്കുകില്‍
അവനിയാം അമ്മ പ്രീതയാകും.
നമ്മുടെ പിന്നാലെ വരുമൊരു തലമുറ
നമ്മെയോര്‍ത്ത'ിമാനം തീര്‍ച്ചകൊള്ളും.
ഈ മനോഹര 'ൂമിയെ രക്ഷിക്കാന്‍
നാമൊന്നായി ചേരുക സഹൃദയരേ!